പൂമുഖം POLITICS വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ തൂണുകളല്ല; വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ സേവകരാണ്

വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ തൂണുകളല്ല; വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ സേവകരാണ്


‘വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ തൂണുകള്‍ അല്ല; വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ സേവകരാണ്’ എന്നതലക്കെട്ടോടെ ആര്‍.എസ്.എസ് സദ്‌സംഘചാലക് മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ 1960 ഡിസംബര്‍17നു ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രസംഗത്തിന്റെ ഓര്‍ഗ്ഗനൈസര്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം മലയാളനാട് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു.


 

 Eugenics എന്ന്‍ അറിയപ്പെടുന്ന സോദ്ദേശഗുണങ്ങള്‍ ഉത്പാദിപ്പിക്കാന്‍ മനുഷ്യരില്‍ നടത്തുന്ന പാരമ്പര്യശാസ്ത്ര(Genetics) പരീക്ഷണങ്ങള്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെ ഭാഗമായി നടന്നിരുന്നു എന്നാണു ഈ  പ്രസംഗം മുന്നോട്ടു വെക്കുന്ന സുപ്രധാന ആശയം. ബ്രാഹ്മണ ബീജങ്ങളെ പ്രസവിക്കാന്‍ മറ്റ് ജാതി സമൂഹങ്ങളിലെ സ്ത്രീകള്‍ ബാധ്യസ്ഥരായിരുന്ന സാമൂഹ്യ സംവിധാനത്തെ വളരെ വൈദഗ്ധ്യത്തോടെ അദ്ദേഹം ഈ പ്രസംഗത്തില്‍ ന്യായീകരിക്കുന്നു. ഒപ്പം ചാതുര്‍വര്‍ണ്ണ്യത്തെ  മനുഷ്യകുലത്തിന്റെ തന്നെ സമാധാനത്തിനായുള്ള രക്ഷാമാര്‍ഗ്ഗമായും അദ്ദേഹം വ്യാഖ്യാനിക്കുന്നു. ചാതുര്‍വര്‍ണ്ണ്യത്തെ വിവരിക്കുമ്പോഴും പാരമ്പര്യശാസ്ത്രവുമായി (Genetics / heredity) അദ്ദേഹം അതിനെ ബന്ധിപ്പിക്കുകയാണ്. യൂറോപ്പിലെ നാസി വര്‍ഗ്ഗശുദ്ധീകരണ പ്രക്രിയക്ക് പിന്‍ബലമായി ഉപയോഗിച്ചത് ഈ യൂജെനിക്സ് അടിസ്ഥാനപ്പെടുത്തിയ മനുഷ്യ കുലത്തിന്റെ വര്‍ഗ്ഗശുദ്ധീകരണത്തിനുള്ള പരീക്ഷണങ്ങള്‍ തന്നെയാണ്.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് തറപ്പിച്ചു പ്രഖ്യാപിക്കുകയും, യൂജെനിക്സ് അടിസ്ഥാനപ്പെടുത്തിയ വര്‍ഗ്ഗശുദ്ധീകരണ പ്രക്രിയയെ മനുഷ്യ കുലത്തിന്റെ  ഉന്നമനത്തിനായുള്ള ഒരു ശാസ്ത്രീയ സിദ്ധാന്തമായി അവതരിപ്പിക്കുകയും, ഒപ്പം ഉന്നതകുല ബീജങ്ങള്‍ സ്ത്രീകളില്‍ നിക്ഷേപിക്കുന്ന മഹത്തായ ആര്‍ഷ ഭാരത പരീക്ഷണങ്ങളെ പറ്റി പ്രഖോഷിക്കുകയും ചെയ്യുമ്പോള്‍, ഗുജറാത്ത് നരഹത്യയും, ബലാത്സംഗങ്ങളും വംശീയകലാപങ്ങളും പൊട്ടി മുളക്കുന്ന ഹൈന്ദവ വര്‍ഗ്ഗീ്യ തീവ്രവാദത്തിന്റെ നനവുള്ള മണ്ണ് എതാണെന്ന് വെളിവാവുകയാണ്. ഒപ്പം ഹിന്ദു രാഷ്ട്രം നടപ്പാക്കുന്നതില്‍ ഉറച്ച ഭരണകൂടത്തിനുള്ള പങ്കു കൂടി പരാമര്‍ശിക്കുമ്പോള്‍ ഇന്നത്തെ ഭരണകൂട വര്‍ഗ്ഗീയ ഫാസിസത്തിന്റെ വേരുകളും, നാമിനി കാണാന്‍ പോകുന്ന ശിഖരങ്ങളും പൂക്കളും കായ്കളും അടങ്ങുന്ന ചിത്രം വരച്ച വലിയൊരു ക്യാന്‍വാസ് ആണ് മറ നീക്കി പുറത്തു വരുന്നത്.

