യൂസഫ് അറക്കലിന്റെ രേഖാചിത്രങ്ങള്‍
പ്രകാശമുള്ള വര്‍ണ്ണങ്ങള്‍ യൂസുഫ് അറക്കല്‍ എന്ന ചിത്രകാരന്റെ രചനകളെ എന്നെങ്കിലും ആകര്‍ഷിച്ചതായി തോന്നിയിട്ടില്ല. ഏകാന്തതയും വിഷാദവും പേറുന്ന മനുഷ്യരെയും അവരുടെ ജീവിതത്തെയും ചിത്രീകരിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹത്തിന് ഇരുണ്ട വര്‍ണ്ണങ്ങളോടായിരുന്നു എന്നും പ്രിയം. കാന്‍വാസില്‍ ഇരുട്ടും വെളിച്ചവും സമര്‍ത്ഥമായി ഉപയോഗിച്ച് മുഖ്യധാരയില്‍ പെടാത്ത ഇരുണ്ട ജീവിതങ്ങളെ ഏറ്റവും കലാത്മകമായി ആവിഷ്‌കരിച്ച് ആഗോള തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ ഈ ചിത്രകാരന് അടുത്ത കാലത്തായി വര്‍ണ്ണങ്ങളൊഴിഞ്ഞ കറുത്ത വരകളോടാണ് ഏറെ താല്‍പര്യം.Continue Reading





















