മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

യു ഏ ഇ യിലും നാട്ടിലും ശ്രദ്ധേയമായ പ്രദർശനങ്ങൾ നടത്തിയ ചിത്രകാരൻ പ്രസാദ് കാനത്തിങ്കലുമായി മുരളി മീങ്ങോത്ത്, മലയാളനാട് വെബ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖം. പ്രസാദ് പ്രസാദ്, യു ഏ യിലെ പുറം വാസം അവസാനിപ്പിച്ച് നാട്ടിൽ എത്തിയിട്ട് ഗാലറിയൊക്കെ ആരംഭിച്ച ഘട്ടത്തിലാണ് കോവിഡ് കാലം വരുന്നത്. കോവിഡിന്റെ അടച്ചിടലിൽ ചിത്രകാരന്റെ പ്രതിസന്ധികളെക്കുറിച്ച് പറയൂ. മഹാമാരിയുടെ കാലത്ത് ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മൾContinue Reading

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിൻ്റെ “ലാ ടൊമാറ്റിനാ.” ടി അരുൺ കുമാർ രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിൻ്റെ മാച്ചേർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരൻ്റെ നരക തുല്യമായContinue Reading

എയർഫോഴ്സ് കാലം. ട്രെയിനിംഗ് കാലം തൊട്ട് സുഹൃത്തുക്കളായ ബാബുവും ബാലനും വോളിബോൾ കളിക്കാൻ പ്രഗത്ഭരായിരുന്നു. രണ്ട് പേർക്കും ആറടി പോക്കവുമുണ്ട്. അംബാലയ്ക്ക് അടുത്തുള്ള യൂണിറ്റിൽ പോസ്റ്റിംഗ് കിട്ടി രണ്ട് പേർക്കും. അങ്ങനെ കമാൻഡ് വോളിബോൾ ചാമ്പ്യൻഷിപ്പ് വന്നപ്പോൾ സെലക്ഷന് പോയി. ടീമിൽ ഇടം കിട്ടി. അക്കൊല്ലം അംബാല ഏരിയ കപ്പടിച്ചു. സന്തോഷത്തോടെ തിരിച്ചെത്തി സെക്ഷനിൽ തിരക്കുള്ളത് കൊണ്ട് ബാലൻ യൂണിറ്റിലേക്ക് തിരിച്ചു പോയി. ബാബു സ്പോർട്സ് സെക്ഷനിൽ തുടർന്നു. കപ്പടിച്ചContinue Reading

ഉത്തരകേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഏറെ പ്രചാരമുള്ള തോറ്റം പാട്ടുകൾ ഉണ്ടായിരുന്നു. അവ കേട്ടെഴുതി ഭാഷയെ സമ്പന്നമാക്കിയത് പണ്ഡിതനായിരുന്ന ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായരായിരുന്നു. ‘കേരള ഭാഷാ ഗാനങ്ങൾ ‘എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ തോറ്റങ്ങളിലെ മാക്ക തോറ്റത്തിൻറെ പുനരാഖ്യാനമാണ് ശ്രീ അംബികാസുതൻ മാങ്ങാടിൻറെ ‘മാക്കം എന്ന പെൺ തെയ്യം’ എന്ന നോവൽ. പാതിവ്രത്യത്തെകുറിച്ചുള്ള പരദൂഷണത്തിൽ സ്വന്തം ആങ്ങളമാരാൽ കൊല ചെയ്യപ്പെട്ട മാക്കത്തിൻറെയും മക്കളുടെയും കഥ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഏറെContinue Reading

അങ്കിത നാരംഗിയുടെ രചനയിൽ പുഷ്കർ മഹാബൽ സംവിധാനം ചെയ്ത് 2019 നവംബറിൽ, സോണി ലൈവ് പ്ലാറ്റ് ഫോമിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ്, വെൽക്കം ഹോം. ഈ ക്വാറന്റൈന്‍ ദിനങ്ങളിലാണ് സിനിമ കണ്ടത്. പോസ്റ്ററിൽ പറയുന്നത് പോലെ, ഇത് ലോലഹൃദയമുള്ളവർക്കുള്ള സിനിമയല്ല. പ്രേതം പരത്തുന്ന ഭീതിയല്ല യാഥാർത്ഥ്യത്തിന്‍റെ കടുംവർണ്ണങ്ങൾ. ഇന്ത്യൻ അവസ്ഥയിൽ ആൺ മേൽക്കോയ്മയിൽ ഞെരിഞ്ഞമരുന്ന സ്ത്രീത്വം. കണ്മുന്നില്‍ നടക്കുന്ന സംഭവങ്ങളുടെ പരമ്പര നമ്മളെ അസ്വസ്ഥരാക്കും . മഹാരാഷ്ട്രയിലെ സ്കൂൾ അധ്യാപികമാരാണ്Continue Reading