പൂമുഖം COLUMNS ബാങ്കിങ് ശാക്തീകരണത്തിന്റെ വരികൾക്കിടയിലൂടെ

അന്ന് മടിശീലയിൽ പിടി മുറുക്കിയവർ ഇന്ന് പത്തായം ചോർത്തുന്നു : ബാങ്കിങ് ശാക്തീകരണത്തിന്റെ വരികൾക്കിടയിലൂടെ

Urjit patel quoted in THE HINDU.

“Recap bonds will be front loaded for banks that have managed their BS strengths more prudently and can use injected capital to lend besides providing legacy asset losses”

ആ ർ ബി ഐ ഗവർണറും ധനകാര്യ മന്ത്രിയും ജാർഗണുകളിൽ മുഖം മറയ്ക്കുവാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി . ജനം അറിയാൻ പാടില്ലാത്ത , അഥവാ അറിഞ്ഞാൽ വ്യാപക പ്രതിഷേധം ഉണ്ടാകാവുന്ന പരിഷ്കാരങ്ങളാണ് കേന്ദ്ര സർക്കാർ സാമ്പത്തിക ഉത്തേജനത്തിൻറെ മറവിൽ നടപ്പിലാക്കാൻ പോകുന്നത്എന്നാണ് സൂചന

..
ബാങ്ക് നിക്ഷേപങ്ങളെ കാപിറ്റലൈസേഷൻ ബോണ്ടുകളാക്കി മാറ്റുകയാണ് ഒരു പ്രധാന നിർദേശം.നിലവിലുള്ള നിക്ഷേപ പദ്ധതികളിൽ നിന്ന് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പ്രത്യേകത , കാലാവധി നിക്ഷേപങ്ങൾ പോലും ആവശ്യമുള്ളപ്പോൾ അർഹമായപലിശയോടെ പിൻ വലിക്കാൻ കഴിയും എന്നതാണ് . നിക്ഷേപങ്ങളെ ഒരു ലക്ഷം വരെ ഗ്യാരണ്ടി ചെയ്യുന്ന DICGC പിരിച്ചു വിടാനും നിർദേശമുണ്ട്. DICGC യുടെ ഒരു ലക്ഷം എന്ന തുലോം പരിമിതമായ പരിധി 1993 ൽ പുതുക്കിയതാണ് . ഇന്ത്യൻ ബാങ്കുകളിൽ ജനങ്ങൾക്കുള്ള അചഞ്ചലമായ വിശ്വാസം ഒന്ന് കൊണ്ടുമാത്രമാണ് പിന്നീടുള്ള കാലയളവിൽ വ ൻ നിക്ഷേപ വർധന കൈവരിച്ചിട്ടും ,ഈ പരിധി ഉയർത്തുവാനായി കാര്യമായ സമ്മർദ്ദം ഉണ്ടാവാതിരുന്നത്.പലിശ കുറഞ്ഞപ്പോഴും, 10000 നു മുകളിലുള്ള പലിശ നികുതി വിധേയമായപ്പോഴും, മ്യൂച്വൽ ഫണ്ടുകളും , സ്വകാര്യ വിദേശ ഇൻഷുറൻസ് കമ്പനികളും വാഗ്ദാനപ്പെരുമഴ പെയ്തപ്പോഴും ഒരു വലിയ വിഭാഗം നിക്ഷേപകർ സുതാര്യമായ ബാങ്ക് നിക്ഷേപങ്ങളിൽ ഉറച്ചു നിന്നു .
.
ബാങ്കിങ്ആസ്തി കളെ മാനേജ് ചെയ്യുവാൻ ഒരു പുതിയ ഏജൻസി നിലവിൽ വരുമെന്നും സൂചനയുണ്ട്. ഒരു ബാങ്കിനെ ദുർബല ആസ്തിയുള്ളതായി പ്രഖ്യാപിക്കുവാൻ ഉള്ള അധികാരം ഈ ഏജൻസിയിൽ നിക്ഷിപ്തമായിരിക്കും . ഒപ്പം ബലഹീനമെന്നു classify ചെയ്യപ്പെടുന്ന ഒരു ബാങ്കിൻറെ നിക്ഷേപങ്ങൾ എന്ന് തിരിച്ചു കൊടുക്കണമെന്നും ഏതു തോതിൽ തിരിച്ചു കൊടുക്കണമെന്നും നിശ്ചയിക്കാനുള്ള അധികാരവും. അതായതു ഒരു ബാങ്ക് ദുർബല ആസ്തിയുള്ളതായി പ്രഖ്യാപിക്കപ്പെട്ടാൽ അവയുടെ നിക്ഷേപങ്ങളുടെ മൂല്യം കുറയാനും അവ മടക്കി വാങ്ങുന്നത് നീട്ടിവെക്കപ്പെടാനും വഴി തെളിയുന്നു.. അത് നിയമപരമാകുന്നതിനു വേണ്ടിയാണ് നിക്ഷേപങ്ങളെ ബോണ്ടുകളാക്കി മാറ്റുക.എന്നൂഹിക്കാം .

