അജിത ടി.ജി

വടക്കാഞ്ചേരിക്കടുത്ത് കുണ്ടന്നൂരിൽ ജനിച്ചു. തൃശ്ശൂർ ശക്തൻ തമ്പുരാൻ കോളേജിൽ ഇഗ്ലീഷ് അദ്ധ്യാപിക. സങ്കടമഴ, (അ)വിശുദ്ധമുറിവുകൾ, ദി ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ കവിതാ സമാഹാരങ്ങൾ. 2015 ലെ നിള സാഹിത്യ പുരസ്കാരം ലഭിച്ചു.

3000 BC പ്രസിദ്ധീകരിച്ച പ്രസന്ന ആര്യന്‍റെ കവിതകളുടെയും ചിത്രങ്ങളുടെയും പുസ്തകമാണ് ‘അഴിച്ചു വെച്ചിടങ്ങളിൽ നിന്നും.’ ഇതിലെ കവിതകളെ കുറിച്ച് –   വരയിലൂടെയും വാക്കുകളിലൂടെയും കവിത കടത്തിപ്പോകുന്ന വിദ്യ എളുപ്പമല്ലാതായിട്ടും എളുപ്പമെന്ന് തോന്നിപ്പിക്കുന്നിടത്താണ് പ്രസന്നയിലെ കവി വിജയിക്കുന്നത് എന്നാണ് ഒറ്റയടിക്ക് കുടിച്ചിറക്കിയ ഒരു കവിൾ വെള്ളം പോലെ ഈ കവിതകൾ വായിച്ചവസാനിപ്പിക്കുമ്പോൾ തോന്നുന്നത്. ഒരുപക്ഷേ, വീണ്ടുമൊരിക്കൽ കൂടി വായിക്കപ്പെടേണ്ടതാണ് എന്ന പൂർണ്ണ ബോധ്യത്തിലാണ് അത്തരമൊരു അഭിപ്രായം രൂപപ്പെടുത്തുന്നതും. അങ്ങിനെ രണ്ടാംContinue Reading