July 2025 (Page 2)

പെട്ടെന്ന് മരിച്ചു പോകുന്നഒരു മനുഷ്യന്റെഏത് വാക്കായിരിക്കുംപറയാനാകാതെ നാക്കിൽഉറച്ചു പോയിട്ടുണ്ടാവുകആർക്ക് വേണ്ടിയുള്ളപുഞ്ചിരിയാകുംവിടരാനാവാതെ ചുണ്ടിൽ വാടിപ്പോയിട്ടുണ്ടാകുകആരിലേക്ക് എത്താനുളളകൊതിയാകുംകാലുകളിൽ നിശ്ചലമായിതളർന്നു പോയിട്ടുണ്ടാവുകഎന്തിലേക്ക് നീട്ടിയ മോഹമാകുംകൈകളിൽ നിവരാതെചുരുണ്ട്പോയിട്ടുണ്ടാവുക! മരിച്ചുപോയ ആരുടെയോതുടർ ജീവിതമാകാം ഞാനിപ്പോൾ ജീവിക്കുന്നുണ്ടാകുകഇന്നലെ അസ്തമിച്ചസൂര്യന് പകരംഇന്ന് സൂര്യൻ ഉദിച്ചത് പോലെആരോ കാണാൻ കൊതിച്ചകാഴ്ചയാകാംഞാൻ കാണുന്നുണ്ടാവുകആർക്കോ പറയാൻകഴിയാതെ പോയ വാക്കുകളാകാംഎന്റെ നാക്കിൽ കുമിളകൾ പോലെപൊങ്ങിഒടുങ്ങുന്നുണ്ടാകുകമുൻപ് ആരോ ആരിലേക്കോ നീട്ടിയ കാലുകളുടെ ദൂരമാകുംഞാനിപ്പോൾ നടക്കുന്നുണ്ടാകുകമറ്റാരോ ആർക്കോനൽകാൻ കൊതിച്ചപ്രണയമാകുംഎന്നിലിപ്പോൾ പൂവിടുന്നുണ്ടാവുക ഞാൻ മരിച്ചാൽ,എനിക്ക് പൂർത്തിയാക്കാൻകഴിയാതെ പോയതിനെപൂരിപ്പിക്കാൻമറ്റൊരാൾ എവിടെയോജനിക്കുമായിരിക്കാംകൊഴിഞ്ഞ ഇലകൾക്ക്Continue Reading

ക്ലേശങ്ങളുടെ മൂശയിൽ ഉരുകി ജ്വലിച്ച് ഉജ്വലമായ വിപ്ലവ ജീവിത പ്പാതയിൽ ഈ കേരളത്തിൽ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ വി.എസിൻ്റെ രണ്ടു ജീവചരിത്രങ്ങൾ. പി. ജയനാഥ്‌ എഴുതിയ “വി എസ് ന്റെ ആത്മരേഖയും” കെ. വി സുധാകരൻ എഴുതിയ ഒരു സമര നൂറ്റാണ്ടും” ജീവിതം തിരിച്ചറിയും മുമ്പ് നഷ്ടപ്പെട്ട മാതൃവാത്സല്യത്തണൽ, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നഷ്ടപ്പെട്ട പിതൃവാത്സല്യവും കൈത്താങ്ങും.ഏഴാം ക്ലാസ്സിൽ പഠനം അവസാനിച്ചു.തുന്നൽക്കാരനായി, കയർ തൊഴിലാളിയായി പണിയെടുത്ത് വളർന്ന ജീവിതം.പിന്നെ തൊഴിലാളിവർഗസാരഥിയായിContinue Reading

ഉപരോധങ്ങളിൽ കുലുങ്ങാത്ത റഷ്യ മോസ്‌കോയിൽ ചെന്നിറങ്ങിയ എന്റെ ശ്രദ്ധ ആദ്യമായി ആകർഷിച്ചത് നല്ല നീണ്ട നഖങ്ങളാണ്, ഇളം നീല നിറത്തിലുള്ള നഖങ്ങൾ. എമിഗ്രെഷൻ ഓഫീസറുടേതു ആയിരുന്നു ആ നീണ്ട വിരലുകളിലെ നീണ്ട സുന്ദരമായ നഖങ്ങൾ. പിന്നെ റഷ്യയിലെങ്ങും നഖങ്ങൾ കണ്ടു, വിവിധ നിറങ്ങളിൽ ഉള്ളവ, മുത്തു പതിപ്പിച്ചവ. ഓരോ വിരലുകളിലും ഓരോ നിറത്തിലുള്ളവ. യുവതികൾ മുതൽ 80 കഴിഞ്ഞ വൃദ്ധകൾ വരെ അവരുടെ നഖങ്ങളെ സ്നേഹിക്കുന്നുണ്ടായിരുന്നു. ബാങ്ക് മാനേജർ മുതൽContinue Reading

ജനാധിപത്യത്തിലെ വൈരുധ്യങ്ങൾ! നമ്മുടെ ലോകത്ത് പലപ്പോഴും ഒരു സ്ഥാനത്തിന് യോഗ്യരല്ലാത്തവരെന്ന് തോന്നിക്കുന്ന നേതാക്കൾ അധികാരത്തിൽ വരാറുണ്ട്. അവർ ശരിയായ വിദ്യാഭ്യാസമോ, രാഷ്ട്രീയ പരിചയമോ, സ്വഭാവഗുണമോ ഇല്ലാത്തവരായിരിക്കാം, ഏകാധിപത്യ സ്വഭാവമുള്ളവരായിരിക്കാം. ഡൊണാൾഡ് ട്രംപ്, വ്‌ളാഡിമിർ പുടിൻ, നരേന്ദ്ര മോദി, നെതന്യാഹു, എർദോഗൻ, ഖമേനി തുടങ്ങിയവരൊക്കെ ഇതിനുദാഹരണമാണ്. ജനാധിപത്യമില്ലാത്ത ചൈന, ഉത്തര കൊറിയ, ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ പല നേതാക്കളെയും അഴിമതിക്കാരോ, അധികാരക്കൊതിയന്മാരോ, അല്ലെങ്കിൽ പരിചയമില്ലാത്ത ദേശീയവാദികളോ ആയി വിമർശകർContinue Reading

‘പൂച്ചകളുടെ തീവണ്ടി’ എന്ന കഥാസമാഹാരത്തെക്കുറിച്ച് എം. നന്ദകുമാറുമായി മുരളി മീങ്ങോത്ത് നടത്തുന്ന അഭിമുഖം. അഭിമുഖത്തിന്റെ ലിഖിത രൂപം താഴെ വായിക്കാം : ചോദ്യം: മലയാള സാഹിത്യത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ശക്തമായ സാഹിത്യശാഖയാണ് ചെറുകഥ. ഈയിടെയായി വളരെ നല്ല കഥകൾ ഉണ്ടാകുന്നുണ്ട്. ചെറുകഥയുടെ അത്ഭുതലോകത്തിലേക്ക് എങ്ങിനെയാണ് എത്തിച്ചേർന്നത്? ഉത്തരം: കുട്ടിക്കാലത്തു കഥ പറഞ്ഞു തന്നിരുന്ന മുതിർന്നവർ, അദ്ധ്യാപകർ, ഞങ്ങളുടെ ഗ്രാമത്തിലുള്ള വായനശാലയിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും ചർച്ച ചെയ്യുകയുംContinue Reading