November 2024 (Page 3)

പ്രസീത.കെ യുടെ “ജഗരന്തയിലെ ഊഞ്ഞാൽ” – ഒരാസ്വാദനം കവിതകൾ സംവദിക്കുന്നത് പല തലങ്ങളിലാണ്. വരണ്ടും വീണ്ടെടുത്തും പെയ്തും ഒഴുകിയും ഇരമ്പിയാർത്തും കടലായും കൊടുമുടിയേറിയും ഭാവങ്ങൾ നിറയും. പ്രസീതയുടെ ‘ജഗരന്തയിലെ ഊഞ്ഞാൽ’ എന്ന കവിതാശേഖരം ഈ പലവക പ്രപഞ്ചമാണ് തുറക്കുന്നത്. എന്തിനാണ് എഴുതുന്നത് എന്ന് പ്രസീത ആമുഖത്തിൽ പറയുന്നത് ഇങ്ങനെ, “ഭൂമിയെ തൊട്ടുതൊടാതെയുള്ള ഒരു അപരജീവിതം സാധ്യമാകുന്നു” “കവുങ്ങിൻ പാളയിലെ ലോകസഞ്ചാരം” എന്നും എഴുത്തിനെ വിശേഷിപ്പിക്കുന്നു. പക്ഷെ, പുസ്തകം തീരുമ്പോൾ ആContinue Reading

മുപ്പത് യാത്ര വീണ്ടും തുടങ്ങി. ഇത്തവണ അൽപം കൂടി ശ്രമകരമായിരുന്നു. ഒരു ചെറിയ മല ചുറ്റിക്കയറി പോകേണ്ടി വന്നു. നിസ്സാരമെന്നു കരുതിയെങ്കിലും കയറി തുടങ്ങിയതോടെ വഴുവഴുപ്പുള്ള പാറകളും മറ്റുമായി അത് മറികടക്കാൻ പ്രയാസമുള്ള ഒന്നായി അനുഭവപ്പെട്ടു. അതേസമയം ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ സ്ഥലവും അതാണെന്ന് അവർക്കു തോന്നി. സൂര്യന്റെ രശ്മികൾക്ക് തീക്ഷ്ണത കുറവ്, ചുറ്റും പറങ്കിമാവിന്‍റെ വലിയ കൂട്ടങ്ങൾ. പറങ്കിമാമ്പഴത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം. ‘ഉറപ്പായും ഇവിടെ മനുഷ്യർContinue Reading

അന്ന് ക്രിസ്മസ് ആയിരുന്നു. ബീച്ചാശുപത്രിയുടെ രണ്ടാം നിലയിലെ പോസ്റ്റ് സർജറി വാർഡിൽ ഇരുപത് പേരാണ് ഉണ്ടായിരുന്നത്.ആ വാർഡിലെ രാപ്പകലുകളെ അളന്നുകൊണ്ടിരുന്നത് അവിടെ കേട്ട നിലവിളികളുടേയും ആക്രന്ദനങ്ങളുടേയും ഏറ്റക്കുറച്ചിലിലൂടെ ആയിരുന്നു !മൂത്രതടസ്സത്തിൻ്റെ നിരവധി സർജറികൾ കഴിഞ്ഞ് അടിവയർ തുന്നിക്കെട്ടി അപ്പൻ മയങ്ങി ക്കിടക്കുകയാണ്..കൈകാലുകൾ കട്ടിലിനോട് ചേർത്ത് ബന്ധിച്ചിട്ടുണ്ട്. ഓപ്പറേഷൻ വിജയിച്ചെങ്കിലും മൂത്രത്തിന് പകരം കട്ടച്ചോരയാണ് പുറത്തേയ്ക്ക് വരുന്നത്! അനസ്തീഷ്യയുടെ ശക്തി കുറഞ്ഞതോടെ വേദനകൾ ഒന്നൊഴിയാതെ തിരികെ വന്നു.ആശുപത്രി എടുത്ത് മറിച്ച് വെയ്ക്കാനുള്ളContinue Reading

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. പ്രജകളുടെ രാജവിരുദ്ധനീക്കങ്ങൾ പലഭാഗങ്ങളിലും മുളപൊട്ടുന്നത് ചാരന്മാർ രാജാവിന്‍റെ കാതുകളിലെത്തിച്ചു. ഭരണം നഷ്ടപ്പെടാതിരിക്കാൻ, പ്രജകളുടെ സംഘംചേരൽ തകർക്കാൻ, രാജാവ് തന്ത്രങ്ങൾ മെനയാൻതുടങ്ങി. കിഴക്കൻദേശത്തെ, മൺമറഞ്ഞുപോയ, പ്രജകളുടെ ആരാധ്യനായ ചക്രവര്‍ത്തിയുടെ പടുകൂറ്റൻ പ്രതിമ നിർമ്മിക്കുവാൻ രാജാവ് തീരുമാനിച്ചു. രാജസംഘങ്ങൾ നാനാദേശത്തേക്കും പുറപ്പെട്ട് ആ വാർത്ത വിളംബരംചെയ്യാനും തുടങ്ങി. കുതിരകളിലും ഒട്ടകങ്ങളിലും ആനകളിലും പ്രതിമാനിർമ്മാണത്തിനുള്ള സാമഗ്രികൾ കിഴക്കൻദേശത്തേക്കെത്തിത്തുടങ്ങി. ഭടന്മാരുടെ അകമ്പടിയോടെ രഥങ്ങളിൽ കോടിക്കണക്കിനു പണം രാജകൊട്ടാരത്തിൽContinue Reading

യാത്രാരേഖകൾ ഉറപ്പുവരുത്തി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കുമ്പോൾ പരിചയം ഭാവിച്ചുകൊണ്ട് ഒരു പ്രായമായ അപരിചിതമുഖം അടുത്തെത്തി. “കോഴിക്കോട്ടേക്കാണോ?” വ്യക്തമായ ഒരുത്തരം നല്കുന്നതിനു മുന്നെത്തന്നെ കയ്യിലെ അമിതഭാരമൊതുക്കിവെച്ച ബാഗുകളെ വലിച്ചൊതുക്കാൻ ശ്രമിച്ച് പരവശനായി അടുത്ത ചോദ്യം: “നിങ്ങൾടെ കയ്യിൽ ലഗേജൊന്നുമില്ലേ?” നീരസം പുറത്ത് കാണിക്കാതെ ഉത്തരം “ഇല്ല” എന്ന വാക്കിലൊതുക്കി. “ദീർഘകാലത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോവാ.. ഉപേക്ഷിച്ച് പോവാൻ കഴിയാത്ത ചിലത് അടുക്കിപ്പെറുക്കിവെച്ചപ്പോൾ തൂക്കം, അനുവദിച്ചതിലും അധികായി. ഒന്ന് സഹായിച്ചിരുന്നെങ്കിൽ.. “ ഭവ്യതയോട് കൂടിയContinue Reading