April 2023 (Page 4)

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? എൻ ബി സുരേഷ് ഉത്തരം : മൂലധന ശക്തികളുടെയും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും കൂട്ടു തന്ത്രമാണിത്. ഒരു ജനത ചരിത്ര ഭാരമില്ലാതെ പാറി നടക്കുന്നവരാകുക, അല്ലെങ്കിൽ തങ്ങൾ പറയുന്ന ചരിത്രം മാത്രം വിഴുങ്ങുക എന്നത് ഒരുContinue Reading

ചോദ്യം :ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? പ്രകാശൻ പി പി ഉത്തരം : ഓർമ്മകളാണ് ചരിത്രബോധത്തിന്റെ അറകൾ എന്ന് സാമാന്യമായി പറയാം. ഓർമ്മകളിൽ വേരു പിടിച്ചുനിൽക്കുന്ന ഒരു സമൂഹത്തെയാണ് നമ്മൾ ചരിത്രബോധമുള്ള സമൂഹം എന്നു വിളിക്കുന്നത്. ഇങ്ങനെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നContinue Reading

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? പി കൃഷ്ണദാസ് ഉത്തരം: ചരിത്രം സവിശേഷമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ജ്ഞാനരൂപമാണ്‌. തിരഞ്ഞെടുത്ത സംഭവങ്ങളുടെ വിവരണമല്ല ചരിത്രം.സംഭവങ്ങളുടെ വിശകലനവും വിമര്‍ശനവുമാണ്. ചരിത്രത്തെ നിര്‍മ്മിക്കുന്നത് ചരിത്ര രചയിതാക്കളുടെ പ്രത്യയശാസ്ത്രമാണ്.ഭരണകൂടത്തിന് അനുസൃതമായോ,പ്രത്യയശാസ്ത്ര സ്ഥാപനത്തിനു അനുസൃതമായോ ചരിത്രം നിര്‍മ്മിക്കപ്പെടാം.ചരിത്രംContinue Reading

തമ്മിൽ പിണഞ്ഞിടയുന്നനാടകഭാഷണംതെക്കുകിഴക്കേ ഇരുട്ടീന്ന് ഉരുട്ടുചെണ്ടയ്ക്കൊപ്പംഇടയ്ക്കിടെ മയങ്ങിയുണർന്ന്‘അമ്മേ നാരായണാ’ഈണപ്പെട്ടൊലിച്ചെത്തുന്നത്വടക്കുപടിഞ്ഞാറിരുട്ടീന്ന് പകയുടെ ഗദാഘട്ടനംഏറ്റെടുത്തചെണ്ടകൾനില്ലെടാ നില്ലെടാ എന്ന്മുഴങ്ങിയമറുന്നത്കിഴക്കിരുട്ടിന്റെ അരങ്ങീന്ന് കഴുന്നെഴുന്നള്ളിച്ച്ഇടറിമുഴങ്ങുന്ന തമ്പേറൊച്ചപടിഞ്ഞാറിരുട്ടിന്റെ തെരുവീന്ന് ഉള്ളുരുക്കുന്ന ഭൂതനാദങ്ങൾഇടവിടാതെ ഇഴഞ്ഞേറുന്നത്കീഴിരുട്ടിന്റെ മേലേരിയിൽ നിന്ന്.Continue Reading

1975. രാഷ്ട്രീയ കലാപങ്ങളുടെ കാലം. അടിയന്തരാവസ്ഥയുടെ രൂക്ഷത രാജ്യം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. നിര്‍ബന്ധിത വാസക്റ്റമിയും കലാപങ്ങളും സാമ്പത്തികമായും സാമൂഹികമായും രാജ്യത്തെ തകര്‍ത്തുകൊണ്ടിരുന്ന കാലം. കോളേജില്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരായ ഞങ്ങള്‍ ഒമ്പത് പേരും പട്ടണത്തില്‍ നിന്നും അകലെയുള്ള ഒരു ഗ്രാമത്തില്‍ ഒളിവിലായിരുന്നു. കൂടുതല്‍ കാലം അങ്ങനെ ജീവിക്കുക ഞങ്ങളെ സംബന്ധിച്ചിടത്തോളം സാധ്യമല്ലായിരുന്നു. അന്ന് വൈകുന്നേരം, ജയദീപ് ഞങ്ങളെ തേടിയെത്തി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നുമല്ലാത്ത എല്ലാവരും അനധികൃതമായി അറസ്റ്റ് ചെയ്യപ്പെടുകയാണെന്നും യാതൊരുവിധ മനുഷ്യാവകാശങ്ങള്‍ക്കുംContinue Reading