സി ജെ (Page 2)

ഏ ഇ ഒ വിസിറ്റും തത്രപ്പാടുംസർക്കാർ സ്‌കൂളിൽ ജോലി കിട്ടും മുൻപ് കേളുമാഷ് കുറച്ചുകാലം വീടിനടുത്തുള്ള എയ്ഡഡ് യു.പി സ്‌കൂളിൽ അധ്യാപകനായിരുന്നു. അന്നത്തെ പതിനായിരം ഉറുപ്യ കൊടുത്താണ് മാഷ് അവിടെ ചേർന്നതെങ്കിലും അതത്ര ഉറച്ച സീറ്റായിരുന്നില്ല. എപ്പോഴും തെറിക്കാവുന്ന ജോലി. ഡിവിഷൻ ഫാൾ. അക്കാര്യം മാഷ് ഹെഡ്മാസ്റ്റർ മൊയ്‌തുവിനോട് ചർച്ച ചെയ്തപ്പോൾ മൂപ്പർ ഒരൊറ്റ പ്രഖ്യാപനം. “കേളുമാശേ ഇങ്ങള് അക്കാര്യത്തിൽ തീരെ ബെശമിക്കണ്ട. ഇങ്ങളെ സീറ്റ് ഇമ്മക്ക് ഉറപ്പിക്കാന്ന്.” മൊയ്‌തുContinue Reading

ആരുമറിയാതെ ! കേളു മാഷ് നാട്ടുമ്പുറത്തെ അറിയപ്പെടുന്ന ചെറിയ പ്രാസംഗീകനും ജനസമ്മതിയുള്ള ആളുമാണ്. കൂടാതെ മൂപ്പർക്ക് ഒട്ടേറെ ശിഷ്യഗണങ്ങളും ഉണ്ട്. ഇലക്ഷനിൽ മത്സരിച്ചൊന്നുമില്ലെങ്കിലും രാഷ്ട്രീയത്തിൽ മാഷിന് ലേശം ഇടത് ചായ്‌വുണ്ട്. രാഷ്ട്രീയം പറഞ്ഞ് അധികം തർക്കിക്കാനൊന്നും നിൽക്കില്ലെങ്കിലും മൂപ്പരുടെ രാഷ്ട്രീയത്തെ വിമർശിക്കുന്നവരെ അത്ര സുഖിക്കില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ചെറിയ ദുശ്ശീലം മാഷിനുണ്ട്. മാസത്തിൽ മൂന്നോ നാലോ തവണ ആരും കാണാതെ ഒന്ന് വീശും. സംഗതി അതുതന്നെ. ലേശം മദ്യപാനം.Continue Reading

പിശുക്കന്മാരായ ചില മാഷന്മാർക്കിടയിൽ കേളുമാഷ് ഒരൊറ്റയാനായിരുന്നു. ഭാവാധികൾ കണ്ടാൽ പിശുക്കിന്‍റെ ആൾരൂപമെന്ന് ആൾക്കാർ പറയുമെങ്കിലും ആള് സത്യത്തിൽ അങ്ങനെയൊന്നുമായിരുന്നില്ല. അക്കാര്യം വിസ്തരിക്കുന്ന മൂപ്പരുടെ കഥയും ചില്ലറ പറയാനുണ്ട്.ഒരിക്കൽ നാട്ടിലെ ദല്ലാൾ കുഞ്ഞിരാമൻ സ്‌കൂളിലേക്ക് തിടുക്കപ്പെട്ടുപോകുന്ന മാഷെ ഭവ്യതയോടെ ചേർത്തുനിർത്തി ഒരൊറ്റ ചോദ്യം.“കേളുമാഷേ ഇങ്ങളേടത്ത് നൂറ് ഉറുപ്യക്ക് രണ്ട് അയ്മ്പത്‌ എടുക്ക്വാന് ണ്ടോ ?”“അതെന്താ കുഞ്ഞിരാമാ ഇനിക്ക് രണ്ട് അയിമ്പേന്‍റെ ഒരെടപാട്?”അത്രയും പറഞ്ഞു തീരുംമുമ്പേ രണ്ടമ്പതിന്‍റെ നോട്ടുകൾ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നെടുത്ത്Continue Reading

വര: പ്രസാദ്‌ കാനാത്തുങ്കല്‍ കേളു മാഷ് പഠിപ്പിക്കുന്ന സ്‌കൂളിനടുത്തുള്ള പറമ്പിലാണ് കുമാരന്‍റെ ചായപ്പീട്യ. കേളു മാഷ് ഇടവേളനേരത്ത് ചായപ്പീട്യെന്ന് രണ്ട് കഷ്ണം പ്ട്ടും പപ്പടോം കഴിക്കുക പതിവാണ്. വീട് വിട്ടാൽ കേളു മാഷ് ചായ കഴിക്കുന്ന ഏക പീട്യാണത്. അത് കൊണ്ട് മാഷിന് മാത്രം സ്പെഷൽ പിഞ്ഞാണത്തില്‍‍ മൂപ്പര്‍ക്കിഷ്ടപ്പെട്ട പൊടിച്ചായയും കുമാരന്‍റെ വക കാണും.കിട്ടിയ ചൂടുചായ ഒന്നൂതി, ഒച്ചയോടെ രണ്ട് കവിൾ അകത്താക്കിയശേഷം പപ്പടം പുട്ടിൽ ചേർത്ത് പൊടിച്ച്, പിന്നെContinue Reading

സമാന്തര കോളേജ് അധ്യാപനകാലത്തെ തന്‍റെ ജീവിതം ഒന്നിനൊന്ന് മെച്ചമായിരുന്നെന്ന് വിശ്വസിക്കുവാനാണ് കേളുമാഷിനിഷ്ടം. ഓരോ വിഷയത്തിലുമുള്ള മാഷ്ടെ കേമത്തം അത്രയ്ക്കുണ്ട്. അക്കൂട്ടത്തിൽ ഒന്നുരണ്ട് നാൾ ബയോളജി ക്ലാസിൽ കക്ഷി തന്‍റെ പാണ്ഡിത്യം തെളിയിച്ച രംഗമാണ് വിഷയം. ബയോളജി പഠിപ്പിക്കുന്ന ഗീത ടീച്ചർ മോളുടെ കല്യാണം പ്രമാണിച്ച് അവധിയിലായപ്പോഴാണ് കേളുമാഷ് പത്ത്-സി ക്ളാസിൽ ബയോളജി പഠിപ്പിച്ചത്. “ജീവനുള്ളവയെക്കുറിച്ചുള്ള പഠനമല്ലേ ജീവശാസ്ത്രം അഥവാ ബയോളജി. അപ്പോൾ നമുക്ക് ജീവനുള്ളതും ജീവനില്ലാത്തതും തമ്മിലുള്ള വ്യത്യാസം ചർച്ചContinue Reading