June 2021 (Page 4)

മാത്യൂസിൻ്റെ കാമുകിയായിരുന്നുലിലിത്ത്വിഷാദത്തോടൊപ്പംകടുത്തകാപ്പി മധുരമിടാതെരസിച്ച് കുടിക്കുന്നവൾ. പുസ്തകങ്ങൾക്ക് നടുവിൽവലത്തുകാൽ ഇടത്തുകാലിനുമുകളിലുയർത്തിവച്ച്രാത്രിയുടെ നിറമുള്ള ഉടുപ്പിട്ട്മുടിയഴിച്ചിട്ട് കുലുങ്ങിച്ചിരിക്കുന്ന ലിലിത്ത്. മാത്യൂസേ നിങ്ങളെന്നെ ശരിക്കും സ്നേഹിക്കുന്നുവോയെന്ന്കത്തുന്ന ചുംബനങ്ങൾക്കൊടുവിലവൾഅലസമായ് ചോദിക്കുംസിഗരറ്റിൻ്റെ മണമുള്ളൊരു ചിരിചിരിച്ച്മാത്യൂസപ്പോൾ വെറുതേയിരിക്കും. “If suddenlyyou forget medo not look for me”….എന്ന കവിത ഉറക്കെ ചൊല്ലുമ്പോൾഅടുത്ത വരിമറന്ന്ഒരിക്കൽ ലിലിത്തിന് ശ്വാസംമുട്ടി‘നിനക്ക് കിറുക്കാ’ ണെന്ന് പിറുപിറുത്ത്മാത്യൂസ്പൊള്ളുന്ന കാപ്പി വലിച്ചുകുടിച്ചു. രാത്രിയുടെ നിറമുള്ള ഉടുപ്പുകളാണ്തനിക്കേറ്റവുമിഷ്ടമുള്ളതെന്നോർ –ത്തെടുക്കാനാകാതെഒരു പകൽ മുഴുവൻ ലിലിത്തിരുന്നു,മാത്യൂസന്നേരംഅവളുടെ നീണ്ടമുടിയിൽകുരുക്കുകളിട്ട് തമാശകാണിച്ചു. അടുത്ത പ്രണയദിനത്തിൽചുവന്നContinue Reading

ഉത്തര പ്രദേശത്തിലേക്ക് രണ്ടു ടിക്കറ്റെടുത്തവരാണ്പ്ലാറ്റ്ഫോറത്തിലിരിക്കുന്നത് ഇവിടെ ഇത്രനേരം ഇരിക്കരുതെന്ന് വിലക്കി പോലീസ്നാളെ പോകാനുള്ളവർക്ക് വീടില്ലേ? ലോഡ്ജില്ലേ? എന്നും തിരക്കി വീടു വിട്ടു. ലോഡ്ജ് ആവശ്യമില്ലെന്നും പറഞ്ഞു.വീടിൻ്റെ പ്രശ്നം പരിഹരിക്കാമെന്നായി പോലീസ് ഉപകാരം ചെയ്ത് ഉപദ്രവിക്കരുതെന്നവരുംഭാര്യാ ഭർത്താക്കൻമാരല്ലേതാനായിട്ടിനി തല വെക്കല്ലേ! എന്നൊരപേക്ഷയും പറഞ്ഞ് അയാളുമകന്നു അങ്ങിനെ അവരന്നും പിറ്റേന്നും അവിടെക്കൂടി നായ്ക്കൾക്കും കാക്കയ്ക്കും പൂച്ചയ്ക്കും പാലും, റസ്കും കൊടുത്തു അവർ മിണ്ടിപ്പറഞ്ഞിരുന്നു അയാൾ ഭർത്താവായിരുന്നുഅവർ; ആ സ്ത്രീ, ഭാര്യയുമായിരുന്നുമറ്റാരുടെയെന്നായിരുന്നു ഇന്നലെവരെ നാട്ടുകാർവീട്ടുകാർContinue Reading

പലതരം ഉത്തേജക പാക്കേജുകളുടെ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത് . അങ്ങിനെ ഒരു ഉത്തേജക പാക്കേജ് മതിയാവുമോ കോൺഗ്രസ്സിനെ ഒന്നുണർത്തി, പഴയ പ്രതാപത്തിലല്ലെങ്കിൽ പോലും, ഒരു പ്രതീക്ഷയാക്കി മാറ്റാൻ ? ഒരു കായകല്പ ചികിത്സാ പാക്കേജ് ആണ് സങ്കല്പത്തിൽ എങ്കിൽ ആ പാക്കേജിൽ നാം എന്തെല്ലാം കരുതണം ? അത്ര എളുപ്പമല്ല ഈ പ്രക്രിയ എന്നറിയാം . എങ്കിലും നമ്മുടെ നാടിനെ നാശത്തിലേക്ക് നയിക്കുന്ന മത തീവ്രവാദികളെ, വർഗ്ഗീയത വിറ്റ്Continue Reading

ഇങ്ങള് ഫെമിനിസ്റ്റ് ആല്ലേ പത്തു വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഒരു സുഹൃത്താണ്. അവളെയും, എസ്സെക്സിലെ കോൾചെസ്റ്ററിൽ അവൾ വാങ്ങിച്ച പുതിയ വീടും ചുറ്റുപാടും കാണാൻ പോയതായിരുന്നു കഴിഞ്ഞ ആഴ്ച. കോവിഡ് രണ്ടാം തരംഗം അവസാനിച്ചു മൂന്നാം തരംഗം തുടങ്ങുന്നതിനു മുമ്പുള്ള ലോക്ക്ഡൌൺ ഇടവേളയിൽ കഴിയുന്നത്ര കൂട്ടുകാരെ കാണുക എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് ജൂലിയസ് സീസറിന്റെ നേതൃത്വത്തിൽ റോമൻ പട്ടാളം 55 BC യിൽ പടയോട്ടം നടത്തിയ കോൾചെസ്റ്റർ പട്ടണത്തിൽContinue Reading

ഒന്ന്: കഥാസാരം അല്പം വിസ്തരിച്ച്… കോഴിക്കോടുള്ള രവീന്ദ്രൻ എന്ന ചെറുപ്പക്കാരനായ ലക്ഷപ്രഭു അജ്ഞാതവാസത്തിനായി മുക്കം എന്ന ഉൾനാട്ടിൽ എത്തിച്ചേരുമ്പോഴാണ് എസ്. കെ പൊറ്റെക്കാടിന്റെ ‘നാടൻപ്രേമം’ എന്ന ചെറിയ നോവൽ ആരംഭിക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുവച്ചു രവീന്ദ്രൻ മാളു എന്ന നാടൻപെൺകുട്ടിയെ കണ്ടുമുട്ടുന്നു. ‘മഞ്ഞവെയിലിൽ മങ്ങിമായുന്ന സ്വപ്നപ്രായമായ മൃഗതൃഷ്ണയിൽ’. മാളുവിന്റെ കുളിയും നീന്തിത്തുടിക്കലും, പുഴക്കരയിൽ വെച്ചുള്ള കണ്ടുമുട്ടലുകൾ, സരസഭാഷണങ്ങൾ, രവി നൽകുന്ന സമ്മാനങ്ങൾ, അവരുടെ രഹസ്യസമാഗമങ്ങൾ… അങ്ങനെയൊക്കെയാണ് കഥയിൽ അവരുടെ ബന്ധം മുറുകുന്നത്.Continue Reading