June 2016 (Page 3)

[dropcap]മ[/dropcap]രണത്തെക്കുറിച്ച് വായിച്ചതില്‍ ഏറ്റവും സാന്ദ്രമായ വരി എം.ടി. എഴുതിയതാണ്. ” എണ്ണ തീര്‍ന്ന വിളക്ക് പതിയെ അണയും പോലെ”. ചന്ദ്രേട്ടന്‍ എന്ന സുഹൃത്തിനെക്കുറിച്ചായിരുന്നു എം. ടി. യുടെ ആ വാചകം. അത്രയും സ്വാഭാവികമായി മറ്റേതെങ്കിലും ഓര്‍മ്മക്കുറിപ്പുകളില്‍ മരണം ആലേഖനം ചെയ്യപ്പെട്ടതായി ഓര്‍ക്കുന്നില്ല. പതിയെപ്പതിയെ അടഞ്ഞുപോകുന്ന മിഴികളും നേര്‍ത്തുനേര്‍ത്ത്‌ നിശ്ശബ്ദമാകുന്ന നെഞ്ചിടിപ്പുകളും ആവാചകത്തിന്‍റെ ചുമരില്‍ മങ്ങിമങ്ങിത്തെളിയുന്നത് വായനയില്‍ അറിയുന്നുണ്ടായിരുന്നു. ചന്ദ്രേട്ടന്‍റെ മരണത്തോട്, ചുറ്റും നില്‍ക്കുന്നവരുടെ അനിവാര്യമായ പൊരുത്തപ്പെടല്‍പോലുമുണ്ട്. മരണം രംഗബോധമില്ലാത്ത കോമാളിയാണ്Continue Reading

[dropcap]നി[/dropcap]യതമായ കക്ഷി രാഷ്ട്രീയ പ്രക്രിയയും സമൂഹത്തിന്‍റെ രാഷ്ട്രീയവൽക്കരണവും കേരളത്തിൽ പ്രസക്തമായി തുടങ്ങിയത് 1930 കളിൽ ആയിരുന്നു. അതിനു മുൻപുണ്ടായ സമുദായ സാമൂഹിക രാഷ്ട്രീയ നീക്കങ്ങൾ എല്ലാം മലബാർ പ്രദേശത്തും തിരുവിതാംകൂർ കൊച്ചി മേഖലയിലുമുള്ള, പുതിയ വിദ്യാഭ്യാസം ലഭിച്ച ചില ചെറുപ്പക്കാരുടെ ഇടപെടലുകൾ മാത്രമായിരുന്നു. അവരിൽ മിക്കവാറും പേര്‍ വരേണ്യ ജാതി-സമുദായങ്ങളിൽ നിന്നുള്ളവരായിരുന്നു. 1930 കളിൽ വിദ്യാഭ്യാസം സാർവത്രികമായതോടെ പത്ര മാധ്യമങ്ങളിൽ കൂടി പൊതുജനം ലോകത്തെകുറിച്ചും ഇന്ത്യൻ സ്വാതിന്ത്ര്യ സമരത്തെ കുറിച്ചുംContinue Reading

[dropcap]ഒ[/dropcap]ടുവിൽ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രണ്ടാമൂഴത്തിനില്ലെന്നു അറിയിച്ചിരിക്കുന്നു. കുറെ നാളുകളായി നീറി പുകഞ്ഞ കേന്ദ്ര സർക്കാരുമായുള്ള ആശയ സംഘർഷങ്ങളാണ് ഇത്തരമൊരു പ്രഖ്യാപനത്തിലേക്കു അദ്ദേഹത്തെ നയിച്ചത് എന്നു വ്യക്തം. ലോകത്തെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ ഒരാളും വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് മേധാവികളിൽ വെച്ചേറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചയാളുമാണ് രഘുറാം എന്ന കാര്യത്തിൽ ഇന്ത്യാ ഗവണ്മെന്റിനു തർക്കമുണ്ടാകാമെങ്കിലും വിവിധ ലോക രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധർക്ക് തർക്കമുണ്ടാവാൻ വഴിയില്ല.Continue Reading

[dropcap]കേ[/dropcap]രളത്തിലെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കൊപ്പം രാഷ്ട്രീയ പരിസരവും രാഷ്ട്രീയ പാർട്ടികളും കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ വളരെയേറെ മാറി. രാഷ്ട്രീയ പ്രക്രിയകളും രാഷ്ട്രീയ പാർട്ടികളുടെ സാമൂഹിക ചുറ്റുവട്ടവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളും പാടെ മാറി. ഇവയെക്കുറിച്ച്  ചില പ്രാഥമിക നിരീക്ഷണങ്ങൾ. സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കം 1890 കളിലാണ്. ഇതിന് പ്രധാന കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മുപ്പതു വർഷങ്ങളിൽ കേരളത്തിൽ തുടങ്ങിയ വിദ്യാലയങ്ങളും അതുവഴി വിദ്യാഭ്യാസത്തിന് സമൂഹത്തിൽ ഉണ്ടായContinue Reading

കഥ നടന്നത് വളരെ കാലം മുമ്പാണ് …… പണ്ട്… പണ്ടുപണ്ട്…കണ്ണാടി കണ്ടുപിടിക്കുന്നതിനും മുമ്പ്…… ഏതോ ദേശത്ത്…. സുന്ദരനും ചെറുപ്പക്കാരനുമായ കവി സുന്ദരിയും ചെറുപ്പക്കാരിയുമായ രാജുകുമാരിയെ കണ്ടുമുട്ടിയത് എങ്ങനെയെന്നറിയില്ല.. അവര്‍ തമ്മില്‍ അടുത്തത് എങ്ങനെയെന്നും … തന്‍റെ സങ്കല്‍പ്പത്തിലെ സൌന്ദര്യവും കവിതയും അവന്‍റെ കവിതകളില്‍ അവള്‍ കണ്ടിട്ടുണ്ടാവാം.. സ്വന്തം കവിതയുടെ ആത്മാവ്, അവളില്‍ അവനും – അങ്ങനെയാവാമവരടുത്തത്…. എന്തായാലും പ്രണയത്തിനോ വിവാഹത്തിനോ എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടിവന്നതായി തോന്നുന്നില്ല –Continue Reading