July 2016 (Page 4)

[dropcap]അ[/dropcap]ന്ന് നമ്മൾ കിനാവ് കാണുമായിരുന്നു അവളുടെ മിഴികളിലെ‌ നീലിമ ആകാശത്തിന്റേതോ ആഴിയുടേതോ എന്ന് തർക്കിക്കും അവളുടെ മൂക്കിൻ തുമ്പിലെ നക്ഷത്രത്തിളക്കത്തെ കണ്ണുകളിറുക്കി നോക്കിയിരിക്കും ചുണ്ടുകളിലെ ചെന്തൊണ്ടിപ്പഴങ്ങളെ നോവാതെ തൊട്ടുനോക്കും, കവിളിണകളിലെ ചക്രവാളത്തുടിപ്പുകളിൽ ഭാവനയുടെ മുത്തമിടും ഹൃദയരാഗങ്ങളെ വയലറ്റ് മഷികളിൽ മുക്കി പ്രണയലേഖനങ്ങളിൽ പകർത്തിവെക്കും. തീർന്നു….. സെൽഫോണുകൾക്കും മുമ്പ് ഒരു പ്രണയകാലം ഉണ്ടായിരുന്നു ഇന്ന് നമ്മൾ കിനാവുകൾ വിലയ്ക്ക് വാങ്ങുന്നു ക്യാമറക്കണ്ണുകൾ തുന്നിപ്പിടിപ്പിച്ച മുഖവുമായ് അവളുടെ ഉടലളവുകളെ ഒളിഞ്ഞു നോക്കുന്നു. വാട്ട്സപ്പിലുംContinue Reading

[dropcap]ചൈ[/dropcap]നയും പാക്കിസ്ഥാനും നമ്മുടെ നിരന്തര ശത്രുരാജ്യങ്ങളാണ്. ഈ യാഥാർഥ്യം വിസ്മരിച്ചുകൊണ്ടാണ് അധികാരം കിട്ടുമ്പോഴൊക്കെ ബി.ജെ.പി.പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും അത്യുത്സാഹത്തോടെ സന്ദർശനം നടത്തി ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിക്കാറുള്ളത്. അയല്പക്കബന്ധം നന്നായാലേ രാജ്യത്ത് സമാധാനം ഉണ്ടാകൂ എന്നാണു ബി.ജെ.പി.ക്കാർ ഇതിനു പറയാറുള്ള ന്യായം. അയല്പക്കവുമായി ആരാണ് സൗഹൃദവും സമാധാനവും ആഗ്രഹിക്കാത്തത്? പക്ഷെ നമ്മൾ ആഗ്രഹിച്ചത് കൊണ്ടായോ? വാജ്‌പൈ പ്രധാനമന്ത്രി ആയപ്പോഴാണു ചൈനയുമായി നല്ല ബന്ധത്തിനു ആദ്യമായി തുടക്കം കുറിച്ചത് എന്ന് ബി.ജെ.പി.ക്കാർ അവകാശപ്പെടാറുണ്ട്.Continue Reading

[dropcap]അ[/dropcap]സ്തിത്വദു:ഖമെന്നൊരു കിളിയും പ്രഭാത കിരണങ്ങളിൽ പാട്ടുകളാൽ മുറിവേൽപ്പിക്കുന്നില്ല. വിളഞ്ഞ നെൽപ്പാടങ്ങൾ തിരഞ്ഞു ചിറകുവിടർത്താതിരിക്കുന്നുമില്ല അസ്തിത്വദുഃഖമെന്നൊരു പൂവും ദളങ്ങളെ മടക്കുന്നില്ല തേൻ ചുരത്താതിരിക്കുന്നില്ല അസ്തിത്വദുഃഖത്തിലൊരു തേനറയും ശൂന്യമായിരിക്കുന്നില്ല മെഴുകിനാൽ മുദ്രവയ്ക്കപ്പെടാതെയും പോകുന്നില്ല അസ്തിത്വ ദുഃഖമെന്നൊരു പാമ്പും പടം പൊഴിക്കാതെയോ പത്തി വിടർത്താതെയോ വെയിൽ കായുന്നില്ല ഒരു നേരം കണ്ണു തെറ്റിയാൽ വേട്ടക്കാരൻ ഇരയായേക്കാവുന്ന ഭൂപടങ്ങളിൽ അസ്തിത്വദുഃഖമെന്നാരും അടയാളപ്പെടുത്തുന്നില്ല . എനിക്കിനി കൂടുതൽ ആർദ്ദ്രമായി പുലരികളെ ചുംബിക്കാനാകും കൂടുതൽ അഗാധമായി നിന്നെ സ്നേഹിക്കാനാവുംContinue Reading

[dropcap]ഒ[/dropcap] റ്റമീൻ കുളക്കരെയുറ്റമീൻ കൺക്കണ്ണാടി. വിശപ്പിന്റെ നീലിമയുടലാകെ പടർന്നു ചിറകിൻ തുമ്പിലൂടിറ്റുന്ന പക്ഷിയെ ധ്യാനിച്ച് ധ്യാനിച്ച് കുളത്തിലേക്ക് വരുത്തിയതാണ്, പരൽമീ‍ൻ. പരസ്പ്പര പ്രതിഫലനത്തിലെ പ്രണയത്തിൻ തിളക്കത്തിൽ വിവേകിയായി പക്ഷി. ബന്ധിതം പ്രണയത്താൽ രണ്ടാളും ഒരു കുളക്കീഴിൽ ഒരേ കുളക്കര ശിഷ്ടകാല പ്രണയനീലിമയിൽ!  Continue Reading

[dropcap]മു[/dropcap]റ്റത്തെ മൺതരികൾ അടക്കം പറയുന്നുണ്ട് മതിലുകളാവുന്നത്ര അരികുചേർന്നുൾവലിഞ്ഞു നിൽപ്പാണ് അണ്ണാൻ കുഞ്ഞുങ്ങൾ ചിലപ്പുനിർത്തി വാല് ചുഴറ്റി പ്രതിരോധചിന്തയിലാണ് മുറ്റത്ത് വെയിൽകാഞ്ഞിരുന്ന പൂച്ചകൾ അട്ടത്തേയ്ക്കു സ്വയം ചേക്കേറി. കിളികളാണെങ്കിൽ കുട്ടിക്കവിതകൾ തിരക്കിട്ട് കേട്ടു പഠിക്കുന്ന തിരക്കിലാണ്. പൂമരങ്ങൾ നിറങ്ങളുടെ കാറ്റലോഗും പിടിച്ചന്യോന്യത്തിലാണ്. ഇത്രയും വെയിലരുതെന്നിടക്കിടെ ആകാശത്ത് മേഘത്തെ വലിച്ചിടുന്നുണ്ട് ഭൂമി. ഇനിയും മധുരിച്ചില്ലേയെന്ന് തന്നിലെ പുളിയെ ശകാരിക്കുന്നുണ്ടിടക്കിടെ മാങ്ങാക്കാലം. പുളികളോ പുളിച്ചതുപോരെന്നു പിന്നെയും പുളിക്കുന്നു. പുസ്തകങ്ങൾ ഇടസമാധിയ്ക്കൊരുങ്ങുകയാണ് വീടുകൾ വാതിലുകൾ മലർക്കെContinue Reading