വെബ്ബ് ഡെസ്ക് (Page 4)

  ഈ വര്‍ഷപ്പെയ്ത്തില്‍ മലയാളത്തിന്റെ പ്രിയകവികളെഴുതിയ മനോഹരമായ മഴക്കവിതകളുടെ ആലാപനം. ബാബു മണ്ടൂരിന്റെ ശബ്ദത്തില്‍. രാത്രിമഴ/ സുഗതകുമാരി   വർഷാഗമം / വൈലോപ്പിള്ളി    തുലാവര്‍ഷം / വിജയലക്ഷ്മി   തോരാമഴ / റഫീഖ് അഹമ്മദ്    മഴപ്പൊട്ടൻ / മോഹനകൃഷ്ണന്‍ കാലടി   സ്നേഹം / ബാലചന്ദ്രന്‍ ചുള്ളിക്കാട്Continue Reading

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹമാല്‍ (പോര്‍ട്ടര്‍) ജോലി ഒഴിവിലേക്ക് അപേക്ഷിച്ചത് 984 ബിരുദധാരികളും 5 എം.ഫിലുകാരും. ഇന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയ വാര്‍ത്തയാണിത്. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യത നാലാം ക്ലാസ് വിജയം മാത്രം വേണ്ടുന്ന ജോലിക്കാണ് ഇത്രയും പേര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ” അഞ്ച് ഒഴിവുകളുള്ളിടത്തേക്ക് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് ആകെ 2254 അപേക്ഷകളാണ്. അതില്‍ 5 എം.ഫിലുകാരും, 9 പി.ജി ഡിപ്ലോമക്കാരും, 109 ഡിപ്ലോമക്കാരും, 253 പി.ജിക്കാരുമാണ്” മഹാരാഷ്ട്ര പിContinue Reading

മുന്‍ ഇംഗ്ലണ്ട് ദേശീയതാരവും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായിരുന്ന സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചാവും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മുന്നൂറ് മത്സരങ്ങളും ഇംഗ്ലണ്ടിന് വേണ്ടി നാല്പത്തിരണ്ടും മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോപ്പല്‍ അമ്പത്തിമൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് കൂടിയായ കോപ്പലിന്റെ നിയമനം ഇന്ന് വൈകുന്നേരത്തോട് കൂടി ക്ലബ് അധികൃതര്‍ ഔദ്യോഗികമായി അറിയിക്കും. അറുപതുകാരനായ കോപ്പലിന്റെ മുപ്പത് വര്‍ഷത്തെ അന്തര്‍ദേശീയതലത്തില്‍ പരിശീലകനായുള്ള പരിചയം കേരളബ്ലാസ്റ്റേഴ്സിന് ഗുണകരമാവും എന്നാണ് കരുതുന്നത്.Continue Reading

പല തീയറ്ററുകളിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിനെക്കുറിച്ച് വിമര്‍ശനവുമായി എഴുത്തുകാരി ഇന്ദുമേനോന്‍ രംഗത്ത്. ഒഴിവുദിവസത്തെ കളി ഒഴിവ് ദിവസത്തെ ചളിയോ അതോ ചതിയോ എന്ന പേരിലാണ് തന്‍റെ ഫേസ്ബുക്കില്‍ ചിത്രത്തിനെതിരെയുള്ള വിമര്‍ശനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തെ പിന്തുണയ്ക്കുന്ന സാംസ്കാരിക നായകരെയും, രാഷ്ട്രീയപ്രവര്‍ത്തകരെയും ഇന്ദുമേനോന്‍ വിമര്‍ശിക്കുന്നുണ്ട്. [mks_pullquote align=”left” width=”750″ size=”18″ bg_color=”#1e73be” txt_color=”#ffffff”] ഫേസ്ബുക്ക് പോസ്റ്റിന്‍റെContinue Reading

സ്വാതന്ത്ര്യസമരത്തില്‍ പങ്കാളി, തെരുവിലെ ജാലവിദ്യക്കാരന്‍, യാത്രാദാഹി, ജിജ്ഞാസു ഇതെല്ലാമായ ഒരു മനുഷ്യന്‍ ഇടം വലം നോക്കാതെ മലയാളസാഹിത്യത്തിലേക്ക് കടന്നുവന്നു. ഈ അനുഭവങ്ങളുടെ തന്നെ രൂപങ്ങളില്‍ രചന നടത്താന്‍ തുടങ്ങിയപ്പോള്‍ നാം അമ്പരന്നു. പ്രക്ഷുബ്ധമായ ആയിരത്തിത്തൊള്ളായിരത്തി നാല്പത്തൊമ്പത്. രണദിവെ ഭാഷ്യത്തിന്റെ ദാരുണസാഹസം. യശ:ശരീരനായ സഖാവ് കെ ദാമോദരന്‍ ശബ്ദങ്ങളെ പറ്റി അന്ന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. “ഈ പുസ്തകം ബഷീറിന്റെ സാംസ്കാരിക പാപ്പരത്തം കുറിക്കുന്നു.” (വാക്കുകള്‍ ഓര്‍മ്മയില്‍ നിന്ന്) സഖാവ് ദാമോദരന്റെContinue Reading