December 2022 (Page 4)

ഇതൊക്കെ എന്ത്‌(പുച്ഛംഇമോജി)! ഇത്രമാത്രം പോസ്റ്റ്‌ ചെയ്തിട്ട്‌ ഞാൻ കിടന്നുറങ്ങിയതാണ്‌. രാവിലെ നോക്കുമ്പോൾ ഞങ്ങളുടെ എൻജിനീയറിംഗ്‌ കോളജ്‌ അലൂംനി വാട്ട്സാപ്പ്‌ ഗ്രൂപ്പിൽ കലശലായ അടി നടന്നിരിക്കുന്നു! ഞങ്ങളിൽ കുറച്ചു പേർ ഭൂമിയുടെ ഇങ്ങേ അറ്റത്തു കാനഡയിലും ബാക്കി ബഹുഭൂരിപക്ഷവും ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമൊക്കെ ആയതിനാൽ ഞാൻ ഉറങ്ങുമ്പോഴാണ്‌ മിക്കവാറും ഇത്തരം തമ്മിലടികൾ ഗ്രൂപ്പിൽ നടക്കുക. ഒരു സീനിയർ ചേച്ചി പോസ്റ്റ്‌ ചെയ്ത ‘വിജയ്‌ യേശുദാസ്‌ എലിഫന്റ്‌ അറ്റാക്‌’ എന്ന വിഡിയോയ്ക്ക്‌ കമന്റ്‌Continue Reading

ലോകകപ്പ് ചിത്രം ഏതാണ്ട് വന്നു കഴിഞ്ഞു. തുടക്കത്തിലേ അട്ടിമറികളൊക്കെ കഴിഞ്ഞു പതിവുപോലെ യൂറോപ്പ്- ലാറ്റിൻ അമേരിക്ക പോരിലേക്ക് ചുരുങ്ങി. ആഫ്രിക്കൻ കരുത്ത് അറിയിച്ച് മൊറോക്കോ മാത്രമാണ് അതിൽ വേറിട്ട് നിൽക്കുന്നത് . അവസാന എട്ടിൽ തൊട്ടവരിൽ അഞ്ചു ടീമുകളും മുമ്പ് ലോകകപ്പ് തൊട്ടവർ തന്നെ. 5 യൂറോപ്യൻ ടീമുകൾ, 2 ലാറ്റിൻ അമേരിക്കൻ ടീമുകൾ, ഒരു ആഫ്രിക്കൻ ടീമും. അവസാന എട്ടിൽ ഏഷ്യൻ കോൺ കാഫ് ടീമുകളില്ല. ഇതിൽ 4Continue Reading

അനുഭവങ്ങളെയും ഭാവനകളെയും അതിന്റെ ഏറ്റവും ഉന്നതമായ വൈകാരികതയിൽ കഥയായി പരിവർത്തിപ്പിക്കുന്നു നല്ല എഴുത്തുകാർ. ഒരു നല്ല കഥ വായിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു നല്ല സിനിമ കണ്ടുകഴിഞ്ഞാൽ, തനിക്ക് ലഭ്യമായ അനുഭൂതി വേറെ ആരോടെങ്കിലും പറയുക എന്ന ഒരു ത്വര പലരിലും ഉണ്ടാകുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പുസ്തകം സുഹൃത്തുക്കൾക്ക് ശുപാർശ ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. അതുപോലെ, അന്യഭാഷകളിൽ രചിക്കപ്പെട്ട ഏതെങ്കിലും ഒരു സർഗ്ഗസൃഷ്ടി വായിച്ചതിനുശേഷം, ആ ഒരുContinue Reading

കവിതയുടെ കാർണിവൽ ആറാം പതിപ്പ് അവസാനിച്ചു. തികഞ്ഞ അഭിമാനവും സംതൃപ്തിയും മാത്രം. ഇവിടേക്കൊഴുകിയെത്തി കാർണിവൽപലമകളായി നിറഞ്ഞ ഏവരോടും സ്നേഹം. ആറാം പതിപ്പ് മൂന്ന് ചുവടുകൾ മുന്നിലെന്നാണ് എന്റെ ആദ്യ തോന്നൽ. ഉള്ളടക്കത്തിലെ ആഴച്ചുഴിയും,അതിൽനിന് വൈവിദ്ധ്യങ്ങളിലേക്കുള്ള ഓളപരപ്പും, സൂക്ഷ്മവും കണിശവുമായ ചില പരിഗണനകളും, ഒരു അക്കാദമിക സ്പെയ്സ് എന്തായിരിക്കണമെന്ന ബോധ്യവുമാണ് ഈ കാർണിവലിനെ കൂടുതൽ തികവോടെ ചിട്ടപ്പെടുത്തിയത് എന്ന് ഞാൻ വിചാരിക്കുന്നു. ഞങ്ങൾക്ക് പ്രധാന അധ്വാനം അതിലായിരുന്നു. ഡിപ്പാർട്ട്മെന്റിലെ അധ്യാപകർകൂടാതെ പി.Continue Reading

മഞ്ഞ നിറമുള്ള ഞായറാഴ്ച്ച.മുറ്റം വിരിച്ചിട്ട ചിക്കുപായ.വെയിലിലലഞ്ഞു വിയർത്തൊലിച്ച്വിറയുള്ള കൈയ്യാൽ നര ചൊറിഞ്ഞ്,പലവട്ടം തയ്ച്ച ചെരുപ്പുമിട്ട്പതിവില്ലാതെത്തുന്നു ജോണിച്ചായൻ. വേളാങ്കണ്ണിക്കാണ്ടുതോറുമുള്ളപോക്കിന്ന്, നേർച്ചക്കുവേണ്ടിയോരോവീടും കയറിത്തളർന്നു,ദാഹംതീരാതിനിച്ചോടിനാവതില്ല.മൊന്തയിൽ നീട്ടിയ കഞ്ഞിവെള്ളംതൊണ്ടയും കൊന്തയും തൊട്ടിറങ്ങി,ചില്ലറ വാങ്ങി, മുഷിഞ്ഞ മുണ്ടിൻകോന്തല പൊക്കി മുഖം തുടച്ചു,ഒരുവേരൻ പൂത്ത പറമ്പിറങ്ങിപൊരിവെയ്ലിന്നറ്റം തിരഞ്ഞുനീങ്ങി.കിട്ടിയ നേർച്ചയെണ്ണാതൊരുങ്ങിപത്തനംതിട്ടയ്ക്കു വണ്ടി കേറി. സൂര്യൻ വേളാങ്കണ്ണിപ്പള്ളിക്കുമേൽചൂടിൻ്റെ പന്തൽ ചെരിച്ചുകെട്ടുംനേരം, എലിമുള്ളുംപ്ലാക്കൽ* ആന –ച്ചൂരുള്ള പാതയോരത്തിറങ്ങിഉരുളന്തടിപ്പടിക്കെട്ടു താണ്ടിഇരുളും മുമ്പവളുടെ വീട്ടിലെത്തി. പത്രക്കടലാസാൽ നോട്ടുബുക്കിൻചട്ട പൊതിയുന്നുണ്ടുണ്ണിയീശോകുറ്റിയടുപ്പിന്നടുത്തിരിപ്പൂകെട്ട്യോനുപേക്ഷിച്ചുപോയ മേരി.നേർച്ചപ്പണത്തിൻ പൊതി തുറന്ന്നേടിയതെല്ലാം നിലത്തു വച്ച്,പോക്കറ്റിലുച്ചയ്ക്കുContinue Reading