മെതിലാജ് എം. എ. (Page 2)

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

ആശമാരുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുന്നു. നിരാഹാര സമരം രണ്ടാം ആഴ്ചയിലും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം സ്ത്രീകളുടെ മുടി മുറിക്കൽ പ്രതിഷേധം ഉണ്ടായി. ഈ സമരം തുടങ്ങിയ ശേഷം പല സംസ്ഥാനങ്ങളിലും ആശമാരുടെ ഓണറേറിയം അതാത് സംസ്ഥാന സർക്കാരുകൾ വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുതുച്ചേരി സർക്കാർ ഓണറേറിയം 18000 ആയി വർധിപ്പിച്ചു. കേരളത്തിലെ ഇടതു പക്ഷം എന്നവകാശപ്പെടുന്ന സർക്കാർ ഇപ്പോഴും ആശമാരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ആദ്യം അവർ ആശമാരുടെContinue Reading

ഇന്നലെ വിവാദ സിനിമ കണ്ടിരുന്നു നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. ഖത്തറിലെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ മൊത്തം അഞ്ചു പേരാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്. ഞാനും മകളും പിന്നെ മറ്റൊരു മൂന്നംഗ കുടുംബവും. ഓൺ ലൈൻ ബുക്കിങ്ങിനു എന്തൊക്കെയോ തടസ്സങ്ങൾ ഉണ്ടായിരുന്നു, അതിനാലാണോ ആള് കുറഞ്ഞത് എന്നറിയില്ല. ഞാൻ കണ്ട സിനിമ ഒരു തട്ടുപൊളിപ്പൻ ആക്ഷൻ ചിത്രമാണ്. അതിലെ രാഷ്ട്രീയമൊക്കെ ഈ തട്ടുപൊളിപ്പൻ ആക്ഷൻ കാണിക്കാനായി തട്ടിക്കൂട്ടിയ ഒരു കണക്റ്റിംഗ് വൺ ലൈനർContinue Reading

അബ്ദുള്ള പാലസ്തീനിയൻ ആണ്. വെളുത്തു,മെലിഞ്ഞു, കവിളെല്ലുകൾ ഉന്തിയ, എപ്പോഴും ഉറക്കെ സംസാരിക്കുന്ന യുവാവ്. ഓഫീസ് ടൈം കഴിഞ്ഞാലും ഇരുന്നു ജോലിചെയ്യുന്നത് കാണാം. സഹപ്രവർത്തകരിൽ ആരെങ്കിലും ചെറുതായി പോലും അയാളോട് അനീതി കാട്ടിയെന്ന് തോന്നിയാൽ അയാളുടെ ഒച്ചയുയരും. അതിനാൽ ഓഫീസിൽ അയാൾക്ക് ആത്മാർത്ഥസൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം. യുദ്ധം തുടങ്ങി രണ്ടാമത്തെ ആഴ്ച്ച ഓഫീസിലെത്തുമ്പോൾ അയാളുടെ മുഖം ആകെ ചുമന്നിരുന്നു. നേരെ മാനേജറുടെ കാബിനിലേയ്ക്ക് കയറിപ്പോയ അയാൾ നിസംഗനായി അദ്ദേഹത്തോട് പറഞ്ഞുContinue Reading

സ്ത്രീ പുരുഷ തുല്യതയുടെ കാര്യത്തിൽ വികസിത മുതലാളിത്തത്തിൽ നിന്ന് നൂറു കിലോ മീറ്റർ ദൂരെയാണ് താലിബാൻ എന്നു സങ്കല്പിക്കുക അങ്ങിനെ എങ്കിൽ ഇടതു പുരോഗമന കേരളം ഏതാണ്ട് പാതി വഴിയിലാണ്, ഒരമ്പത് കി മി ഇനിയുമുണ്ട് മുതലാളിത്തത്തിലേക്ക് ‌ . ജന്മിത്തത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു മുതലാളിത്ത വ്യക്തി – സ്ത്രീ – പുരുഷ സ്വാതന്ത്ര്യ സങ്കല്പങ്ങളിൽ പോലും ഇനിയും എത്തിയിട്ടുമില്ല എന്ന അവസ്ഥ ലോക കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ എക്കാലത്തുംContinue Reading

ഡ്രേക് ചാക്കോ മരിച്ചു. മൊബൈൽ ഫോണിൽ ഒരു സന്ദേശമായാണ് ആദ്യം ഡ്രേക്കിന്റെ മരണം രവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് . അല്പം കഴിഞ്ഞപ്പോൾ ദുബായിൽ നിന്നൊരു കോൾ. ” ഡ്രേക്ക് മരിച്ചു” ജോൺ ഷാരി ആയിരുന്നു ഫോണിൽ. ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. അയർലണ്ടിൽ നിന്ന് അലനും ഡൽഹിയിൽ നിന്ന് കോയയും വിളിച്ചു. വൈകുന്നേരമായപ്പോൾ നാട്ടിൽ നിന്ന് ജേക്കബും. ജയിലിൽ നിന്നിറങ്ങിയ ശേഷം ജേക്കബ് ആദ്യമായാണ് രവിയെ വിളിക്കുന്നത്. രവിയൊഴികെ എല്ലാContinue Reading