Golwalkar-on-Crossbreeding-in-Kerala-Organizer-02-01-1961-p-1-copy

പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം

നുഷ്യന്‍ ധനം കാംക്ഷിക്കുന്നു. ലൗകികസുഖങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് രണ്ടും  തീവ്രമാകുമ്പോള്‍ അവര്‍ ധാര്‍മ്മിക പരിഗണനകള്‍ മറന്ന് ഈ ചോദനകളെ തൃപ്തിപ്പെടുത്താന്‍ തെറ്റായതോ ശരിയായതോ ആയ വഴികള്‍ സ്വീകരിക്കുന്നു. ഈ ചിന്താശൂന്യതയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. വ്യക്തിതലത്തിലെ  ഈ പ്രവണത സാമൂഹ്യതലത്തിലും ദൃശ്യമാണ്. “ചില സമൂഹങ്ങള്‍ അമിതമായ ധനാഗ്രഹത്താല്‍ ഊര്‍ജ്ജിതമാകുന്നു മറ്റു ചിലത് കാമത്താലും അധികാരത്താലും ഊര്‍ജ്ജിതമാവുന്നു. അവര്‍ ഈ ആഗ്രഹങ്ങളെ പിന്തുടരുമ്പോള്‍ ലോകജനതയുടെ തന്നെ  ദുരിതങ്ങള്‍ക്ക് അത് കാരണമാവുന്നു”- ആഗ്രഹങ്ങള്‍ മനുഷ്യസഹജമാണ്. എങ്കിലുംഅവയുടെ പൂര്‍ത്തീകരണത്തിന്  ധാര്‍മ്മിക പരിഗണനകള്‍ മാറ്റിവെക്കപ്പെടുമ്പോള്‍ അവ ദുരന്തങ്ങളില്‍ കലാശിക്കുന്നു. ഒപ്പം ഇത്തരത്തിലുള്ള ആഗ്രഹ പൂര്‍ത്തീകരണങ്ങള്‍ അതിന്റെ  തന്നെ പ്രതികരണങ്ങളും ഉളവാക്കുന്നു. അമിതമായ ധനമോഹമാണ് ലോകജനതക്കിടയില്‍ സമ്പത്തിന്റെ തുല്യമായ പങ്കുവെക്കലെന്ന ചിന്തക്ക് കാരണമാകുന്നത്. ഈ ആശയത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റുകള്‍ ഇതിനായുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും നമുക്ക് കാണാം. അധികാരത്തോടുള്ള ആര്‍ത്തിയുടെ പ്രതികരണങ്ങള്‍ വലുതും ചെറുതുമായ രാജ്യങ്ങളെ അവയുടെ സ്വാതന്ത്ര്യത്തിനായി അവകാശവാദമുന്നയിപ്പിക്കുന്നത്തിലേക്ക് നയിക്കുന്നതും നമുക്ക് കാണാനാവും. ആഫ്രിക്കയില്‍ നടന്നുവരുന്ന മുന്നേറ്റങ്ങള്‍ ഇതിന്റെ സമകാലിക ദൃഷ്ടാന്തങ്ങളാണ്.

കാലാന്തരത്തില്‍  ഈ പ്രതികരണങ്ങള്‍ വ്യക്തമായ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നു. പ്രതികരണങ്ങള്‍ക്ക് വീണ്ടും പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. അതായത് പ്രതികരണങ്ങളുടെയും  പ്രവര്‍ത്തനങ്ങളുടെയും വിഷമവൃത്തങ്ങള്‍ മനുഷ്യനെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നു.

