രാജശ്രീ വി

തകഴി സ്വദേശി.
അമ്പലപ്പുഴയിൽ സ്ഥിരതാമസം.
കേരള സംസ്ഥാന ഓഡിറ്റ്‌ വകുപ്പിൽ അസിസ്റ്റന്റ് ഓഡിറ്റ്‌ഓഫീസർ ആയി ജോലി ചെയ്യുന്നു.

ഒരിക്കലും കിട്ടില്ലെന്നറിയാമെങ്കിലുംവെറുതെ കാത്തിരിക്കാൻ ഒരുസുഖമാണ്.നടക്കാത്തതൊക്കെ നടക്കുമെന്ന്വെറുതെ കിനാവ് കാണാൻഒരു കുളിരാണ്. കിട്ടാത്തതെല്ലാം കിട്ടിയതായികണ്ടങ്ങനെപുഴ പോലെയൊഴുകുന്നത് സംഗീതമാണ്.ആരെയുമറിയാതെആർക്കുമറിയാതെ ഒളിച്ചിരിക്കൽഒരു കൗതുകമാണ്. നിൻ മിഴിപൂക്കളുടെ സൗരഭ്യത്തിൽനീയറിയാതെ മതിമറക്കുമ്പോൾഅനുഭൂതിയാണ്. നീണ്ട നീണ്ട കാത്തിരിപ്പിൽസമയമറിയാതെ, വേച്ചു പോകാതെപിച്ച വയ്ക്കുമ്പോൾ കരുത്താണ്.സ്വന്തമായതെല്ലാംഉപേക്ഷിക്കപ്പെടുമ്പോൾനുറുങ്ങുന്ന ഹൃദയ വേദനയ്ക്ക്തന്ത്രികൾ മീട്ടുന്നഇമ്പമാണ്. ഇനിയെത്ര ദൂരമുണ്ടെന്നോർക്കുവാൻനിൽക്കാതെ ഓടുന്നത്ഒരു വാശിയാണ്.ഒടുവിൽ തളർന്ന് മയങ്ങുമ്പോൾനെഞ്ചിലെ താളം ഒരു നിർവൃതിയാണ്.. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

1 തൂവെള്ള നിറത്തിൽ സപ്തവർണ്ണങ്ങൾ തൻ നിറക്കൂട്ട് വിടരുന്നു..നാനാ വികാരങ്ങൾ ഭംഗിയായ്ഒളിപ്പിച്ച്‌ മൗനം സമസ്യയായ്തുടരുന്നു..ചിരിച്ചും കരഞ്ഞും സ്നേഹിച്ചും,പ്രണയിച്ചും മൗനത്തിലൂടെ നീങ്ങാംകലഹവും വെറുപ്പും സാന്ത്വനവുംനിസ്സംഗമാം മൗനത്തിൽ ഒതുക്കാംകാതങ്ങൾ താണ്ടി പരിരംഭണത്താൽമൂടാം… വേദന നൽകാത്തദിവ്യഔഷധമായ് മൗനത്തെസേവിക്കാംമനസ്സെന്ന സങ്കല്പ മണ്ഡലം പോലെമൗനത്തിനെന്തെന്തു മാന്ത്രികസ്പർശം..പറഞ്ഞാലും പറഞ്ഞാലും തീരാത്തകഥകൾ മധുരമാം മൗനത്തിൽഒതുക്കാം ഒരു മാത്ര കൊണ്ടും വായിച്ചിടാംഒരു മിഴി നീർക്കണം കൊണ്ടുംതൊട്ടറിയാം തെന്നലും പൂക്കളുംമൗനാനുരാഗത്താൽ പുൽകിചിരിക്കുംഇനിയൊരിക്കലുംകാണില്ലയെന്നറിവോടെമൗനം കൊണ്ടവർ മിഴികൾ നിറയാതെയാത്ര ചോദിക്കും.. ദ്വേഷവും ദേഷ്യവും തിളയ്ക്കുന്നവേളയിൽ മൗനംContinue Reading

ഉള്ളിൽ നിന്നോടിരമ്പും പ്രണയംതുള്ളി പോലും പുറത്തേയ്ക്കൊഴുകാതെപൊള്ളുമീ മണ്ണിലമർന്നു പുണർന്ന്കരൾ പിളർക്കുന്നുഎന്നുമെപ്പോഴും നിന്റെകൺതടങ്ങളിൽ നീ ഒളിപ്പിച്ചുനവ്യമേതോ അനുഭൂതിതൻതിരയിളക്കം ..എത്ര നീന്തിക്കരേറിയാലുംമതിവരാതെന്നും എന്നിൽനിൻപ്രണയംഎന്തിനെന്നെ സ്നേഹിച്ചുമറഞ്ഞിരിക്കുന്നു നീഎന്റെ കണ്ണുകൾ തോരാതെകാണുവാനോ ?എന്തിനെന്മനം തൊട്ടുതലോടുന്നു ,കൂടെ നീയെന്നുംഉണ്ടെന്നോതുവാനോ ?നിന്റെ കണ്ണിൽ നീ കാട്ടിത്തരുന്നുഎന്റെ പ്രണയത്തിൻ സാഗര വീചികൾഎന്നിലെ എന്നെ ഞാനറിയുന്നുനിന്നിലെ ഹൃദയ താളങ്ങളിൽസൂര്യ ചന്ദ്രന്മാർ എന്നെഅണിയിക്കുന്നു ,സ്വർണ്ണവളകളും വെള്ളിക്കൊലുസുംഎന്റെ നിത്യ പ്രണയത്തിൻസാക്ഷികളായവർ എന്നുംപുഞ്ചിരി തൂകുന്നുഎത്ര കാതങ്ങൾ താണ്ടണം ഞാൻഎത്ര ജന്മങ്ങൾ പുനർജ്ജനിക്കണംഎത്രനൂൽപ്പാലങ്ങളിൽ വീഴാതെമറുകര എത്തണംനിന്നിലേക്കെത്താൻനിന്നെ പുണരുവാൻനിന്നിലലിഞ്ഞുContinue Reading