October 2025 (Page 2)

സുദീപ് ടി ജോർജിന്‍റെ ആര്യാനം വെയ്ജ’, എന്ന കഥാസമാഹാരത്തിലൂടെ പുതുതലമുറ കഥകൾ എഴുതി അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭാഷയിലും, ആഖ്യാനത്തിലും, വ്യത്യസ്തമായ വിഷയങ്ങൾ തെരെഞ്ഞെടുക്കുന്ന കാര്യത്തിലും ഒക്കെ ഇവർ ഏറെ മുന്നിട്ടു നിൽക്കുന്നു. അത്തരത്തിലുള്ള ശ്രദ്ധേയനായ ഒരു കഥാകൃത്താണ് സുദീപ് ടി ജോർജ്ജ്. അദ്ദേഹത്തിന്റെ ‘ആര്യാനം വെയ്ജ’, എന്ന സമാഹാരത്തിലെ കഥകളിലൂടെ പറയാൻ ശ്രമിക്കുന്നത് ഇന്നിന്‍റെ രാഷ്ട്രീയമാണ്‌. ആശകളുടെയും ആകുലതകളുടെയും നന്മകളുടെയും ഇടത്തിൽ നിന്ന് കൊണ്ടാണ് കഥാകൃത്ത് പറയാനുള്ളത് പറയുന്നത്. രാഷ്ട്രീയത്തിന്‍റെയും കലാപത്തിന്‍റെയുംContinue Reading

ബല്ലാത്ത ബെന കേളുമാഷ് സ്കൂൾ അച്ചടക്കകമ്മറ്റിയിൽ സജീവമായ കാലത്താണ് പ്യൂൺ അശോകനെതിരെ വമ്പൻ ആക്ഷേപം പൊട്ടിപ്പുറപ്പെട്ടത്. അശോകൻ സ്കൂൾ കുട്ടികൾക്കൊപ്പം മദ്യപിച്ചെന്നാണ് പരാതി. പി.ടി.എ കമ്മിറ്റിയംഗവും പ്രശ്നത്തിൽ അകപ്പെട്ട വിദ്യാർത്ഥി വിവേകിന്‍റെ അച്ഛനുമായ മോഹനാണ് അശോകനെതിരെ വാളോങ്ങി വന്നത്. മോഹൻ എക്സ്മിലിട്ടറിയും ഇപ്പോൾ നാട്ടിലെ ഒരു ബാങ്കിലെ സെക്യൂരിറ്റി സ്റ്റാഫുമാണ്. മൂപ്പർക്ക് ദേഷ്യം വന്നാൽ നരിക്ക് മുറിഞ്ഞപോലെയാണ്. ആകെ പരാക്രമമാകും. സ്റ്റാഫ് റൂമിൽ നട്ടുച്ച നേരത്ത് മോഹൻ ഓടിക്കിതച്ചെത്തുകയും അശോകൻContinue Reading

കാത്തിരിക്കുന്നില്ലഎപ്പോൾ എത്തുമെന്നറിയില്ലസ്വപ്നങ്ങൾക്ക് മുകളിൽകയറി, നിറംകൊടുക്കുമ്പോഴോഅല്ലെങ്കിൽപ്രാരാബ്ധങ്ങൾനുള്ളിപ്പെറുക്കിയയാത്രയിലാകാം. അതുമല്ലെങ്കിൽകണക്കുകൂട്ടലുകൾക്കപ്പുറംഇടയിലെപ്പോഴെങ്കിലുംഅവൻ വന്നു മടങ്ങുമ്പോൾഎന്നെ കണ്ടുമുട്ടുന്നസുഹൃത്തേ,പരിചയമില്ലെങ്കിലുംഎന്റെ വേഷങ്ങളുടെനിറങ്ങൾ പടർന്നഎന്റെ ഉടുമുണ്ട് കൊണ്ട്പുതപ്പിക്കുക അതിൽവേദനകൾ തുടച്ചകറയുണ്ട്പെയ്തു തോരാത്തകണ്ണിലെ നനവുംഉള്ളു തിളച്ചൂറിയഉപ്പിന്റെ നീറ്റലുമുണ്ട് തോറ്റുപോകാതിരിക്കാൻമുറുക്കിക്കെട്ടിയപാടുണ്ട്കോന്തലയിൽഓർമ്മകൾപൊതിഞ്ഞുകെട്ടിയവിശപ്പിന്റെ വിളിയുണ്ടാകാം സ്നേഹിച്ചുതോറ്റഹൃദയത്തിന്റെമുറിവിൽ നിന്നുംപൊടിഞ്ഞരക്തമുണ്ടാകും പരിഭവിക്കാതെനടന്ന വഴികളിൽതട്ടിക്കീറിഅരികു നഷ്ടപ്പെട്ടഒറ്റമുണ്ടിൽമറന്ന വഴികളുടെഓർമ്മകൾ പേറുന്നമണൽത്തരികൾ ഉണ്ടാകും അതുകൊണ്ട്മറ്റെന്ത് പുതച്ചാലുംഎനിക്ക് സ്വസ്ഥമായിഉറങ്ങാനാകില്ല മറ്റൊന്നുകൊണ്ടുംഎന്റെ നീളവും വീതിയുംഞാൻ മറന്നഎന്റെ മുഖവുംനിനക്ക്മറച്ചുവയ്ക്കാനാകില്ലഅതുകൊണ്ട്ആഗ്രഹങ്ങളുടെഅവസാനത്തെ വരിയിൽതെറ്റിയ അക്ഷരങ്ങളുടെവിലാപങ്ങൾക്കിടയിൽഈ ഒറ്റമുണ്ടും കൂടിചേർത്തുവയ്ക്കുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ സംയുക്ത അധ്യക്ഷതയിലും ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയും (Gaza Peace Meet), അതിനു പിന്നാലെയുണ്ടായ ഹമാസ്-ഇസ്രായേൽ കരാറും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. യുഎസ്, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ഹമാസിന്റെയും, അതിന് പകരമായി തങ്ങൾ പിടിച്ചുകൊണ്ടുപോയContinue Reading

വൃദ്ധൻ്റെ വിറയാർന്ന വിരലുകൾ ദുർബലമായും, നരച്ച കണ്ണുകൾ ധൃതിപ്പെട്ടും പഴയരജിസ്റ്ററിലെ വരികൾക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു രജിസ്റ്ററുകൾ കൂടി അയാൾക്ക് മുന്നിലെ മേശമേൽ ഇട്ട് പ്രീതി എന്നെ നോക്കി. ശബ്ദം കേട്ടു ഞെട്ടി തല പൊന്തിച്ച് അവളെയും എന്നെയും മാറിമാറിനോക്കുന്ന കണ്ണുകളിൽ ശൂന്യത നിറഞ്ഞു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബുക്കുകളിൽ നിന്നുയർന്ന പൊടിപടലങ്ങൾ പ്രകാശത്തിൽ പാറിനടന്ന് വിചിത്രമായ രൂപങ്ങൾ സൃഷ്ടിച്ചു. അപ്പോൾ അയാളും രജിസ്റ്ററും ഏതോ പുരാതനകാലഘട്ടത്തിൽ നിന്നിറങ്ങി വന്നതുപോലെ കാണപ്പെട്ടു. വരContinue Reading