വാദം തുടരും
‘[dropcap]ഇ[/dropcap]രയുടെ വാക്കാലുള്ള പരാമർശം പരാതിയായി പരിഗണിച്ചു നിങ്ങൾ പീഡകക്കെതിരെ വിചാരണ തുടങ്ങുന്നു എന്ന് കേട്ടല്ലോ” കൊട്ടാരം ലേഖിക ഉപചാരത്തോടെ മുട്ട് കുത്തി ദുശ്ശളയുടെ കൈ മുത്തി. നൂറു കൗരവരുടെ ഏകസഹോദരിയും നിലവിൽ വനിതാവകാശ സംരക്ഷണ വകുപ്പിന്‍റെ മേധാവിയുമായ ഈ രാജകുമാരി സൈന്ധവ നാടുവാഴി ജയദ്രഥന്‍റെ വധുവായ ശേഷം കുറെ നാൾ ഹസ്തിനപുരിയിൽ നിന്ന് വിട്ടുനിന്നെങ്കിലും ദുരൂഹദാമ്പത്യസാഹചര്യത്തിൽ താമസം ഇപ്പോൾ ഹസ്തിനപുരിയിൽ ആക്കിയിരുന്നു. ചെന്ന് മുട്ടിയും ഇടിച്ചുകയറിയും രഹസ്യം ചോർത്താവുന്ന ആൾ ആയിരുന്നില്ല ദുശ്ശള.Continue Reading





















