സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 6)
അന്ന് 64 ല്‍ മനോരോഗ ആസ്പത്രി കുതിരവട്ടം മാത്രമേയുള്ളൂ. കുഞ്ഞനെ നിര്‍ബ്ബന്ധപൂര്‍വ്വം ആങ്ങള എന്നില്‍ നിന്ന് വാങ്ങുന്നു. ആഭരണം അഴിച്ചെടുക്കുന്നു. ഞാന്‍ കാണുന്നത് പുറമേ ഉയരമുള്ള ഗേറ്റ്, അകത്ത് ഉടുതുണിയില്ലാത്ത രോഗികളായ സ്ത്രീകള്‍. ഞാന്‍ പേടിച്ചുപോയി. എന്നെ സിസ്റ്റര്‍ കൂട്ടി ഒരു മുറിയില്‍ ആക്കിത്തന്നു. വാതിലടച്ചുകൊള്ളാന്‍ പറഞ്ഞു. അധികം വലിയതല്ലാത്ത മുറി. അതില്‍ കട്ടിന്മേല്‍ കുറെ എന്നെപ്പോലുള്ള മിണ്ടാപ്രാണികള്‍. എന്‍റെ കട്ടിന്മേല്‍ ഞാനും കിടന്നു. ഉച്ചക്ക് ചോറ് മുറിയില്‍ കൊണ്ടുവരുന്നു.Continue Reading




















