Travel (Page 21)

I എവറസ്റ്റ് ബേസ് ക്യാമ്പിലേക്കൊരു ട്രെക്ക്, എത്രയോ നാളുകളായുള്ള ആഗ്രഹം. വേണ്ടത് അവസരം, ലീവ്, പണം !! നൂറു തവണ എന്നോട് തന്നെ ഞാൻ ചർച്ചിച്ചു പോണോ? വേണ്ടാ. വേണ്ടേ? പോണം!! പോണ്ടണോ…. !!!! വേണ്ടണം…. !!!!! ശെടാ … എന്നാൽ ഇനി ഉറക്കെ ചിന്തിച്ചു നോക്കാം..!! നേരെ ബെറ്റർ ഹാഫിനോട് “ഞാനീ EBC ഒന്നു ട്രെക്കി നോക്കട്ടേ “ന്ന് ചോദിച്ചു… കുഴിമടിയനും, കാർ പാർക്ക് ചെയ്ത് അര കിമീContinue Reading

ഇഇക്കഴിഞ്ഞയാഴ്ച ഇന്ത്യാ പാക് അതിർത്തിയിൽ  നിന്ന് ഏതാണ്ട് മുന്നൂറു കി മി മാത്രം അകലെയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു ഞാൻ.  ഒരു മിലിട്ടറി നഗരം കൂടിയായ ജൈസാൾമീരിൽ. ഒപ്പം അഞ്ചു സുഹൃത്തുക്കളും. എല്ലാ വർഷവും ചരിത്രമുറങ്ങുന്ന ഏതെങ്കിലും ഒരു ഇന്ത്യൻ നഗരം ഒരുമിച്ചു സന്ദർശിക്കണമെന്നു  തീരുമാനിച്ചതിനു ശേഷമുള്ള രണ്ടാം യാത്ര. കഴിഞ്ഞ വർഷം അജന്ത എല്ലോറ ഗുഹകളിലേക്കായിരുന്നു പോയത് , ഒരേപോലെ ചിന്തിക്കുന്ന ആറു മനുഷ്യർ-ഇരുപതു – ഇരുപത്തഞ്ചു വർഷമായുള്ളContinue Reading

പിയൂഷിന്റെ കോൾ വന്നപ്പോഴാണ് ഉറക്കമറിഞ്ഞത്. എത്ര മണിക്ക് വരണം എന്ന് ചോദിക്കാനാണ്. ‘നോക്കട്ടെ അറിയിക്കാം’ എന്ന് പറഞ്ഞ് വെറുതെ കിടന്നു. ബാൽക്കണിയുടെ വാതിലിലൂടെ താഴ്വരയുടെ പച്ചപ്പും, പർവ്വതനിരകളുടെ ഹിമാവൃതമായ സൗന്ദര്യവും കാണാം. ഒരു ചെറു ചാറ്റൽ മഴ കഴിഞ്ഞതിനാൽ എല്ലാത്തിനും ഭംഗി കൂടിയിരിക്കുന്നു. മണാലിയിൽ എത്തിയിട്ട് രണ്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. ഷിംലയിൽ നിന്ന്‌ പിയൂഷിന്റെ സ്കോർപിയോയിൽ ഗാരി സന്ധുവിന്റെ പഞ്ചാബി പാട്ടുകൾ കേട്ട് ചുരം കയറിയിറങ്ങി മണാലിയിലെ ഈ കോട്ടേജിൽContinue Reading

  ഒരാഴ്‌ചയായിത്തുടരുന്ന വൃന്ദാവനത്തിലെ ഭക്തിജീവിതം, താല്‌ക്കാലികമായി, അടുത്ത ദിവസം അവസാനിക്കുകയാണ്‌. സാഹചര്യങ്ങള്‍ രൂപപ്പെടുത്തി. മുന്നിലെത്തിച്ചുതന്ന സുഹൃത്തുക്കളുമൊരുമിച്ചുള്ള ഈ സഞ്ചാരം നല്‍കിയ ഉള്‍ക്കരുത്ത്‌, നേടിയ തിരിച്ചറിവുകള്‍, എല്ലാം വാക്കുകള്‍ക്കതീതമാണെന്നറിയുന്നു. ഒരു വിനോദയാത്ര പോകുന്ന ലാഘവത്തോടെ ഒരു തീര്‍ത്ഥാടക സംഘത്തില്‍ അംഗമാകാന്‍ കഴിയില്ല. അതിനു തയ്യാറെടുക്കും മുമ്പ്‌ ഏതു കൊടിയ ഭൗതികവാദിക്കും ഭക്തി എന്ന വികാരത്തെ അടുത്തറിയേണ്ടതുണ്ട്‌. ജീവിതയാത്രയില്‍ സംഭവിക്കുന്ന പ്രത്യയങ്ങളെ ഭഗവാന്‍റെ ചൈതന്യസ്‌പര്‍ശമായി നോക്കിക്കാണണം. ഗുണദോഷങ്ങളെ ഭഗവത്‌ രചനയായി കണ്ട്‌ മിതത്വംContinue Reading

തീര്‍ത്ഥാടകന്‍ കൈയയച്ച്‌ മനസ്സറിഞ്ഞ്‌ ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാകേണ്ടതുമുണ്ട്‌. സാധാരണ ജീവിത ക്രമത്തില്‍ ലോക വസ്‌തുക്കള്‍ നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ്‌ നാമോരുത്തരും. അത്തരം പിടിച്ചു പറ്റുന്ന ശീലത്തില്‍ നിന്നും മുക്തി തേടിയാണ്‌ മനുഷ്യന്‍ തീര്‍ത്ഥാടനം പോലുള്ള സല്‍കര്‍മ്മങ്ങള്‍ക്കിറങ്ങിത്തിരിക്കുന്നത്‌. പ്രപഞ്ചദ്രവ്യങ്ങള്‍ നേടിയെടുത്തു പരിശീലനം സിദ്ധിച്ചവര്‍ അതിന്‍റെ വിപരീത ഭാവമായ, നേടിയെടുത്തവ കൈയയച്ച് ദാനം ചെയ്യുക എന്ന പുണ്യഭാവം കൂടി ശീലിക്കേണ്ടതുണ്ട്‌. മനസ്സിനെ മഹത്വവത്ക്കരിക്കുന്ന അനുഗ്രഹ കര്‍മ്മമായി ദാനധര്‍മ്മങ്ങള്‍ രൂപപ്പെടുന്നു. ലോകജീവിതത്തില്‍ പല മാര്‍ഗ്ഗങ്ങളിലൂടെ സ്വരൂപിച്ചെടുക്കുന്നContinue Reading