കെ.പി.സുകുമാരന്‍

ബ്ലോഗറാണ്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി. താമസം ബാംഗ്ലൂരില്‍.

  [dropcap]ഈ[/dropcap] വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ നിലവിൽ വരേണ്ടതുണ്ട്. കോൺഗ്രസ്സ് പാർട്ടി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തരിക മാത്രമല്ല, ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്ക്കാരത്തിനും നാനാത്വത്തിൽ അധിഷ്ഠിതമായ ബഹുസ്വര സമൂഹത്തിനും ചേർന്ന ഒരു ഭരണഘടന തയ്യാറാക്കുകയും ശൂന്യതയിൽ നിന്ന് ഈ രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിനു പകരം കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, ഇന്നത്തെ ഭാ.ജ.പാ.യുടെ പൂർവ്വരൂപമായ ഭാരതീയ ജനസംഘത്തിനോ ആയിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഭരണഘടനContinue Reading

[dropcap]ചൈ[/dropcap]നയും പാക്കിസ്ഥാനും നമ്മുടെ നിരന്തര ശത്രുരാജ്യങ്ങളാണ്. ഈ യാഥാർഥ്യം വിസ്മരിച്ചുകൊണ്ടാണ് അധികാരം കിട്ടുമ്പോഴൊക്കെ ബി.ജെ.പി.പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും അത്യുത്സാഹത്തോടെ സന്ദർശനം നടത്തി ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിക്കാറുള്ളത്. അയല്പക്കബന്ധം നന്നായാലേ രാജ്യത്ത് സമാധാനം ഉണ്ടാകൂ എന്നാണു ബി.ജെ.പി.ക്കാർ ഇതിനു പറയാറുള്ള ന്യായം. അയല്പക്കവുമായി ആരാണ് സൗഹൃദവും സമാധാനവും ആഗ്രഹിക്കാത്തത്? പക്ഷെ നമ്മൾ ആഗ്രഹിച്ചത് കൊണ്ടായോ? വാജ്‌പൈ പ്രധാനമന്ത്രി ആയപ്പോഴാണു ചൈനയുമായി നല്ല ബന്ധത്തിനു ആദ്യമായി തുടക്കം കുറിച്ചത് എന്ന് ബി.ജെ.പി.ക്കാർ അവകാശപ്പെടാറുണ്ട്.Continue Reading

[dropcap]പ[/dropcap]തഞ്ജലി മഹർഷിയാൽ എഴുതപ്പെട്ടതാണ് യോഗയുടെ സിദ്ധാന്തം എന്നാണു അറിയപ്പെടുന്നത്. മഹർഷിമാർ ചരിത്രപുരുഷന്മാരല്ല. മഹർഷിമാർക്ക് അറിവുകൾ അതായത് ജ്ഞാനം ഉള്ളിൽ നിന്ന് വരുന്നതാണ് എന്നാണ് സങ്കല്പം. ആധുനികകാലത്ത് അറിവ് എന്നാൽ നമ്മൾ ബാഹ്യലോകത്ത് നിന്ന് ആർജ്ജിക്കുന്നതും. മഹർഷിമാർ എന്ന മിത്ത് ഹിന്ദു വിശ്വാസങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഹിന്ദു വിശ്വാസങ്ങളിൽ കൃതികളേക്കാളും വിചിത്രമാണ് അതൊക്കെ എഴുതിയ മഹർഷിമാരെ പറ്റിയുള്ള മിത്തുകൾ. രാമായണം എഴുതിയ വാത്മീകി മഹർഷി പൂർവ്വാശ്രമത്തിൽ കാട്ടാളൻ ആയിരുന്നുവെന്നും മറ്റ് മഹർഷിമാരുടെContinue Reading