ഉണ്ണികൃഷ്ണൻ എടത്തട്ട

ജോലിയിൽ നിന്നും വിരമിച്ചു . ബാംഗ്ലൂരിൽ സ്ഥിരവാസം. അത്യാവശ്യം ഇംഗ്ളീഷൊക്കെ വായിക്കാമെന്ന അഹന്തയുണ്ട് . അതിൽ ചിലതൊക്കെ മലയാളത്തിലാക്കണമെന്ന ( ചിലതു മറിച്ചും ) ആശയും. കൊച്ചു കൊച്ചു ശ്രമങ്ങളൊക്കെ നടത്തുന്നു, അതിലിടക്ക് എവിടെ നീന്നോ വരുന്ന ആവേശത്തള്ളലിൽ ഇത്തരം എഴുത്തുകളും ഇല്ലാതില്ല.

(Inspired by Tagore – ‘Religion of Man’) പച്ചപ്പുകളിലൂടെ ഊർന്നിറങ്ങിയ സൂര്യരശ്മികൾ കറുപ്പും മഞ്ഞയും വരകളെ തിളക്കി. ഇളകുന്ന ദൃഢപേശികൾക്ക് മുകളിൽ അവ താഴുകയും ഉയരുകയും ചെയ്തു. ശാന്തസമുദ്രത്തിൽ തിരകളെന്ന പോലെ. നരി നടക്കുകയായിരുന്നു. വിശപ്പധികമില്ലാത്ത ദിവസം. തലേന്നാളത്തെ സുഭിക്ഷമായ മാൻസദ്യയുടെ രുചി നാവിൽ തങ്ങി നിൽക്കുന്നു . നീണ്ട നാവ് പുറത്തിട്ട് നരി തന്‍റെ ചുണ്ടുകൾ നക്കി. കുറ്റിക്കാട്ടിലെ വളർന്ന പുല്ലുകൾക്കിടയിലൂടെ നടന്ന് നടന്ന് താൻ നദീതീരത്തെത്തിയെന്ന്Continue Reading

അല്പസമയം മുമ്പ് നീലാകാശത്ത് പഞ്ഞിത്തുണ്ടുകൾ പോലെ മേഘശകലങ്ങൾ മേഞ്ഞിരുന്നു. പെട്ടെന്നാണ് വരാനിരിക്കുന്ന ഏതോ ദുരന്തത്തിന്റെ മുന്നോടിയെന്നവണ്ണം ചെറിയ ചാറ്റൽ മഴ തുടങ്ങിയത്. പ്രകൃതി അപ്പോഴും ചിരിക്കുകയായിരുന്നു. കാണെക്കാണെ അവൾ കറുത്തു. ഇരുണ്ട മേഘങ്ങൾ ആകാശത്ത് ഉരുണ്ടു കൂടി. ചാറ്റൽ മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു. തുരുമ്പിച്ച ഇരുമ്പു കോണി ഓടിക്കയറി ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ എടുത്ത് ഇറങ്ങി. നനഞ്ഞാൽ അകത്തിട്ടുണക്കാൻ ബുദ്ധിമുട്ടാകും. കൊച്ചു ബാൽക്കണിയിൽ ഒരു കുഞ്ഞു കസേരയുണ്ട്. അനന്ത് കുഞ്ഞായിരുന്നപ്പോൾContinue Reading