ഇ പി രാജഗോപാലൻ

സ്വദേശം കാസർഗോഡ് ജില്ലയിലെ ചന്തേര. ഇംഗ്ലീഷ് അധ്യാപകനായിരുന്നു.2016 മുതൽ സാഹിത്യ അക്കാദമി അംഗം.
കവിതയുടെ ഗ്രാമങ്ങൾ, ലോകത്തിന്റെ വാക്ക്, കാലക്രമേണ, നാട്ടറിവും വിമോചനവും തുടങ്ങി നിരവധി കൃതികൾ രചിച്ചു. എഡിറ്റിംഗ്, വിവർത്തന മേഖലകളിലും സജീവം. ചിത്രകല സംഗീതം ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളെ കുറിച്ചും എഴുതാറുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

ധാരാളം അക്ഷരത്തെറ്റുകളോടെ പുറത്തുവന്ന ഒരു പുസ്തകത്തിനൊപ്പമിരിക്കുന്നത് ഒട്ടും രസകരമല്ല. കാലിനും ചെരിപ്പിനുമിടയിൽ കയറിക്കുടുങ്ങിയ കല്ലാണ് വായനക്കാരന് അക്ഷരത്തെറ്റ്. അത് ശരിയാക്കാതെ പുറത്തുവരുന്ന പുസ്തകം നിയമപരമായി വായനക്കാരൻ എന്ന ഉപഭോക്താവിൻ്റെ (അയാൾ വില കൊടുത്തുവാങ്ങിയ പുസ്തകമാണെങ്കിൽ ) അവകാശം ലംഘിക്കലാണ്. ചില പുസ്തകങ്ങൾ വായിക്കവേ എന്താണ് അച്ചടിപ്പിഴകളുടെ പേരിൽ അവയുടെ പ്രസാധകർക്കെതിരെ കോടതി നടപടികൾ വരാത്തത് എന്ന് ആലോചിക്കാറുണ്ട്. എഴുത്തും വായനയും പഠിച്ചു തുടങ്ങുന്ന ചെറിയ കുട്ടികളുടെ മാത്രം അവകാശമാണ് അക്ഷരത്തെറ്റ്Continue Reading

വള്ളത്തോളിൻ്റെ ‘ എൻ്റെ ഗുരുനാഥൻ’ എന്ന കവിതയുടെ കൂടെ ഇരിക്കുകയാണ് . കൃത്യം ഒരു നൂറ്റാണ്ടു മുൻപ്, 1922ൽ എഴുതിയ കവിത. ശ്രദ്ധേയമായ, അതിലേറെ ജനപ്രിയം നേടിയ ഗാന്ധി പഠനമാണിത്. ഗാന്ധിജി എന്ന വാക്ക് കവിതയിൽ എവിടെയും കാണ്മാനില്ല. ഗുരുനാഥൻ, ആചാര്യൻ, മഹാത്മാവ്, യോദ്ധാവ്, ഗുരു ,നേതാവ്, യോഗി, ധർമ്മകൃഷകൻ, സിദ്ധൻ, മഹാവിരക്തൻ തുടങ്ങിയ വാക്കുകളിൽ ഗാന്ധിജി ആരാധിക്കപ്പെടുന്നു. ഈ ആരാധന അവസാനത്തെ രണ്ടു വരികളിൽ മൂർച്ഛിക്കുന്നുണ്ട് . ‘ഗതഹർഷനുംContinue Reading