സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 5)
പക്ഷെ എന്‍റെ നില വഷളായിക്കൊണ്ടിരിക്കുന്നു. എല്ലാവരെയും പേടി. മൂത്ത പെങ്ങള്‍ വയനാട്ടില്‍ നിന്ന് വന്ന് ഇവിടെ താമസമാക്കി. മൂപ്പര്‍ക്ക് ഇവിടെ ഒരു അവകാശമുണ്ട്. കുടുംബവുമായി യോജിക്കാത്ത ഒരു സ്വഭാവം. ഞാന്‍ വളര്‍ന്നത് ഐക്യതയുള്ള ഒരു കുടുംബത്തിലാണ്. പെങ്ങളെ എനിക്ക് പേടി. പകല്‍ ഭര്‍ത്താവ് വീട്ടില്‍ ഇല്ല. പിന്നെ മൂപ്പരുടെ നായാട്ടാണ്. അമ്മയ്ക്കും പെങ്ങള്‍ക്കും മുറുക്കുണ്ട്. ഞാന്‍ പുകയിലയും വെറ്റിലയും എത്തിച്ചുകൊടുക്കും. പകുതിയാക്കി കൊടുക്കണം എന്ന് തുടങ്ങി, എന്‍റേത് തണ്ട് മുറിയാണ്Continue Reading


















