June 2021 (Page 5)

വേദന തോന്നുന്നു വിവാഹമോതിരം കൊണ്ട് മുറിഞ്ഞ വിരലിൽ നിന്ന് പാത തോറും ചുവന്ന നൂൽ വീഴ്ത്തി ഒരു വധു കാറിൽ പോകുന്നു എന്ന് മാർക്വിസിനെ വായിച്ചതോർത്ത് ദൂരെ നീലയിൽ ഒരു തിര ‘ഹാ’ എന്ന് മുഖമടച്ച് മണലിൽ വന്നു വീഴുന്ന ശബ്ദം ഇങ്ങ് പാറക്കെട്ടിൽ നിന്ന് കേട്ടതോർത്ത് പാറകളിൽ അത് നടുക്കി ഒരു കവി സ്വന്തം ദുരന്തത്തെ ചുരുട്ടി കറിയിൽ മുക്കി സാവധാനം തിന്നുന്നു എന്നിപ്പോളെഴുതുമ്പോഴും വേദന തോന്നുന്നു വെള്ളപ്പുകContinue Reading

ഏറെ വർഷങ്ങൾക്കു മുൻപാണ് വീട്ടുപറമ്പിനേറ്റവുമറ്റത്തൊരു കോണിലായി ഒരു നാരകമുണ്ട്. മണമുള്ള ഇലകളും കൂർത്ത മുള്ളുകളും അതിനു ചുവട്ടിൽ പൊഴിഞ്ഞു കിടപ്പുണ്ടാകും. നാരകത്തിന്റെയില കയ്യിലെടുത്തൊന്നു ഞെരടി ആ ഗന്ധമാവോളം ആസ്വദിക്കുക സീതക്കെന്നും ഏറെ ഇഷ്ടമായിരുന്നു. രൂക്ഷവും നാസികയിലേക്ക് തുളച്ചു കേറുന്നതും ആയ സുഗന്ധങ്ങളോട് വല്ലാത്തൊരു പ്രിയമാണവൾക്ക്. വർഷങ്ങൾ കഴിഞ്ഞു കൈതപ്പൂമണമുള്ള അത്തറുഗന്ധം പട്ടണത്തിലെ കടകളിൽതേടി നടന്നിട്ടുണ്ടവൾ. പണ്ട് അമ്മൂമ്മമാരുടെ മുണ്ടു പെട്ടികളിൽഏറ്റവും നല്ല തുണികളിൽ ഒളിച്ചിരിക്കുന്ന സുഗന്ധങ്ങൾ! ഒരു വേനലവധിയായിരുന്നു അന്ന്.Continue Reading

വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന് സ്വന്തം പാർട്ടിയെ നിർവചിച്ചത് സ്ഥാപക നേതാക്കളിൽ ഒരാളായ കെ എം മാണിയാണ്. അദ്ദേഹം പറഞ്ഞത് അച്ചട്ടാണ് എന്ന് തെളിയിച്ചു കൊണ്ട് മാണി സാറിന്റെ മരണത്തിനു ശേഷം ഒന്നാം ചരമ വാർഷികം ആചരിക്കുന്നതിനു മുൻപ് തന്നെ പാർട്ടി പിളർന്നു. ജോസഫ് പക്ഷവും ജോസ് കെ മാണി പക്ഷവും നിലവിൽ വന്നു. പിളർപ്പ്‌ അനിവാര്യമായിരുന്നു എന്ന് കെ എം മാണി 52Continue Reading

അല്പസമയം മുമ്പ് നീലാകാശത്ത് പഞ്ഞിത്തുണ്ടുകൾ പോലെ മേഘശകലങ്ങൾ മേഞ്ഞിരുന്നു. പെട്ടെന്നാണ് വരാനിരിക്കുന്ന ഏതോ ദുരന്തത്തിന്റെ മുന്നോടിയെന്നവണ്ണം ചെറിയ ചാറ്റൽ മഴ തുടങ്ങിയത്. പ്രകൃതി അപ്പോഴും ചിരിക്കുകയായിരുന്നു. കാണെക്കാണെ അവൾ കറുത്തു. ഇരുണ്ട മേഘങ്ങൾ ആകാശത്ത് ഉരുണ്ടു കൂടി. ചാറ്റൽ മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു. തുരുമ്പിച്ച ഇരുമ്പു കോണി ഓടിക്കയറി ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ എടുത്ത് ഇറങ്ങി. നനഞ്ഞാൽ അകത്തിട്ടുണക്കാൻ ബുദ്ധിമുട്ടാകും. കൊച്ചു ബാൽക്കണിയിൽ ഒരു കുഞ്ഞു കസേരയുണ്ട്. അനന്ത് കുഞ്ഞായിരുന്നപ്പോൾContinue Reading

നീലനിറമാർന്ന തടാകത്തിലൂടെയാണ് പപ്പയുടെ മോട്ടോർ സൈക്കിൾ ചീറിപ്പായുന്നത്‌. ഇരുവശത്തേക്കും ചിതറുന്ന വെള്ളത്തുള്ളികൾ! പപ്പയുടെ അരക്കെട്ടിലൂടെ കൈചുറ്റിപ്പിടിച്ചു മരിയ ഇരിക്കുന്നു. അവളുടെ വെള്ളയുടുപ്പിലെ ഗിൽറ്റ് പൂമ്പാറ്റകൾ ചിറകുകൾ മിന്നിച്ചു. പൊടുന്നനെ മോട്ടോർ സൈക്കിൾ മറിഞ്ഞു വീഴുകയും തടാകം ചുകപ്പൻ നിറമാവുകയും ചെയ്തു. അവളുടെ വെള്ളയുടുപ്പിൽ ചെന്താമരകൾ വിരിഞ്ഞു. മമ്മി കൈമുട്ടിൽ നിന്നും വരുന്ന ചോര പൊത്തിപ്പിടിച്ചു. ഓർമയിൽ നിന്നും പിടഞ്ഞുണർന്ന മരിയ നടുങ്ങുകയും കയ്യിലെ നീളൻ കൈകാലുകളുള്ള പാവയെ നെഞ്ചോടു ചേർക്കുകയുംContinue Reading