ക്ലാസിൽ ‘മലയാള സാഹിത്യത്തിലെ കൊടുമുടികൾ’ കയറി ഇറങ്ങുകയാണ് കേളു മാഷ്. മഹാകവി ജി യുടെ കവിതയിൽ നിന്ന് തുടങ്ങി മാഷുടെ വാക്കുകൾ കാട് കയറുകയാണ്. മാഷ് വാക്കുകൾ കൊണ്ടമ്മാനമാടിയിട്ട് നേരമേറെയായി. മലയാളം ക്ലാസ് ഏതൊക്കെയോ വഴികളിൽ സഞ്ചരിച്ചപ്പോൾ ഒന്നും മനസ്സിലാകാത്ത കുട്ടികൾ അവരുടെ സ്ഥിരം പദ്ധതികളിൽ മുഴുകി. തുടർന്ന്, ക്ലാസ് ആകെ ബഹളമയം.
ക്ലാസ് ആകെയൊന്ന് വീക്ഷിച്ചശേഷം വിഷണ്ണനായ മാഷ് ആരോടെന്നില്ലാതെ ഉച്ചത്തിൽ ഒരു കവിതാശകലം ചൊല്ലി.

തന്റെ ക്ലാസിൽ ശ്രദ്ധിക്കാത്ത കുട്ടികളോടുള്ള ദേഷ്യമാണ് അതിന്റെ കാതൽ.
‘കാരസ്കരത്തിൻ കുരു പാലിലിട്ടാൽ……
(ബാക്കി മറന്നെങ്കിലും, വിടാൻ ഭാവമില്ലാതെ മാഷ് തുടർന്നു.)
മറക്കുമോ മാനുഷനുള്ള കാലം”…..!
കുട്ടികളുടെ കൂട്ടച്ചിരിക്കിടയിൽ തളരാതെ കേളുമാഷ് ധൃതിയിൽ ക്ലാസിന് പുറത്തേക്ക് നടന്നു..
(തുടരും)
Comments