ക്രിക്കറ്റ് ജയിക്കട്ടെ
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്തിരയിൽ മുങ്ങിനിന്ന ഇന്ത്യ- പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ മത്സര ദിനം. ഇതൊരു സാധാരണ ക്രിക്കറ്റ് കളി മാത്രമല്ല; ആവേശവും, വികാരവും, രാജ്യസ്നേഹവും അലതല്ലുന്ന ഒരു മഹോത്സവമാണ്. യു എ ഇ യിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും, ഇത്തരം മത്സരങ്ങൾ സ്വന്തം നാട്ടിലെ ഒരു പെരുന്നാൾ പോലെയാണ് അനുഭവപ്പെടുക. ഞാനും കുടുംബവും ഒന്നിച്ച് ആദ്യമായി ഒരു ലൈവ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മനസ്സിൽ വലിയ സന്തോഷമായിരുന്നു.Continue Reading




















