ഷാഹുൽഹമീദ് കെ ടി

കഥകൾക്ക് സംസ്കാരികസംഘടനകളുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ നോവൽ കുരുടൻമലക്ക് 2023ലെ പൂർണ-ഉറൂബ് അവാർഡ് ലഭിച്ചു. കഥകളുടെ ഓഡിയോകളും തിരക്കഥയെഴുതിയ ഹ്രസ്വസിനിമകളും യൂടുബിൽ ലഭ്യമാണ്( Youtube-search-shahulhameedkt). കഥകൾ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. പ്രജകളുടെ രാജവിരുദ്ധനീക്കങ്ങൾ പലഭാഗങ്ങളിലും മുളപൊട്ടുന്നത് ചാരന്മാർ രാജാവിന്‍റെ കാതുകളിലെത്തിച്ചു. ഭരണം നഷ്ടപ്പെടാതിരിക്കാൻ, പ്രജകളുടെ സംഘംചേരൽ തകർക്കാൻ, രാജാവ് തന്ത്രങ്ങൾ മെനയാൻതുടങ്ങി. കിഴക്കൻദേശത്തെ, മൺമറഞ്ഞുപോയ, പ്രജകളുടെ ആരാധ്യനായ ചക്രവര്‍ത്തിയുടെ പടുകൂറ്റൻ പ്രതിമ നിർമ്മിക്കുവാൻ രാജാവ് തീരുമാനിച്ചു. രാജസംഘങ്ങൾ നാനാദേശത്തേക്കും പുറപ്പെട്ട് ആ വാർത്ത വിളംബരംചെയ്യാനും തുടങ്ങി. കുതിരകളിലും ഒട്ടകങ്ങളിലും ആനകളിലും പ്രതിമാനിർമ്മാണത്തിനുള്ള സാമഗ്രികൾ കിഴക്കൻദേശത്തേക്കെത്തിത്തുടങ്ങി. ഭടന്മാരുടെ അകമ്പടിയോടെ രഥങ്ങളിൽ കോടിക്കണക്കിനു പണം രാജകൊട്ടാരത്തിൽContinue Reading