സീമ റോസ് രാജീവ്

ആലുവ സ്വദേശി. തൊഴിൽ: അധ്യാപനം. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്.

സൂര്യനസ്തമിച്ചിരിക്കുന്നു. കിളികൾ മരത്തലപ്പുകളിലേക്കു കൂടണയുന്നു, ജോലിക്ക് പോയവർ ധൃതിയിൽ വീട്ടിലേക്ക് മടങ്ങുന്നു, നിരത്തുകളിൽ ലൈറ്റുകൾ തെളിയുന്നു. നാട്ടിലും, വിദേശത്തുമുള്ള എല്ലാ ബാച്ച്ലേഴ്സും തിരക്കിട്ട പാചകത്തിലാണ്. മസാലയുടെയും,രുചിക്കൂട്ടുകളുടെയും ഗന്ധം പരക്കുന്നു. ചിലർ വോഡ്കയിൽ നാരങ്ങ പിഴിയുന്നു. ഫ്രിഡ്ജിൽ നിന്നെടുത്ത ബീയർ കുപ്പികൾ പൊട്ടുന്നു, വീട്ടിൽ നിന്നും രണ്ടു പെഗ് അടിക്കാൻ അനുവാദം കിട്ടാത്തവരും പുഞ്ചിരിച്ച മുഖത്തോടെ അവരോടൊപ്പമുണ്ട്. ദൂരദേശങ്ങളിൽ പഠിക്കാൻ പോയ കുട്ടികൾ വീട്ടിലേക്ക് വിളിച്ചു അയക്കേണ്ട രൂപയുടെ കണക്കുകൾ പറഞ്ഞു,Continue Reading

ഏറെ വർഷങ്ങൾക്കു മുൻപാണ് വീട്ടുപറമ്പിനേറ്റവുമറ്റത്തൊരു കോണിലായി ഒരു നാരകമുണ്ട്. മണമുള്ള ഇലകളും കൂർത്ത മുള്ളുകളും അതിനു ചുവട്ടിൽ പൊഴിഞ്ഞു കിടപ്പുണ്ടാകും. നാരകത്തിന്റെയില കയ്യിലെടുത്തൊന്നു ഞെരടി ആ ഗന്ധമാവോളം ആസ്വദിക്കുക സീതക്കെന്നും ഏറെ ഇഷ്ടമായിരുന്നു. രൂക്ഷവും നാസികയിലേക്ക് തുളച്ചു കേറുന്നതും ആയ സുഗന്ധങ്ങളോട് വല്ലാത്തൊരു പ്രിയമാണവൾക്ക്. വർഷങ്ങൾ കഴിഞ്ഞു കൈതപ്പൂമണമുള്ള അത്തറുഗന്ധം പട്ടണത്തിലെ കടകളിൽതേടി നടന്നിട്ടുണ്ടവൾ. പണ്ട് അമ്മൂമ്മമാരുടെ മുണ്ടു പെട്ടികളിൽഏറ്റവും നല്ല തുണികളിൽ ഒളിച്ചിരിക്കുന്ന സുഗന്ധങ്ങൾ! ഒരു വേനലവധിയായിരുന്നു അന്ന്.Continue Reading