October 2017 (Page 4)

[dropcap]ഒ[/dropcap]റ്റയടി കിട്ടിയ മട്ടിൽ ഞെട്ടി എഴുന്നേൽക്കും. കണ്ണ് തുറിച്ച് ഇരുട്ടിനെ ഒന്ന് കൂടി അരിച്ചെടുക്കും. പകലു കണ്ട കാഴ്ചകൾ പച്ച വെള്ളം പോലെ കൈ പിടിക്കും. എന്നും കവിതയിലേക്ക് കൂടെ കൂട്ടാൻ പറയുന്ന ഒമ്പത് കുമാരൻ സഖാവ് വേലായുധേട്ടൻ ബാർബർ നാണു പട്ടാളം ഗോപ വെടക്ക് കാർത്തു പേറ്റ്ച്ചി ദേവു. പഴയ വളരെ പഴയ ആൾക്കാർ എന്ന് കാലം അവരെ മുദ്ര കുത്തും. അവരെ പറ്റി പറയുന്നത് ബോറ് അവരെContinue Reading

രാധാദാസി  ഗുരുനാഥന്‍ ഘനശ്യാമദാസ് ബാബാജിയുടെ ഇടമായ സമാധിമന്ദിരത്തില്‍ വച്ചാണ് രാധാദാസിയെ ഞങ്ങള്‍ പരിചയപ്പെടുന്നത്. ഗുരുനാഥന്‍റെ ശിഷ്യപരമ്പരയുടെ ഒടുവിലത്തെ കണ്ണി. യൂറോപ്പിലെ ബെൽജിയം  സ്വദേശിനിയാണവര്‍. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ അവരുടെ വിവാഹമോചന ത്തിലൂടെ നഷ്ടപ്പെടേണ്ടി വന്ന യുവതി. വയസ്സ് ഏറിയാല്‍ ഇരുപത്തിയാറ്. മൈക്കല്‍ ആഞ്ജലോയുടെ മാര്‍ബിള്‍ ശില്‍പ്പങ്ങളില്‍ മാത്രം കണ്ടു മറന്ന മുഖലാവണ്യം. ബല്‍ജിയത്തില്‍ അമ്മയോടും, മറ്റു സഹോദരങ്ങളോടുമൊപ്പം താമസിച്ചു വരുമ്പോള്‍ ഒരു പ്രണയനൈരാശ്യം, ജീവിതത്തെ പുതിയൊരു വീക്ഷണ കോണിലൂടെ  നോക്കിക്കാണാന്‍ രാധാദാസിയെContinue Reading

[dropcap]വേ[/dropcap]ഗങ്ങളെപ്പോലും നിശ്ചലതയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന യോഗവിദ്യ കറങ്ങുന്ന പ്രപഞ്ചഗോള- ങ്ങളില്‍നിന്നുംവേണം പഠിച്ചെടുക്കാന്‍. ഭ്രാന്തിന്റെ ആളുന്ന നഗ്നതയെ അതിന്റെ നാളശാഖികള്‍ കോതി, ഫലിതങ്ങളിലും ചിരികളിലും ഒതുക്കി നിര്‍ത്തുന്നതാണു ഭംഗി. വിക്ഷോഭങ്ങളെ സ്വന്തം പൂന്തോട്ടത്തില്‍ ചെറുകാറ്റുകളായും പാറുന്ന പൂമ്പാറ്റകളായും ഇണക്കി വളര്‍ത്തണം. നിന്നെയൊ …. ചെറിയ ചെറിയ ഓര്‍മ്മകളായും സ്വപ്നങ്ങളായും പിരിച്ച്, ചിത്രവര്ണ്ണ ബലൂണുകളായി എന്റെ ആകാശത്തിലേക്ക് പറത്തുന്നതാണ് എനിക്കേറ്റവുമിഷ്ടം. ഒരു രാത്രിയെ മുഴുവന്‍ നിദ്രയിലേക്കും കിനാവിന്റെ കൈവഴികളിലേക്കും വഴിതിരിച്ചുവിടുന്നതുപോലെ ചോദ്യമുനകൊണ്ടു മുറിയാതിരിക്കാന്‍Continue Reading