ഇതിനു രണ്ട് തുടർ സാദ്ധ്യതകൾ ഉണ്ട് . ദേശസാൽക്കരണത്തിൻറെ അപനിർമ്മാണവും,ബാങ്ക് നിക്ഷേപങ്ങളുടെ ഊഹ വിപണിയിലേക്കുള്ള പ്രവേശനവും. അത് വിദഗ്ധർ വിലയിരുത്തട്ടെ.

ക്രോണി കാപിറ്റലിസത്തിന്റെ വാഴ്‍ചയിൽ അനിവാര്യമായ പരസ്പര പ്രീണനവും ഒത്തു തീർപ്പുകളും ഉന്നത ഔദ്യോഗി കതലത്തിലെ ബോധ പൂർവമായ അലംഭാവവും ഒത്തു ചേർന്നാണ് നിഷ്ക്രിയ ആസ്തിയെ ഇന്നത്തെ അപകടകരമായ സ്ഥിതിയിൽ എത്തിച്ചത് .അവ തിരിച്ചു പിടിക്കുവാൻ ഇന്ന് ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ട്. ഇന്നത്തെ അടിയന്തിര സാഹചര്യം മുൻനിർത്തി ഒരു special purpose vehicle രൂപീകരിച്ചുു വായ്പകൾ തിരിച്ചു പിടിക്കുകയാണ് ചെയ്യേണ്ടത്.

2017 ഓഗസ്റ്റിൽ ലോക സഭയിൽ അവതരിപ്പിക്കുകയും സെലക്ട് കമ്മിറ്റിക്കു വിടുകയും ചെയ്ത ബില്ലിന്റെ വിശ ദശാംശങ്ങൾ ഇതുവരെ പരസ്യപ്പെടുകയോ വ്യാപകമായി ചർച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല. നോട്ട് നിരോധനത്തിന്റെ ഒന്നാം ശ്രാദ്ധത്തിനു മാന്ദ്യത്തെ അംഗീകരിക്കുന്നു എന്ന തോന്നലുളവാക്കി അതിന്റെ ബാധ്യത മുഴുവൻ ബാങ്കുകളുടെ മേൽ കെട്ടിവെച്ചു , കൗശല പൂർവം ബാങ്കിങ് പരിഷ്‌കാരങ്ങൾ പ്രഖ്യാപിക്കുകയാണ് എൻ ഡി എ സർക്കാർ ചെയ്തത്. ഈ നിഗൂഢത ആപൽ സൂചകമാണ്അന്നു ഡെമോണിറ്ററിസഷനെ പിന്താങ്ങുകയും സ്തുതിക്കുകയും ചെയ്തവർക്കും ഈ നീക്കത്തിൽ കൈ പൊള്ളും . പ്രതിഷേധിക്കാതെ വരിനിന്നവരും ഉത്തരവാദികൾ .
ആസന്നമായ പാര്ലമെന്റ് സമ്മേളനത്തിന് മുൻപ് ഇതിനെതിരെ രാജ്യവ്യാപകമായി എതിർപ്പ് ഉയരേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ് .

Comments

You may also like