ചാരുകസേര
2025-07-28
രാവിലെ ദോശക്കുള്ള ചട്ട്ണി വറുത്തിടുന്ന തിരക്കിലായിരുന്നു. അതിനിടയിൽ അടുത്ത് എവിടെ നിന്നോ ഒരു ചിരി കേട്ട തോന്നൽ. ശബ്ദത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകളുടക്കിയത് ആ ചാരുകസേരയിലാണ്. കസേര ഒന്ന് ഇളകിയാടുന്നുണ്ടോ…? ഏയ്.. ഇല്ല, എന്‍റെ തോന്നലുകളാകും; ഇതു ഒരു ‘ഭാർഗവീനിലയം’ ഒന്നുമല്ലല്ലോ.…ചമ്മന്തി ചീനച്ചട്ടിയിലൊഴിച്ചു ഒന്ന് ചൂടാക്കിയെടുത്ത് ഡൈനിംഗ് റൂമിലേക്ക് നടക്കുമ്പോൾ വീണ്ടും ” ശൂ.. ശൂ… ” എന്നൊരു ശബ്ദം. ശബ്ദത്തിന്‍റെ ഉറവിടം വീണ്ടും ആ കസേര തന്നെ.Continue Reading

















