സർറിയലിസം
ഫൈൻ ആർട്‌സ് കോളേജിലെ അവളുടെ ഗവേഷണവിഷയം, ” സർറിയലിസ്റ്റ് ചിത്രകാരന്റെ മനസ്സ് ” എന്നതാണ്. ബിനാലെയിലെ അതിശയക്കാഴ്ച്ചകൾക്കിടയിൽ, ഒരു അനാഥാത്മാവിനെപ്പോലെ ഒറ്റയ്ക്കലയുമ്പോൾ, തന്റെ ഗവേഷണ വിഷയത്തിൽ ഉടനടി ഒരുക്കേണ്ട ഹൈപ്പോതിസിസിനെ കുറിച്ചായിരുന്നു അവളുടെ ചിന്ത. താൻ പാടുപെട്ട് ശേഖരിച്ച സ്റ്റഡിമെറ്റീരിയലുകളുടെ സൂക്ഷ്മ വായനയാണ് കഴിഞ്ഞ ഒരു മാസമായി നടക്കുന്നത്. ബിനാലെക്കുള്ളിലെ തിരക്കിലും സർറിയലിസത്തിന്റെ വൈശിഷ്ട്യങ്ങളായിരുന്നു അവൾ ആവർത്തിച്ച് ഓർത്തിരുന്നത്. അത് ഇത്തരത്തിൽ ആയിരുന്നു. ചിത്രകാരൻ സ്വപ്നാടകനായി മാറുമ്പോൾ, താൻ പോലുംContinue Reading





















