പൂമുഖം LITERATUREകവിത ഹേ റാം

ഹേ റാം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കലണ്ടറിൽ ഒക്ടോബർ രണ്ടെന്ന
ചുവന്നയക്കം അടുത്തയാണ്ട്
ഉണ്ടാകുമോന്നൊരാധി
കഴിഞ്ഞ തവണ സേവന വാരത്തിൽ
വൃത്തിയാക്കിയ ഗാന്ധിസ്മാരകം
ഇടിഞ്ഞു പൊളിഞ്ഞു പോയി
ചമ്പാരൻ സമരം ഇക്കുറി സിലബസിൽ നിന്ന് മാറ്റിയോ?
ചൊല്ലിപ്പഠിച്ച വള്ളത്തോൾ കവിത
സ്‌മൃതിയിലാവശേഷിക്കുന്നുണ്ടോ?
ദണ്‌ഡിയെക്കാൾ ദൂരം നടന്ന് പാതി വഴിയിൽ മരിച്ചവരെയോർക്കുന്നുണ്ടോ?
ഇരുട്ടിൽ നാവ് മുറിഞ്ഞൊരു പെൺകുട്ടിയുടെ നിലവിളി നിലയ്ക്കുന്നേയില്ല !
സമാധാനത്തിനുള്ള ഗോഡ്‌സെ പുരസ്‌കാരം
മരണാനന്തരമായി മഹാത്മാവിന് പ്രഖ്യാപിച്ചോ?
അഹിംസയുടെ ഊന്നുവടിയെവിടെ?
നമസ്കരിച്ച് കാഞ്ചി വലിക്കുന്ന തോക്കുകൾ.
“ഹേ റാം”
പ്രാർത്ഥനകൾ ഉരുവിടാം 

Comments
Print Friendly, PDF & Email

You may also like