സുമിത മേലേവീട്ടിൽ

ഒറ്റപ്പാലം സ്വദേശി.കഥകളും കവിതകളും ലേഖനങളും എഴുതിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച കൃതികൾ : 'ഓർമകളുടെ തൂവൽ ഭാരങ്ങൾ', 'മഴത്തുള്ളി'.

നീ മാത്രം വായിക്കുവാൻനിന്നോട് മാത്രം പറയാൻ,എന്നുള്ളിലൊരു കടലിരമ്പുന്നുണ്ട്. നീയാരെന്നോ എവിടെയെന്നോ അറിയാതെയെങ്കിലുംഎവിടെയോ നീയുണ്ടെന്നുംഎന്നെ കാണുന്നുണ്ടെന്നുംഎന്നെ അറിയുന്നുണ്ടെന്നുംഎത്രയോ കാലമായി ഞാൻ വിശ്വസിക്കുന്നുണ്ട്.ഓർമ്മവച്ച നാൾ മുതൽഒന്നും പറയാതെ…ഒന്നും മിണ്ടാതെഎന്നെ മനസ്സിലാക്കുന്ന ഒരു ഹൃദയംഞാൻ തേടുന്നുണ്ട്. പിണക്കങ്ങളും കുറുമ്പുകളുംകാണിക്കാൻഉള്ളിലെവേവലാതികളും സങ്കടങ്ങളുംപെയ്തു നിറയ്ക്കാൻ,തോളിൽ ചാരിയിരിക്കാൻ,നെഞ്ചിൽ മുഖമമർത്തി കരയാൻ, തിരക്കുകളില്ലാതെ നിർത്താതെ സംസാരിക്കാൻ,ഉറക്കെ പൊട്ടിച്ചിരിക്കാൻ,നിറഞ്ഞൊഴുകുന്നകണ്ണുകൾ തുടയ്ക്കാൻ..വാത്സല്യത്തോടെ നോക്കാൻ…നിന്നെ ഞാൻ തേടുന്നുണ്ട്.നിന്റെ മുഖം ഞാൻ എല്ലാവരിലും,ഓരോ ആൾക്കൂട്ടത്തിലുംതിരയുന്നുണ്ട്. ഒരിക്കലും മുന്നിൽ വരാതെ നീ മറഞ്ഞിരിക്കുമ്പോഴുംഎവിടെയോ എന്നെ നോക്കിയിരിക്കുന്നുണ്ടെന്നുംഒരിക്കൽ നീയരികത്തുContinue Reading

ഇന്ന് എന്റെ മോളുടെ വിവാഹമായിരുന്നു. ദേവിയുടെ നടയിൽനിന്ന് തൊഴുത് എന്റെയും ഭാര്യയുടെയും കാൽതൊട്ട് അനുഗ്രഹവും വാങ്ങി അവൾ മണ്ഡപത്തിൽ കയറി. ഞങ്ങളുടെയും അവളുടെയും കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. കുരവയും നാദസ്വരവും നിറഞ്ഞ അന്തരീക്ഷത്തിൽ ഞാൻ എന്റെ മോളുടെ കൈ പിടിച്ചു കൊടുത്തു. ഒരച്ഛന്റെ നിറഞ്ഞ മനസ്സോടെ. അവളില്ലാത്ത ഈ വീട് ജീവനില്ലാത്തത് പോലെ എനിക്ക് തോന്നി. മകളെ വിവാഹം കഴിപ്പിച്ചയച്ച ഒരച്ഛന്റെ സന്തോഷവും ഇതുവരെ പിരിഞ്ഞിരിക്കാത്ത അവളെ കാണാത്തതിന്റ സങ്കടവുംContinue Reading

ഇരുട്ടെനിക്ക് എല്ലാ അസ്വസ്ഥതകളിൽ നിന്നുമുള്ള അഭയമാണ്. അസ്വസ്ഥമായ മനസ്സും കണ്ണും തുറന്നു വച്ച് രാത്രിയിൽ കട്ടപിടിച്ച ഇരുട്ടിലേക്ക് വെറുതെ നോക്കിയിരിക്കും. മനസ്സ് അസ്വസ്ഥമാവുന്നതു രാത്രി മാത്രമാണോ? അല്ല.. പക്ഷേ, പകൽ അടക്കിവെച്ച സങ്കടങ്ങളും വേദനകളും നിസ്സഹായതയും എല്ലാ നിയന്ത്രണങ്ങളും വിട്ട് ഒഴുകിയിറങ്ങുന്നത് രാത്രിയിലാണ്. പരിചിതമായ മുഖങ്ങളിലെ അപരിചിതമായ ഭാവങ്ങൾ കണ്ടു പരിഭ്രമിക്കുമ്പോൾ ശബ്ദവും വെളിച്ചവും നിറഞ്ഞ ലോകത്തു നിന്ന് ഇരുണ്ട ഒരു കോണിലൊതുങ്ങാൻ കൊതിക്കും. വെളിച്ചത്തിൽ നിന്നകലാൻ ഇരുട്ടിലലിയാൻ… ആContinue Reading

പെൺജീവിതംഒരുകെട്ടുപുള്ളിയാകുന്നു.ഒരക്ഷരമാലയിലുംസ്ഥാനമില്ലാത്തൊരുകെട്ടുപുള്ളി. **നിന്റെ മൗനത്തിൻ കൂർത്ത വക്കിൽ തട്ടിഎൻ ഹൃദയം ചോരവാർന്നിടുമ്പോൾനിൻമിഴിയിൽത്തന്നെ സാന്ത്വനം തേടിഇന്നും, പാവമെൻ ഹൃദയവും ഞാനും…. **നീയധികമൊന്നും പറയണമെന്നില്ല. കണ്ണിൽ നോക്കി ഇരിക്കണമെന്നുമില്ല. ഒന്നോ രണ്ടോ വാക്ക്..ഒട്ടും കൂടുതൽ വേണ്ട. ഉള്ളിൽ ഉള്ളത് മുഴുവൻ നിന്റെ കണ്ണുകളുടെ ആഴങ്ങളിൽ മറച്ച് നേർത്ത ചിരി ഒളിപ്പിച്ചു വച്ചഒന്നോ രണ്ടോ വാക്ക്… നിന്റെയുള്ളിൽ ഞാനുണ്ടെന്ന്പറയാതെ പറയാൻ കഴിയുന്നഅത്രയും കുറച്ച്.. നീയും ഞാനും തമ്മിൽ അകലുന്നില്ലെന്ന് എന്നെ വിശ്വസിപ്പിക്കാൻ മാത്രം കുറച്ച്.. **ജോലിContinue Reading