July 2024 (Page 4)

കാസർകോടൻ ഗ്രാമീണ ജീവിതത്തിൽ നിന്ന് കണ്ടെത്തിയ കാഴ്ചകൾ നൽകിയ ഊർജ്ജം വഹിക്കുന്ന ചിത്രകലാജീവിതമാണ് വിനോദ് അമ്പലത്തറയുടേത്. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചുവരുന്ന വിനോദ്, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാഹിത്യ രചനകൾക്കും ചിത്രീകരണം നിർവഹിക്കാറുണ്ട്. ചിത്രങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാഅക്കാദമിയുടെ 2016 ലെ ഓണറബൾ മെൻഷൻ അവാർഡ്, 2019 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രദർശനങ്ങളെക്കുറിച്ചും ചിത്രരചനയെക്കുറിച്ചും വിനോദ് സംസാരിക്കുന്നു. വിനോദ്Continue Reading

ആ കാത്തിരിപ്പുകേന്ദ്രത്തിനെ ഒരു നീർക്കുമിളയോടുപമിക്കാമായിരുന്നു. നാലോ അഞ്ചോ പേർക്ക് മാത്രം ബസ്സുനോക്കിയിരിക്കാനാവുന്ന കുടുസ്സിടമായിരുന്നു അത്. എന്നാലും അതുപോലെയുള്ള ഒരു ചെറുപട്ടണത്തിൽ അതൊരു എണ്ണപ്പെട്ട വസ്തു തന്നെയായിരുന്നു. ആ പട്ടണത്തിൽ നിന്ന് യാത്രതിരിച്ച് മുപ്പതു കിലോമീറ്റർ അകലെയുള്ള അക്ഷരനഗരത്തിലേക്കു പോകുന്ന ബസ്സുകളും വടക്കോട്ടുള്ള ചില ദീർഘദൂരബസ്സുകളും അവിടെ നിർത്താറുണ്ട്. അക്കൊല്ലത്തെ ജില്ലാതല സ്കൂൾ കലോത്സവം ആ പട്ടണത്തിലാണ് നടന്നത്. അതു കഴിഞ്ഞതിൻ്റെ തിരക്കുകൾ മെല്ലെ ഒഴിഞ്ഞുതുടങ്ങുകയാണ്. മത്സരാർത്ഥികളും, രക്ഷിതാക്കളോ അദ്ധ്യാപകരോ ആയContinue Reading

സുഹൃത്തായ മഹാശൈലന്റെ ഫേസ്ബുക്കിൽ മഹാരാജ എന്ന സിനിമയുടെ റിവ്യൂ വായിച്ചപ്പോൾ ആ സിനിമ കാണണം എന്നൊരു മോഹം. അങ്ങനെയിരിക്കുമ്പോൾ നെറ്റ് ഫ്ലിക്സിൽ മഹാരാജ് എന്നൊരു പുതിയ സിനിമ റിലീസ്. തീയേറ്ററിൽ ഹൌസ് ഫുൾ ആയി ഓടുന്ന സിനിമ എങ്ങനെ നെറ്ഫ്ലിക്സിൽ എന്ന് വർണ്യത്തിൽ ആശങ്ക. എന്തായാലും ഇന്നലെ സിനിമ കണ്ടപ്പോൾ ആണ് ഈ രണ്ടു സിനിമകളും രണ്ടാണ് എന്ന് മനസിലായത്. ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാൻ ‘മഹാരാജ്’ എന്നContinue Reading

കവിത – അനിന്ദിതാ ബോസ്.(ഇംഗ്ലീഷ്)മൊഴിമാറ്റം – രാമൻ മുണ്ടനാട്. ആ ചിതറിയ ശരീരങ്ങളുടെ നിലവിളിഇപ്പോൾ നിശ്ശബ്ദതയിൽ ലയിച്ചിരിയ്ക്കുന്നു.നദീജലം രക്തത്തെ കഴുകിക്കളഞ്ഞിരിയ്ക്കുന്നു.‘ഈ രാജ്യം എന്റേതാണ് ‘എന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചആ മനഷ്യരുടെ സ്വപ്നങ്ങളും. ദേശാടനപ്പക്ഷികൾ വിരുന്നുവരാറുള്ള,മലകളാൽ ചുറ്റപ്പെട്ട നാടായിരുന്നു അത്.പുരാതനകാലം മുതലൊഴുകുന്ന നദിയുടേയുംപരന്നു കിടക്കുന്ന വനത്തിന്റേയും സമീപത്ത്. ഇപ്പോഴിതൊരു സംഗ്രാമഭൂമി.രക്തക്കറ പുരണ്ട, ചിതറിക്കിടക്കുന്നട്രാൻസിസ്റ്റർ ആവർത്തിച്ചു പാടുന്നു.‘സമാഗതമായീ പുതുയുഗം,നമുക്കു സ്വന്തം സ്വാതന്ത്ര്യം’ നിഷ്‌കളങ്കയായ ഒരു ഗ്രാമീണകന്യകകരിയില ശേഖരിയ്ക്കാൻ വേണ്ടിവനത്തിലേയ്ക്കുപോകുമ്പോൾപാതിവെന്തൊരു തലയോട്ടിയിൽത്തട്ടിമൃതദേഹങ്ങൾ കുമിഞ്ഞുകൂടിയഒരു കുഴിയിലേയ്ക്ക് വീണുപോകുന്നു.അവൾContinue Reading