പൂമുഖം LITERATURE പ്രണയ പ്രയാണം

പ്രണയ പ്രയാണം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
ന്ന് നമ്മൾ
കിനാവ് കാണുമായിരുന്നു
അവളുടെ മിഴികളിലെ‌ നീലിമ
ആകാശത്തിന്റേതോ
ആഴിയുടേതോ എന്ന് തർക്കിക്കും
അവളുടെ മൂക്കിൻ തുമ്പിലെ
നക്ഷത്രത്തിളക്കത്തെ
കണ്ണുകളിറുക്കി നോക്കിയിരിക്കും
ചുണ്ടുകളിലെ
ചെന്തൊണ്ടിപ്പഴങ്ങളെ
നോവാതെ തൊട്ടുനോക്കും,
കവിളിണകളിലെ
ചക്രവാളത്തുടിപ്പുകളിൽ
ഭാവനയുടെ മുത്തമിടും
ഹൃദയരാഗങ്ങളെ
വയലറ്റ് മഷികളിൽ മുക്കി
പ്രണയലേഖനങ്ങളിൽ
പകർത്തിവെക്കും.
തീർന്നു…..
സെൽഫോണുകൾക്കും മുമ്പ്
ഒരു പ്രണയകാലം ഉണ്ടായിരുന്നു
ഇന്ന് നമ്മൾ
കിനാവുകൾ വിലയ്ക്ക് വാങ്ങുന്നു
ക്യാമറക്കണ്ണുകൾ
തുന്നിപ്പിടിപ്പിച്ച മുഖവുമായ്
അവളുടെ ഉടലളവുകളെ
ഒളിഞ്ഞു നോക്കുന്നു.
വാട്ട്സപ്പിലും മെസ്സഞ്ചറിലും
ആസക്തിയുടെ തീ കൊളുത്തുന്നു.
വായ തുറന്ന് ഉമ്മ വെക്കുന്നു.
തുറന്ന് വിട്ട നാഗങ്ങളെപ്പോലെ
നാവുകൾ ഇഴഞ്ഞു നടക്കുന്നു ;
മുലക്കണ്ണുകളിൽ
പൊക്കിൾ ചുഴികളിൽ
ഒടുക്കം
അരക്കെട്ടിനു താഴെ
നമ്മുടെ പ്രണയം
കിതച്ചു നിൽക്കുന്നു.
സെൽഫോണുകൾക്ക് ശേഷം
ഒരു പ്രണയകാലവും
ഉണ്ടായിരുന്നില്ല

Comments
Print Friendly, PDF & Email

You may also like