പുളിപ്പൊടിയും തേന്മുട്ടായിയും മജാക്കറച്ചാറും വടകരയും

പണ്ടുപണ്ട് ഞാനും നീയുമുണ്ടാവുന്നതിന് മുമ്പ് കാട്ടുമനുഷ്യനോട് ഗോത്രജീവിതത്തെക്കുറിച്ച് പറഞ്ഞയാൾക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും? ഗോത്രജീവിയോട് കൂട്ടുകുടുംബത്തെപ്പറ്റി, കൂട്ടുകുടുംബത്തിൽ വെച്ച് അണുകുടുംബത്തെപ്പറ്റി, അറിയില്ല. അണുകുടുംബത്തിൽ വെച്ച് സഹയാത്രികരുടെ സഹശയനത്തെക്കുറിച്ച് സംസാരിക്കുന്നയാൾക്ക് എന്ത് സംഭവിക്കാനിടയുണ്ടോ അതൊക്കെത്തന്നെ അവർക്കും സംഭവിച്ചുകാണും എന്നൂഹിച്ചതല്ലാതെ വായിച്ച ചരിത്രപുസ്തകത്താളുകളിലൊന്നും അത്തരം വിപ്ലവകാരികളുടെ പേരുകൾ രേഖപ്പെടുത്തിക്കണ്ടില്ല. അനീതിക്കെതിരെ ഉയർന്ന കലാപങ്ങളുടെ ചരിത്രപാഠങ്ങളും പുതിയ കാലം പുതിയ നീതിയുണ്ടാക്കിയതിന്റെ ചരിത്രം വിട്ടുകളഞ്ഞു. വഴിനടക്കാനുള്ള അവകാശത്തിന് പൊരുതിയവരുടെ ചരിത്രരേഖകളാകട്ടെ വഴിയുണ്ടാക്കിയവനെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല. എത്രContinue Reading

കുട്ടിക്കളി 2001 ൽ, അന്നെനിക്ക് 15 വയസ്സാണ്. ടോട്ടോചാനെയും ഷെർലക് ഹോംസിനെയും എന്തിന് അമർച്ചിത്ര കഥകൾ വരെ ഞാനന്ന് വായിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്ന് വായിച്ച കഥകളിൽ എനിക്കേറ്റവും പ്രിയം രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ് കൊണ്ട് ഒരു പെൺകുട്ടിയെ കുറുക്കൻ തിന്ന ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡിന്റെ കഥയാണ്. കുറുക്കനെ തിരിച്ചറിയാൻ കഴിയാത്ത മുത്തശ്ശിയെയും തിന്ന് വിശപ്പടക്കുന്ന കുറുക്കനിലാണ് ആ കഥ അവസാനിക്കുന്നത്. കുറുക്കന്മാരെ തിരിച്ചറിയാൻ കഴിയാത്ത രക്ഷിതാവ് ഒരുContinue Reading