ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു?

ഉത്തരം : എല്ലാക്കാലത്തും ഭരണവർഗ്ഗമാണ് ചരിത്രത്തിന്റെ അധിപന്മാർ. ഒരു പുതിയ ഭരണവർഗം ഉയരുമ്പോൾ അവർ അവരുടെ താല്പര്യത്തിനു അനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയുമൊക്കെ ചെയ്യുന്നു. എന്നാൽ പുതിയ സാങ്കേതികവിദ്യ തുറന്നു തന്നിട്ടുള്ള പാതകൾ അധികാരത്തിനു പുറത്ത് നിൽക്കുന്നവർക്കും പറയാനുള്ളത് പറയാൻ മുമ്പില്ലാതിരുന്ന അവസരങ്ങൾ ഇന്ന് നൽകുന്നു. ഈ സാഹചര്യം ശരിയായി പ്രയോജനപ്പെടുത്തിയാൽ ഓരോ ജനവിഭാഗത്തിനും തങ്ങളുടെ നഷ്ടപ്പെട്ട ചരിത്രം വീണ്ടെടുത്ത് അവതരിപ്പിക്കാനുള്ള അവസരം ഇന്നുണ്ട്. അത് പരമാവധി നമുക്ക് പ്രയോജനപ്പെടുത്താം
കവർ : ജ്യോത്സ്ന വിത്സൺ