കേളുമാഷ് (ഭാഗം 7)
കേളുമാഷ് സ്കൂൾ അധ്യാപകനായെങ്കിലും വീടിനടുത്തുള്ള ഒരു സമാന്തരകോളേജിൽ ‘ആരുമറിയാതെ’ ഇടയ്ക്കിടെ ക്ലാസ്സെടുക്കാറുണ്ട്. ബിരുദം കഴിഞ്ഞയുടെനെ കേളുവിനെ കേളുമാഷാക്കിയത് ആ കോളേജാണ്. അക്കാലത്ത് മാഷെ കുഞ്ഞ് ശമ്പളത്തിന്‍റെ അധിപനാക്കിയ സ്ഥാപനമാണത്. പ്രതിഭാ കോളേജ്. അതുകൊണ്ടാണ് മാഷ് ഇപ്പോഴും ഒരു ‘ബാധപോലെ’ ഇടയ്ക്കിടെ അവിടെ പ്രത്യക്ഷപ്പെടുന്നത്. കോളേജിന്‍റെ ജീവാത്മാവും പരമാത്മാവും നാണു മാഷാണ്. അദ്ദേഹം കേളുമാഷുടെ ‘തഞ്ചവും തരവും’ നോക്കി മൂപ്പർക്ക് കോളേജിലെ ചില നേരം കാത്തുവെക്കും. ഓഫീസിൽ (ഓഫീസും പ്രിന്‍സിപ്പാളുടെ റൂമുംContinue Reading



















