സംഗീതം കൂട്ടായ്മയുടെ കലയായിത്തന്നെ നിൽക്കട്ടെ
ഒരു കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇങ്ങനെ ഒരാള്‍ ഒറ്റയ്ക്ക് അവകാശം സ്ഥാപിക്കുന്ന രീതി നല്ലതാണോ? അഥവാ, ഒരു പാട്ടിനു മേല്‍, അതിന് സംഗീതം നല്‍കിയ ആള്‍ക്ക്, എഴുത്തുകാരനെക്കാള്‍, ഗായകനെക്കാള്‍, ചിത്രത്തില്‍ പാടി അഭിനയിച്ചവരെക്കാള്‍, അതിനായി രംഗസജ്ജീകരണം നടത്തിയവരെക്കാള്‍ ഒക്കെ അധികാരം ലഭിക്കുന്നതെങ്ങനെയാണ്? മനോജ് കുറൂര്‍ : ഇന്നല്ലെങ്കിൽ നാളെ നേരിടേണ്ടിവരുന്ന സാംസ്കാരികമായ ഒരു പ്രതിസന്ധി എന്ന നിലയിലാണു ഞാൻ ഇതിനെ കാണുന്നത്. കോപ്പിറൈറ്റ് നിയമങ്ങൾ കർശനമായ പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥയാവും സംഗീതജ്ഞരെക്കൊണ്ടും ഗായകരെക്കൊണ്ടുംContinue Reading





















