October 2017 (Page 2)

ആയിരത്തി എണ്ണൂറ്റി അറുപത്തിയേഴിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘മൂലധനം’ അതിന്‍റെ നൂറ്റിയന്‍പതാം വാർഷികത്തിലേക്കു കടന്നിരിക്കുകയാണല്ലോ. കേരളത്തിൽ മാത്രമല്ല ലോകമെങ്ങും, ഒറ്റപ്പെട്ടതാണെങ്കിലും മൂലധനത്തിന്‍റെ പ്രസക്തിയെക്കുറിച്ചുള്ള ചില ചർച്ചകൾ വാർഷികാചരണം മുന്നോട്ടുവെച്ചു. മലയാളത്തിൽ വായിക്കാനിടയായ അത്തരം ചില ലേഖനങ്ങൾ അങ്ങേയറ്റം നിരാശപ്പെടുത്തുകയും സമുന്നതരായ ഈ എഴുത്തുകാർ ഒരുപക്ഷെ മൂലധനം വായിച്ചിട്ടുണ്ടാവുമോ എന്ന്പോലും അത്ഭുതപ്പെട്ടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതുന്നത്. മുൻമുഖ്യമന്ത്രി നായനാർ ഒരിക്കൽ പറഞ്ഞത് ജയിലിൽ കിടന്നപ്പോൾ മൂലധനം പല തവണ വായിക്കാൻContinue Reading

വെബ് ഡസ്ക് : സി.പി.എം. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത-വര്‍ഗ്ഗീയ ശക്തികളെ തോല്‍പ്പിക്കാനുള്ള മതേതര പ്രതിപക്ഷ മുന്നണിക്ക്‌ നേതൃത്വം കൊടുക്കുക എന്നത് പതിവ് ശൈലി ഉപയോഗിച്ചു പറഞ്ഞാല്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ഇതില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയതും ശ്രദ്ധാപൂര്‍വം ഒഴിവാക്കിയതുമായ രണ്ടു ഘടകങ്ങള്‍ ഉണ്ടെന്നു തോന്നുന്നു . ഒന്ന്‍, മുഖ്യശത്രുവായ വര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നത് അടിയന്തിര ലക്‌ഷ്യം മാത്രമാണ്-ജയിച്ചാലും തോറ്റാലും, ഒരുപക്ഷെ, തെരഞ്ഞെടുപ്പോടെ അവസാനിക്കുന്ന ഒന്ന്. കൂട്ടായ്മയുടെ ദീര്‍ഘകാല ലക്‌ഷ്യം ജനനന്മയിലൂന്നിയും അഴിമതിയുംContinue Reading

ശ്രീകൃഷ്ണഗാഥകളില്‍ നമുക്ക് ഏറെ പരിചിതമായ പ്രദേശമാണ് യശോധര-നന്ദഗോപരുടെ നന്ദഗാവ്. കൃഷ്ണലീലകളോരോന്നും ഈ പ്രദേശവുമായി ബന്ധപ്പെട്ടുള്ള ചരിതങ്ങളാണ്. മൂന്നാം ദിവസത്തെ സന്ദര്‍ശന ഇടങ്ങളില്‍ നന്ദഗോപരുടെ വസതിയായിരുന്ന, കുന്നില്‍ മുകളിലെ ക്ഷേത്രവും ഉള്‍പ്പെട്ടിരുന്നു യാത്ര പുറപ്പെടും മുമ്പ് ഗുരുനാഥന്‍ ഘനശ്യാമദാസ്‌ ബാബാജിയുടെ മന്ദിരത്തില്‍ വച്ച് സാധുസന്ന്യാസിമാര്‍ക്ക് പ്രസാദവിതരണം ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. വൃന്ദാവനത്തിലേയും പരിസരദേശങ്ങളിലേയും ഒട്ടനവധി സന്ന്യാസിമാര്‍ അതില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പലവിധത്തിലുള്ള ആടയാഭരണ ങ്ങളും, ഭാണ്ഡക്കെട്ടുകളും പേറുന്നവര്‍. സമാധിയിലെ സ്ഥിരതാമസക്കാരായ പ്രാവുകളുടെ കുറുകലുകള്‍ക്കിടയില്‍ സാധുക്കള്‍Continue Reading

ചോദ്യം : വയലാര്‍ അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ . സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന സമയത്ത് അതിന് ഇത്ര സ്വീകാര്യത യുണ്ടാകുമെന്നോ ചർച്ചയാകുമെന്നോ കരുതിയിരുന്നോ? ശ്രീലങ്കൻ രാഷ്ട്രീയപശ്ചാത്തലം പ്രമേയമായി സ്വീകരിക്കാനുള്ള കാരണം എന്താണ് ? [dropcap]വ[/dropcap]ലിയസന്തോഷം. സുഗന്ധിയുടെ സമയത്ത് മാത്രമല്ല, ഇട്ടിക്കോര യെഴുതുന്ന കാലത്തും നമ്മുടെ വായനക്കാർ അത് അത്ര കാര്യമായി വായിക്കുമെന്നോ, ചർച്ച ചെയ്യുമെന്നോ കരുതിയിരുന്നില്ല. കാരണം ഇട്ടിക്കോരയോ സുഗന്ധിയോ മലയാള നോവലിന്‍റെ സാമ്പ്രദായിക രീതിയുമായി യോജിക്കുന്ന ഒന്നായിരുന്നില്ല.Continue Reading

[dropcap]അ[/dropcap]ടച്ചിട്ട വാതിൽ​ ​പഴുതിലൂടെ അവളൊളിഞ്ഞ് നോക്കുന്നുണ്ട്​.​ വാതിൽ കുറ്റിയിടാൻ മനപ്പൂർവ്വം ഞാൻ മറന്നതാണ്​.​ അവൾ ഇന്നെങ്കിലും വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു “ചെരുപ്പു ഊരണമെന്നില്ല ” ഗൗരവം വിടാതെ ഞാൻ പറഞ്ഞു “എവിടെയായിരുന്നു​ ​? എന്തേയിപ്പോളിങ്ങനെ തോന്നാൻ ?” അവൾ തല കുനിച്ചു പാവാടത്തുമ്പ് കൊണ്ട് നനഞ്ഞ കണ്ണ് തുടച്ചു. പിന്നെ ഓടി വന്ന് എന്നെ കെട്ടിപ്പുണർന്ന് പറഞ്ഞു. വരണമെന്നുണ്ടായിരുന്നു.. എന്നും കുളിച്ചൊരുങ്ങി റെയിൽവേ സ്‌റ്റേഷനിലെത്തുമ്പോൾ സൗമ്യയെ ഓർമ്മ വരും.. ബസ്സിന് പലപ്പോഴും നിർഭയയുടെContinue Reading