പ്രസന്ന ആര്യൻ

അബുദാബി, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്നു, മുമ്പ്. ഇപ്പോള്‍ തൃശൂരിൽ താമസം. കവിതയെഴുതുന്നു. കഥയെഴുതിയിരുന്നു. ആനുകാലികങ്ങൾക്കും പുസ്തകങ്ങൾക്കും വേണ്ടി വരയ്ക്കുന്നു. മറുവാക്ക് മാഗസിനിൽ സ്ഥിരമായി തലവര എന്നൊരു പേജ് ചെയ്യുന്നുണ്ട്.

പുസ്തകങ്ങൾ - ചില നേരങ്ങളിൽ ചിലത് - കവിത - ഗ്രീൻ ബുക്ക്സ്; അഴിച്ചു വെച്ചിടങ്ങളിൽ നിന്ന് - കവിതയും വരയും -3000 BC ; ദേവൂട്ടി - നോവല്ല - കിൻഡിൽ; കവിതയായില്ലെന്നോ - കഥവിത - കിൻഡിൽ.

യാത്രക്കാർ ഒഴിഞ്ഞു പോയസ്വർഗ്ഗ നഗരത്തിൽ ടൂർ ഗൈഡ്മഖ്ബൂൽ മെഹ്‌മൂദ് ഇപ്പോൾ എന്ത് ചെയ്യുകയാവും! യാസീനിന്റെ കുതിരകൾക്ക്വയറു നിറയുന്നുണ്ടാവുമോതെന്നുന്ന കുതിരച്ചാലുകളിലെ ചാണക ഗന്ധംഇപ്പഴുമതുപോലെത്തന്നെയാവുമോ! ചുട്ട് നീറുന്ന ഒരു പകലിലേയ്ക്ക് തന്റെ തൂവലുകൾഈരിഅടുക്കിയൊതുക്കിത്തുടങ്ങിയ തണുത്ത് ചീർത്ത കാറ്റിന്റെ പിടി വിട്ടു പറന്നു നടക്കുന്ന ഇളം തൂവലുകളെ എന്തൊരു തണുപ്പെന്ന് ശകാരിച്ച് കൊണ്ട്മുഹമ്മദ് റാഷീദെന്ന അയാൾ പറഞ്ഞു തുടങ്ങുന്നുണ്ടാവുമോ ‘എൺപതുകളിൽഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ‘അയാൾ, പക്ഷെഒരുപാട് നടന്നു തളർന്ന ഒരച്ഛനെപ്പോലെനരച്ചു മുഷിഞ്ഞിരുന്നവൻ! ‘ഞങ്ങൾ കുട്ടികളായിരുന്നപ്പോൾവീട്ടിലെത്താൻ ഇത്തിരിവൈകിയിരുന്നെങ്കിൽContinue Reading

പുപുരിയില്‍നിന്നും ഭുവനേശ്വറിലേക്കുള്ള വഴിയില്‍ ഇരുപതു കിലോമീറ്റര്‍ ചെന്നാലാണ് രഘുരാജപൂര്‍ എന്ന ക്രാഫ്റ്റ് വില്ലേജ്. ഒറീസ്സയിലെ പ്രസിദ്ധ ചിത്രകലയായ പഠ്ചിത്രത്തിന് പേരുകേട്ടതാണ് ഈ സ്ഥലം. അന്‍പതോളം കുടുംബങ്ങള്‍ രഘുരാജപുരത്ത് ഈ ചിത്രകലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഒരു ചെറിയ ഗലിയുടെ ഇരുവശത്തുമുള്ള ചെറിയ മുറികളായിരുന്നു സ്റ്റുഡിയോകളായി ഉപയോഗിച്ചിരുന്നത്. ഗലിയിലേക്ക് ഞങ്ങളെത്തിയതും ഒരുപാടുപേര്‍ ചുറ്റിലും വളഞ്ഞു. ആദ്യം കണ്ട കടയിലേക്ക് കയറിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്തുകണ്ട നിരാശ ശരിക്കും വേദനിപ്പിച്ചു.        Continue Reading

  വഴിക്കപ്പോള്‍ അങ്ങിനെ കിടന്നാലോചിക്കാനാണ് തോന്നിയത്. അടിയിലടിയിലടിയിലെവിടേയ്ക്കൊ നൂണ്ടിറങ്ങി പിറന്നപാട് നൂൽബന്ധമില്ലാതെ മലർന്ന് കിടന്ന്‍ തോന്നുംപോലൊക്കെ തിരിഞ്ഞും മറിഞ്ഞും മറിഞ്ഞും തിരിഞ്ഞും നീണ്ടു മെലിഞ്ഞും ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും ഒടിമറയുന്ന മൃഗിമകളെ മെരുക്കിയൊളിപ്പിച്ച്… മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്… കരിയിലപ്പുതപ്പ് പുതച്ച് കാടിനൊപ്പം താണ്ഡവമാടി മഴവെള്ളത്തിനൊപ്പം തുടുത്ത് കുത്തിയൊലിച്ച് അരികുകളിലെ പൊത്തുകളിലും പൊന്തകളിലുമുള്ളവരോട് കുശലം പറഞ്ഞു വിരളമായി കടന്നുപോകുന്ന മനുഷ്യന്റെ വിയർപ്പേറ്റു വാങ്ങി…. നിലാവില്‍ കുളിച്ചു തോർത്തി ഇരവിനോടിണ ചേർന്ന് അങ്ങിനെContinue Reading

മുറ്റത്തെ മൺതരികൾ അടക്കം പറയുന്നുണ്ട് മതിലുകളാവുന്നത്ര അരികുചേർന്നുൾവലിഞ്ഞു നിൽപ്പാണ് അണ്ണാൻ കുഞ്ഞുങ്ങൾ ചിലപ്പുനിർത്തി വാല് ചുഴറ്റി പ്രതിരോധചിന്തയിലാണ് മുറ്റത്ത് വെയിൽകാഞ്ഞിരുന്ന പൂച്ചകൾ അട്ടത്തേയ്ക്കു സ്വയം ചേക്കേറി. കിളികളാണെങ്കിൽ കുട്ടിക്കവിതകൾ തിരക്കിട്ട് കേട്ടു പഠിക്കുന്ന തിരക്കിലാണ്. പൂമരങ്ങൾ നിറങ്ങളുടെ കാറ്റലോഗും പിടിച്ചന്യോന്യത്തിലാണ്. ഇത്രയും വെയിലരുതെന്നിടക്കിടെ ആകാശത്ത് മേഘത്തെ വലിച്ചിടുന്നുണ്ട് ഭൂമി. ഇനിയും മധുരിച്ചില്ലേയെന്ന് തന്നിലെ പുളിയെ ശകാരിക്കുന്നുണ്ടിടക്കിടെ മാങ്ങാക്കാലം. പുളികളോ പുളിച്ചതുപോരെന്നു പിന്നെയും പുളിക്കുന്നു. പുസ്തകങ്ങൾ ഇടസമാധിയ്ക്കൊരുങ്ങുകയാണ് വീടുകൾ വാതിലുകൾ മലർക്കെContinue Reading