വെബ്ബ് ഡെസ്ക് (Page 3)

പട്ടാമ്പി: കവിതയുടെയും കവികളുടെയും ഉത്സവമായ കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍  തുടക്കമായി. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ കവികള്‍  പങ്കെടുക്കുന്ന വിവര്‍ത്തന ശില്‍പശാലയാണ് ഇത്തവണ കാര്‍ണിവലിന്റെ പ്രത്യേകത. കവികളിലെ ഇളമുറക്കാരി കാദംബരി കവിത ചൊല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷത  വഹിച്ചു. ദക്ഷിണേന്ത്യന്‍ കവിതാ വിവര്‍ത്തന ശില്‍പശാല കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. തിളനില മാസികContinue Reading

മുന്‍ പ്രധാനമന്ത്രിയും, ധനകാര്യമന്ത്രിയും, റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും, ഐ.എം.എഫ് അംഗവുമായിരുന്ന മന്മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം കറന്‍സി അസാധുവാക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ   അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രാജ്യത്തുണ്ടായ ചില പ്രധാനവസ്തുതകളെ ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കള്ളപ്പണം അടിച്ചമര്‍ത്താനും, കള്ളനോട്ടുകള്‍ തടയാനും, തീവ്രവാദികള്‍ക്ക് ലഭ്യമാവുന്ന സാമ്പത്തിക സഹായം ഇല്ലാതാവാനും ഇതാണ് വഴിയെന്നാണ് പ്രധാനമന്ത്രി വാദിക്കുന്നത്. ഞാന്‍ ഇതിനോടൊന്നും യോജിക്കാതിരിക്കുന്നില്ല.Continue Reading

സ്വവര്‍ഗ്ഗാനുരാഗം മുഖ്യപ്രമേയമാക്കി ജയന്‍ കെ ചെറിയാന്‍ സംവിധാനം ചെയ്ത ‘ക ബോഡിസ്കേപ്പ്’ എന്ന ചിത്രത്തിനെതിരെ ഉണ്ടായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് ഹൈക്കോടതി റദ്ദാക്കി. ചിത്രത്തിനെതിരെയുള്ള നിരോധനം പിന്‍വലിക്കണമെന്നും ഒരു മാസത്തിനുള്ളില്‍ ചിത്രം തീയറ്ററുകളിലെത്തിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ കൈക്കൊള്ളണമെന്നുമാണ് ജസ്റ്റിസ് പി.സുരേഷ് കുമാറിന്റെ വിധിയില്‍ പറഞ്ഞിട്ടുള്ളത്. സിനിമ എന്ന മാധ്യമം ആശയപ്രകാശനത്തിനു കൂടിയുള്ളതാണെന്നും, ആ അവകാശം പൗരന്റെ മൗലികാവശമായി ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സിനിമ ചിത്രീകരണം മാത്രമല്ല, ആContinue Reading

മലയാളത്തിന്റെ  സൗവർണ്ണമുദ്രകളായ പ്രിയകവിതകൾ ഓണക്കാഴ്ചയായി നിങ്ങളിലേക്ക് നന്ദി തിരുവോണമേ നന്ദി! എൻ. എൻ. കക്കാടിന്റെ കവിത മകൻ ശ്യാം കക്കാട് ചൊല്ലുന്നു. നന്ദി തിരുവോണമേ നന്ദി!  ഓണസദ്യ വള്ളത്തോളിന്റെ കവിത ജ്യോതിബായ് പരിയാടത്ത് ആലപിക്കുന്നു. ബാല്യകാലസഖി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത പി. രാമൻ ആലപിക്കുന്നു.Continue Reading

പ്രശസ്തകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർത്ഥം കെ.വി. അനൂപ് സൗഹൃദവേദിയും പട്ടാമ്പി ഗവ. സംസ്കൃതകോളേജ് മലയാളവിഭാഗവും സംയുക്തമായി മലയാളനാട് വെബ് ജേർണ്ണലിന്റെ സഹകരണത്തോടെ മികച്ച കലാലയകഥകൾക്ക് നൽകിവരുന്ന അനൂപ് കലാലയ കഥാപുരസ്കാരത്തിന് കഥകൾ ക്ഷണിക്കുന്നു. റഗുലർ/ പാരലൽ/ പ്രൊഫഷണൽ കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ ഡിഗ്രി. പി. ജി. തലകോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചെറുകഥകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. കഥകൾ താഴെ പറയുന്ന വിലാസത്തിലോ ഇ മെയിലായോ അയയ്ക്കാം. വിലാസവും ഫോൺContinue Reading