April 2025 (Page 2)

നോവലുകളും കഥകളും മാത്രം വീട്ടിലെ പുസ്തക അലമാര നിറച്ചപ്പോഴും കവിതകൾ വായിച്ച് തുടങ്ങിയത് വീട്ടിൽ വച്ച് തന്നെയാണ്. ദോശമാവുകൊണ്ട് അച്ഛൻ വട്ടത്തിൽ വരച്ച കവിത തന്ന രുചിയുടെ കെട്ട് ഇന്നും വിട്ടിട്ടില്ല. മഴുകൊണ്ട് അമ്മ വെട്ടിച്ചിതറിച്ച വിറക് കഷ്ണങ്ങൾ തീ കൂട്ടി ചൂടേകിയ കവിതകൾ ഇന്നും ഉള്ളിൽ കിടന്ന് തിളക്കുന്നുണ്ട്. യുദ്ധ വിമാനം പറത്താൻ കൊതിച്ച അനിയത്തി, വൈകുന്നേരങ്ങളിൽ പാടത്ത് വിമാനങ്ങളെ എണ്ണിക്കിടന്നതിനോളം നിറമുള്ള കവിതകളെ ഇന്നോളം എവിടെയും വായിച്ചതേയില്ല.Continue Reading

സാംസ്‌കാരിക നവോത്ഥാനവും സാഹിത്യ നവോത്ഥാനവും ഒരുമിച്ച് സംഭവിച്ച കാലമാണ് ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കാലഘട്ടം എന്ന് പറയാം. ശ്രീനാരായണഗുരുവും കുമാരനാശാനും തമ്മിലുണ്ടായിരുന്ന ബന്ധം കേരള സാംസ്കാരിക ചരിത്രത്തിലെ അപൂർവമായ അടരുകളിൽ ഒന്നാണ്. റോമിൽ ഫ്രാൻസിസ് മാർപാപ്പ ഈയിടെ ശ്രീനാരായണ ദർശനങ്ങളെപ്പറ്റി സംസാരിച്ചത് ആ ചിന്തകളുടെ കാലിക പ്രസക്തിയെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. 1924 ജനുവരിയിൽ ഒരു ബോട്ടപകടത്തിൽ അന്തരിച്ച കുമാരനാശാന്റെ കവിതകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ആ കവിതകളിലെ ആശയഗാംഭീര്യം കൊണ്ട് തന്നെയാണ്.Continue Reading

“സർ, ഇതൊരു കുഴപ്പം പിടിച്ച കേസാണല്ലോ. തല പെരുക്കുന്നു. ചാനലുകാർ കൊലപാതകം എന്നു തീരുമാനിച്ചുകഴിഞ്ഞു. ഇനിയിപ്പം പ്രതിയെക്കൂടി അവന്മാര് പിടികൂടിത്തരട്ടെ. അല്ല, എല്ലാം അവമ്മാരല്ലേ ഇപ്പോൾ തീരുമാനിക്കുന്നത്…” ആൽവിൻ ജേക്കബ് എന്ന ആ പോലീസ് ഉദ്യോഗസ്ഥനു തന്റെ നിരാശയും അമർഷവും മേലുദ്യോഗസ്ഥനു മുന്നിൽ പ്രകടിപ്പിക്കാതിരിക്കാനായില്ല. “ആൽവിൻ, താനൊന്നു സമാധാനപ്പെട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നമുക്ക് ഒന്നുകൂടി പരിശോധിക്കാം. ഏതായാലും ഇന്നിനി ഒന്നും വേണ്ട. പിന്നെ, അവരുടെ വീട്ടിൽ നിന്നും പുലർച്ചെ ഒരുContinue Reading

നിന്റെ കവിതകൾ ഒരിക്കലുംകലാപാഹ്വാനങ്ങളായിട്ടില്ല.ആഹ്വാനങ്ങളുടെ കലാപംമാത്രമായിരുന്നു അവയൊക്കെ.നിന്റെ കവിതകൾ ഇന്നേവരെകലാപകാരണങ്ങളായിട്ടേയില്ല.കാരണങ്ങളുടെ കലാപം മാത്രമാണ്അവയിൽ ഉരുണ്ടുകൂടാറുണ്ടായിരുന്നത്.നിന്റെ കവിതയിൽ പ്രാസം ഉണ്ടാവില്ല.സുനിശ്ചിതമായ തോതോ താളമോഅവയിൽ കണ്ടെന്നുവരികയില്ല.നിന്റെ കവിതകളെ നാലുപാദങ്ങളിൽഭംഗിയോടെ നിരത്തിനിർത്താനാവില്ല.നാന്ദിവാക്യങ്ങളോ ശുഭാന്ത്യങ്ങളോഅതിന്റെ ആഖ്യാനശൈലിയാകുന്നതേയില്ല.ഇതിനെല്ലാം ഒരു ന്യായീകരണവുംആരും നിന്നിൽ നിന്നും പ്രതീക്ഷിക്കരുത്.കാരണം കാൽപ്പനികതയുടെ മുകളിൽകെട്ടിപ്പൊക്കിയ വിശാലസൗധമല്ലത്.നീ നിന്റെ കവിതയെ കണ്ടെടുത്തത്ഭഗ്നമോഹാവശിഷ്ടങ്ങൾക്കിടയിൽകുരുങ്ങിക്കിടക്കുന്ന വരികളായാണ്.ഒട്ടൊട്ടുടഞ്ഞും ചതഞ്ഞും മുറിഞ്ഞുംചോരവാർന്നും കിടക്കുന്നതായിട്ടാണ്.പേരില്ലാത്ത ശവക്കുഴിയിൽ നിന്നുംഎന്നെങ്കിലും തിരിച്ചെത്തുമെന്നു കരുതിപുത്രനെ കാത്തിരിക്കുന്ന പിതാവിന്റെചുടുനിശ്വാസങ്ങൾക്കിടയിൽ നിന്നാണ്പലപ്പോഴും കവിത പൊട്ടി വിരിയുന്നത്.നെറ്റിയിൽ മരണമുദ്ര പേറുന്ന മാടുകളുടെരോദനങ്ങൾ ബധിരകർണ്ണങ്ങളിൽത്തട്ടിപ്രതിദ്ധ്വനിക്കുന്നതിനാലായിരിക്കണംഅവContinue Reading

നൂറ്റിപ്പതിനെട്ട് 2023 ആഗസ്ത് ഏഴിൻറെ പ്രഭാതത്തിൽ ഗിരി ഹേമയോട് പറഞ്ഞു: ‘ ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. കാടകം എഴുതാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷം തികയുന്നു.’ ‘ആഹാ! കാടകത്തിന്റെ പിറന്നാളോ? നമുക്ക് പായസം വെക്കണം.’ അടുക്കിവെച്ചിരിക്കുന്ന കാടകത്തിന്റെ ബുക്കുകളിലേക്ക് നോക്കി ഗിരി ചോദിച്ചു: ‘എത്രയെണ്ണമുണ്ട്?’ ‘നീ ഇപ്പോ എഴുതുന്നത് ഇരുന്നൂറ്റി എട്ടാമത്തേതാണ്. ഞാൻ കഴിഞ്ഞ ദിവസം എല്ലാത്തിനും എണ്ണമിട്ടു.’ ഹേമ പറഞ്ഞു. ‘സ്റ്റെല്ലയുടെയും എന്റെയും ഏറ്റവും പ്രിയപ്പെട്ട വിനോദമാ കാടകംContinue Reading