മാതൃഭാഷയിൽത്തന്നെ ജീവിക്കുക എന്നത് മലയാളിയുടെ അവകാശമാണ്
ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ ഇവിടെ ഉപേക്ഷിക്കപ്പെട്ടത് ഇംഗ്ലീഷിനോടുള്ള ഇന്ത്യക്കാരുടെ വിധേയത്വമായിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും അതങ്ങനെ അഭംഗുരം നിലനിന്നു. സ്വന്തം ഭാഷയോടുള്ള അവമതിപ്പായും മാതൃഭാഷയിൽ ആശയ വിനിമയം നടത്തുമ്പോഴുള്ള ആത്മവിശ്വാസക്കുറവായും അത് മലയാളിയിൽ സവിശേഷമായി വികസിച്ചു. ഒരുതരം അടിമത്തബോധത്തോളം ആ നില താണു. എന്തുകൊണ്ടാണ് കേരളത്തിലെ നാട്ടിൻപുറങ്ങളിലെ പോലും കടകളുടെ ബോർഡുകൾ മലയാളത്തിൽ അല്ലാതിരിക്കുന്നത്? അന്യസംസ്ഥാനത്തൊഴിലാളികളെ ഉദ്ദേശിച്ചാണ് എന്നൊന്നും ദയവായി പറഞ്ഞു കളയരുതേ. മലയാളമെന്ന പോലെ ഇംഗ്ലീഷും അവർക്ക്Continue Reading





















