December 2017 (Page 2)

അദ്ധ്യായം – 3 സ്റ്റാഫ്‌ മെസ്സില്‍ കയറി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ചെന്ന്‌ വരുത്തി പുറത്ത്‌ കടന്നപ്പോള്‍ കണ്ടത്‌ മുന്‍വശത്ത്‌ എന്‍.എച്ച്.ല്‍ വാഹനങ്ങള്‍ നിരനിരയായി നിറുത്തിയിട്ടിരിക്കുന്നതാണ്‌. മെസ്സില്‍ കയറുന്ന സമയത്ത്‌ ട്രാഫിക്ക്‌ ബ്ലോക്കൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന്‌ ആശ്ചര്യപ്പെട്ടുകൊണ്ട്‌ ഞാന്‍ എന്‍.എച്ച്.ന്‍റെ തെക്കും വടക്കും നോക്കി. തെക്കുഭാഗത്ത്‌ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. വടക്കേ അറ്റത്ത്‌ ജയില്‍ വളപ്പും കഴിഞ്ഞ്‌ കുരിശുകുന്നില്‍ വാഹനങ്ങളുടെ അകത്തും പുറത്തും നിന്ന്‌ ആള്‍ക്കാര്‍ ജയില്‍ മതില്‍ക്കെട്ടിനുള്ളിലേക്ക്‌ നോക്കുന്നതും കൈ വീശുന്നതുമാണ്‌ കണ്ടത്‌.Continue Reading

3000 BC പ്രസിദ്ധീകരിച്ച പ്രസന്ന ആര്യന്‍റെ കവിതകളുടെയും ചിത്രങ്ങളുടെയും പുസ്തകമാണ് ‘അഴിച്ചു വെച്ചിടങ്ങളിൽ നിന്നും.’ ഇതിലെ കവിതകളെ കുറിച്ച് –   [dropcap]വ[/dropcap]രയിലൂടെയും വാക്കുകളിലൂടെയും കവിത കടത്തിപ്പോകുന്ന വിദ്യ എളുപ്പമല്ലാതായിട്ടും എളുപ്പമെന്ന് തോന്നിപ്പിക്കുന്നിടത്താണ് പ്രസന്നയിലെ കവി വിജയിക്കുന്നത് എന്നാണ് ഒറ്റയടിക്ക് കുടിച്ചിറക്കിയ ഒരു കവിൾ വെള്ളം പോലെ ഈ കവിതകൾ വായിച്ചവസാനിപ്പിക്കുമ്പോൾ തോന്നുന്നത്. ഒരുപക്ഷേ, വീണ്ടുമൊരിക്കൽ കൂടി വായിക്കപ്പെടേണ്ടതാണ് എന്ന പൂർണ്ണ ബോധ്യത്തിലാണ് അത്തരമൊരു അഭിപ്രായം രൂപപ്പെടുത്തുന്നതും. അങ്ങിനെ രണ്ടാംContinue Reading

Urjit patel quoted in THE HINDU. “Recap bonds will be front loaded for banks that have managed their BS strengths more prudently and can use injected capital to lend besides providing legacy asset losses” ആ ർ ബി ഐ ഗവർണറും ധനകാര്യ മന്ത്രിയും ജാർഗണുകളിൽ മുഖം മറയ്ക്കുവാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി . ജനം അറിയാൻContinue Reading

  ശക്തമായ പ്രകൃതിദുരന്തങ്ങളുടെ അനുഭവങ്ങളില്ലാത്ത കേരളം മാറിവരുന്ന കാലാവസ്ഥയുടേയും ദുരന്തം വിതയ്ക്കുന്ന പുതിയ വഴികളുടേയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും പ്രാപ്തമാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ എന്നാല്‍ പ്രധാനമായും ഉരുൾപൊട്ടലും കടൽക്ഷോഭവും മഴക്കാല ദുരിതവും ഇടിമിന്നലും മറ്റുമാണ്. അവ ജീവന് ഭീഷണിയായ സന്ദര്‍ഭങ്ങള്‍ വിരളവുമായിരുന്നു. 2005 ലെ സുനാമി മോശമായി കൈകാര്യം ചെയ്ത ഒരു സംസ്ഥാനമാണ് കേരളം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഓഖി ചുഴലിക്കാറ്റ് വിതച്ച നാശവും നഷ്ടപ്പെട്ട, ഇനിയും എത്രയെന്നുContinue Reading

[dropcap]ഇ[/dropcap]ന്നിതാ മറ്റൊരു സാഹസത്തിലേക്ക്‌ അയാള്‍ എടുത്തുചാടിയിരിക്കുന്നു. തെങ്ങിന്‍റെ മുകളില്‍നിന്ന്‌ ശിവരാജിന്‍റെ മുദ്രാവാക്യം വിളി ജയിലന്തരീക്ഷം മുഴുവന്‍ മുഴങ്ങിക്കൊണ്ടിരുന്നു. “വാഗ്‌ദാനങ്ങള്‍ നല്‍കി തടവുകാരെ കബളിപ്പിക്കുകയും മാനസീകമായി തകര്‍ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട്‌ അവസാനിപ്പിക്കുക.” “തടവുകാരുടെ സമരത്തെ മര്‍ദ്ദനംകൊണ്ടും വഞ്ചനകൊണ്ടും തകര്‍ത്ത ജയില്‍സൂപ്രണ്ടിനെ ശിക്ഷിക്കുക.” “ക്വാറന്‍റയിനില്‍ മര്‍ദ്ദനമേററു കിടക്കുന്ന ഞങ്ങളുടെ സഹോദരന്മാരെ ജയിലാസ്‌പത്രി യിലേക്ക്‌ കൊണ്ടുവരിക മര്‍ദ്ദകരെ ശിക്ഷിക്കുക.” അയാളുടെ ശബ്‌ദം ഘനഗംഭീരമായിരുന്നു. ശിവരാജ്‌ എന്തിന്‌ വേണ്ടിയാണ്‌ ഈ സാഹസത്തിന്‌ ഒരുങ്ങിയതെന്നറിയാതെ വിഷമിക്കുകയായിരുന്നContinue Reading