കാമനകളുടെ  ആരോഗ്യകരമായ നിയന്ത്രണം

ഇന്ന് സകല നേതാക്കളും അവകാശപ്പെടുന്നത് അവരുടെ ആശയസംഹിതകള്‍  മനുഷ്യന് സന്തോഷം പ്രദാനം ചെയ്യുമെന്നും മാനവരാശിയെ കലഹങ്ങളില്‍ നിന്നും മോചിപ്പിക്കുമെന്നുമാണ്. പക്ഷെ എന്റെ നോട്ടത്തില്‍ അനന്തമായി നീളുന്ന ഈ അവകാശവാദങ്ങളും  പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും മനുഷ്യജീവിതത്തെ അസ്ഥിരപ്പെടുത്തും. അത് നമുക്കിന്നു ദൃഷ്ടിഗോചരവുമാണ്. അപ്പോള്‍ നമുക്ക് മനുഷ്യസമൂഹത്തിന് നിതാന്തമായ ശാന്തിയും സന്തോഷവും കൈവരിക്കാന്‍ മറ്റ് വഴികള്‍ ഉണ്ടോ എന്ന് ഗൗരവതരമായി ആലോചിക്കേണ്ടിയിരിക്കുന്നു.

1fp
നിരന്തരമായ കലഹങ്ങളിലേക്ക് നയിച്ച ഈ ആസക്തികളില്‍ നിന്നുംആഗ്രഹങ്ങളില്‍ നിന്നുമുള്ള മുക്തിക്കായി മറ്റൊരു മാര്‍ഗ്ഗമുണ്ടോ? ഞാന്‍ പറയാന്‍ പോകുന്നത് തൃഷ്ണകളുടെ  സമ്പൂര്‍ണ്ണമായ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ചല്ല, പകരംഅവയെ നിയന്ത്രണാധീനമാക്കുന്നത് സമാധാനത്തിലേക്ക്  നയിക്കുന്നതിനെകുറിച്ചാണ്. ഈ നിയന്ത്രണം എങ്ങിനെ സ്വായത്തമാക്കാം എന്ന് നമുക്ക് നോക്കാം. പക്ഷെ ഇന്നത്തെ കലഹങ്ങളെ കുറിച്ചുള്ള തത്വചിന്തകള്‍ പ്രകടനങ്ങള്‍ മാത്രമാണ്. നമ്മള്‍ കലഹങ്ങളെ ഭയപ്പെടുന്നില്ലെന്ന രീതിയിലാണ് അവയുടെ പ്രചരണം. ഹിന്ദുക്കള്‍ക്കാകട്ടെ അവര്‍ ഈ ജന്മത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത എല്ലാം തന്നെ അടുത്ത ജന്മത്തില്‍ സാധ്യമാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ട് തന്നെ അത്തരം ഭയങ്ങള്‍ക്ക് അടിപ്പെടാറില്ല. പക്ഷെ മാനവരാശി മുഴുവനും സമാധാനത്തിലും സന്തോഷത്തിലും കഴിയണം എന്നുണ്ടെങ്കില്‍ സാമൂഹ്യസാധ്യതകളില്‍ അവയെ കലഹങ്ങളില്‍ നിന്ന് മുക്തമാക്കുന്നഘടകങ്ങള്‍ സന്നിവേശിപ്പിക്കേണ്ടതുണ്ട്.

ഇതിനായി നാം നമ്മുടെ ആര്‍ഷ‍ഭാരത തത്വചിന്തകളിലേക്ക് തിരിഞ്ഞു നോക്കിയേ തീരൂ. ഹിന്ദു സമൂഹം ഒരു പ്രത്യേകവിശ്വാസങ്ങളോ  ആചാരങ്ങളോ വച്ചു പുലര്‍ത്തുരന്ന ഒന്നല്ല. പകരം അത് മതങ്ങളുടെ ഒരു പ്രതിനിധിസഭയാണ്. നിര്‍ഭാഗ്യവശാല്‍ ആരും തന്നെ ഈ തത്വചിന്തയെ ഒരു ചിന്താധാരയായി വികസിപ്പിക്കാന്‍ തുനിഞ്ഞില്ല. ചിലര്‍ അമേരിക്കയിലേക്കും ചിലര്‍ റഷ്യയിലെക്കും  ഉറ്റുനോക്കുകയാണ്. നമ്മള്‍ നമ്മുടേതായ എല്ലാറ്റിനെയും  പുച്ഛിച്ചുകൊണ്ട് മറ്റുള്ളവരെ അനുകരിച്ച് ഒന്നും മനസ്സിലാവാതെ ഗോഷ്ടികള്‍  കാട്ടുന്നു. നാമിന്ന് ബുദ്ധിപരമായ സ്പൂണ്‍ ഫീഡിങ്ങ് ശീലിക്കപ്പെട്ടിരിക്കുന്നു.

Comments
Print Friendly, PDF & Email

You may also like