കേളു മാഷ് (ഭാഗം 2)
കടിയങ്ങാട് നിന്ന് പൊരിഞ്ഞ ചൂടിൽ കെ.എസ്. ആർ.ടി.സി ബസ്സിൽ കയറുകയാണ് കേളുമാഷും കൂട്ടുകാരായ മൊയ്തുവും ഗംഗാധരനും. ഗംഗാധരന് സീറ്റ് കിട്ടി. മൂപ്പർ സീറ്റിൽ ചന്തി ഉറപ്പിച്ചശേഷം കേളുമാഷെ നീട്ടി വിളിച്ചു. “കേളുമാഷേ… ങ്ങള് ഇരിക്ക്ന്നോ.” ഗംഗാധരൻ ആദ്യം സീറ്റിൽ ചാടിക്കേറി ഇരുന്നതിലെ മന:പ്രയാസം ഉള്ളിലൊതുക്കി കേളുമാഷ് പറഞ്ഞു. “മാണ്ടാനേ. ങ്ങള് തന്നെ ആട കുത്തിരിക്കി… മ്മക്ക് അത്രേല്ലേ പോണ്ടൂ….” അടുത്ത് നിന്ന കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോൾ കേളുമാഷ് ഒരല്പം ഉച്ചത്തിൽContinue Reading


















