പൂമുഖം LITERATURE ഞാൻ
ണ്ണ്,
വിത്തുമുളപ്പിച്ചെടുക്കും പോലെ
ഞാൻ, കിളിർപ്പിച്ചെടുത്തതാണെന്റെ
സ്വസ്ഥതകൾ എന്നും
വള്ളി, മരത്തിലേക്കു കയ്യെത്തിച്ചു
ചുറ്റി വളരും പോലെ
അത്രയും സ്വാഭാവികമായി
ഞാൻ പന്തലിട്ടു പടർത്തിയതാ ണെന്റെ
സന്തോഷങ്ങളെന്നും
ചിപ്പി ,മുത്തു വിളയിച്ചെടുക്കും പോലെ
ഞാൻ .രാകി രാകി തെളിയിച്ചെടുത്തതാണെന്റെ
ഭാഗ്യങ്ങളെന്നും
അഹന്തയുടെ നീർച്ചോലയിൽ
കഴുത്തോളം മുങ്ങി
ഞാൻ വിചാരിച്ചിരുന്നു.
അതങ്ങനെയല്ലെന്നും
ഞാൻ, നൂറായുടഞ്ഞു ചേർന്നിരിക്കുന്ന
ചില്ലു പാത്രമാണെന്നും
ആദ്യം ” നീ ” എന്നെ കാട്ടിത്തന്നു.
പിന്നെ ഓരോരുത്തരായി
ഊഴമിട്ടെന്നെ അക്കമിട്ട്
തൊട്ടു തൊട്ടു് പഠിപ്പിക്കുന്നു.
നിങ്ങൾ, വിരലിൽ ചുറ്റിയ ചരടിന്റെ
അറ്റത്തു ബന്ധിച്ച തുണിപ്പാവയാണ്
– ” ഞാൻ ” എന്നും
സ്വിച്ചും റിമോട്ട് കൺട്രോളും
നിങ്ങളുടെ കയ്യിലാണെന്നും
ഞാൻ ഞെട്ടലോടെ അറിയുന്നു.
അതങ്ങനെയല്ലെങ്കിൽ
” നീ ” മിണ്ടാതിരിക്കുമ്പോഴും
ചിലതൊക്കെ മിണ്ടുമ്പോഴും
ഞാനിങ്ങനെ ചിതറിത്തെറിക്കണോ!!!
വേട്ടക്കാരന്റെ മുമ്പിലെ ഇരയെപ്പോലെ
ഞാനിങ്ങനെ മുന്നിലോടി
തളർന്നുവീഴണോ!!!
എന്റേതെന്നു പറയാൻ
ഒരു ” ഞാൻ ” എന്നിലില്ലെങ്കിൽ
ആ എന്നെ എനിക്കും വേണ്ട
ഞാനിതാ ഉപേക്ഷിക്കുന്നു.
(എന്നെ ഞാൻ ഉപേക്ഷിക്കുന്നു)

Comments
Print Friendly, PDF & Email

You may also like