കണ്ണൻ എസ്.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ പനമറ്റം എന്ന സ്ഥലത്ത് താമസിക്കുന്നു. പാലാ താലൂക്ക് സപ്ലൈ ആഫീസറായി ജോലി ചെയ്യുന്നു.

വേദന തോന്നുന്നു വിവാഹമോതിരം കൊണ്ട് മുറിഞ്ഞ വിരലിൽ നിന്ന് പാത തോറും ചുവന്ന നൂൽ വീഴ്ത്തി ഒരു വധു കാറിൽ പോകുന്നു എന്ന് മാർക്വിസിനെ വായിച്ചതോർത്ത് ദൂരെ നീലയിൽ ഒരു തിര ‘ഹാ’ എന്ന് മുഖമടച്ച് മണലിൽ വന്നു വീഴുന്ന ശബ്ദം ഇങ്ങ് പാറക്കെട്ടിൽ നിന്ന് കേട്ടതോർത്ത് പാറകളിൽ അത് നടുക്കി ഒരു കവി സ്വന്തം ദുരന്തത്തെ ചുരുട്ടി കറിയിൽ മുക്കി സാവധാനം തിന്നുന്നു എന്നിപ്പോളെഴുതുമ്പോഴും വേദന തോന്നുന്നു വെള്ളപ്പുകContinue Reading