Travel (Page 22)

  രാവിലെ ഉറക്കമെണീറ്റു വരുമ്പോള്‍ കാര്‍മേഘത്തുണ്ടുകള്‍ ആകാശത്ത്‌ കാളിയ സര്‍പ്പത്തെപ്പോലെ കെട്ടു പിണഞ്ഞു കിടപ്പുണ്ട്‌. വടക്ക്‌ ദൂരെയെവിടെയോ മഴ പെയ്യുന്ന ലക്ഷണങ്ങള്‍ വൃന്ദാവനത്തില്‍ മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു. മഴയില്‍ അവിടുത്തെ നിരത്തുകള്‍ ചെളിവെള്ളം കൊണ്ട്‌ നിറയും. അതിലെല്ലാം മനുഷ്യ-ജന്തുജാലങ്ങളുടെ വിസര്‍ജ്യവസ്‌തുക്കള്‍ കലര്‍ന്നിട്ടുണ്ടാകും. മഴക്കാല രോഗങ്ങളുടെ കെടുതികള്‍ക്ക്‌ ഇരയാകാറുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ഗതികേടില്‍ നിന്നും വൃന്ദാവനവും വിമുക്തമല്ല. തീര്‍ത്ഥാടകര്‍ വൃന്ദാവനത്തിലെത്തിയതു മുതല്‍ വൃജാവാസികള്‍ ഉപയോഗിക്കുന്ന പൈപ്പുവെള്ളം കുടിക്കാന്‍ ഉപയോഗിച്ചു കണ്ടില്ല. അവര്‍Continue Reading

  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാനഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്ന്“ആഗോള താപനം” അഥവാ global warming ആണെന്ന കാര്യത്തിൽ രണ്ടു് അഭിപ്രായം ഇല്ല. ഇവിടുത്തെ ഭരണകൂടവും പ്രകൃതി സംരക്ഷണത്തിന് റെ കാര്യത്തിൽ വളരെ പ്രതിബദ്ധത കാട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി കാനഡയുടെ നല്ലൊരു ഭാഗംനാഷണലും പ്രൊവിൻഷ്യലും ആയ പാർക്കുകൾ ആയി സംരക്ഷിച്ചിരിക്കുകയാണ് ഈ രാജ്യത്തിന്റെ ഏകദേശം 35% ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇതിന് ഏകദേശം ജർമ്മനിയുടെ അത്ര വലിപ്പമുണ്ട്.ഇത് ഈ നാട്ടുകാർContinue Reading

  കാനഡയുടെ പിറന്നാളാഘോഷങ്ങള്‍ക്ക് സമാപനമായിട്ടില്ല. 150 വര്‍ഷത്തെ ചരിത്രവും ഭാവിയും പല രൂപത്തിലും ഭാവത്തിലുമാണ് ജനങ്ങള്‍ക്ക്‌ മുന്നിലെത്തുന്നത്. രാജ്യത്തിനൊരറ്റം മുതല്‍ മറ്റൊരറ്റം വരെ സഞ്ചരിച്ച് ഇതിന്‍റെ ഭാഗമാവുക അസാധ്യമാണ്. അണ്ണാറക്കണ്ണനും തന്നാലായതെന്നല്ലേ… ചെറിയ മട്ടത്തില്‍ ഞങ്ങളും കുറച്ചു പരിപാടികളില്‍ പങ്കെടുത്ത് ഹാപ്പി ബര്‍ത്ത്ഡേ ഹാപ്പിയാക്കുന്നു. സെപ്റ്റംബറിലെ നീണ്ട വാരാന്ത്യ ഒഴിവുദിനത്തിലാണ് തലസ്ഥാനനഗരിയായ ഓട്ടവയിലെത്തിയത്. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലായി നടക്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ കാണാന്‍ കൂടിയായിരുന്നു യാത്ര. വെള്ളിയാഴ്ചContinue Reading

ഗോകുലത്തിലേക്ക് യാത്ര തിരിക്കും മുന്പ് ഞങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയായ ദയാല്‍ ബാബ നേരത്തെ തന്നെ തീര്‍ത്ഥാടകര്‍ താമസിക്കുന്ന സത്രത്തിലെത്തി. എല്ലാവരും തയ്യാറാകാത്തതില്‍ സൌമ്യമായി അദ്ദേഹം അക്ഷമ പ്രകടിപ്പിച്ചു. തലേന്ന് നന്ദ ഗാവില്‍ നിന്ന് വൈകിയെത്തിയ തീര്‍ത്ഥാടകര്‍ പ്രഭാതത്തില്‍ ഉണരാനും തയ്യാറാകാനും സമയമെടുക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കുട്ടികളെ ഉണര്‍ത്തി തയ്യാറാക്കിയെടുക്കുക ശ്രമകരം തന്നെ. അതുകൊണ്ട് തന്നെ രാധാ രമണന്‍ ക്ഷേത്രത്തില്‍ ദിവസേന പ്രഭാതത്തില്‍ നടക്കാറുള്ള വാദ്യ മേളങ്ങളോടെയുള്ള ആരതി കാണാന്‍ കഴിയാറില്ല. കാവി വസ്ത്രവുംContinue Reading

ഇന്തോനേഷ്യയിലെ യോഗ്യാകാര്‍തയില്‍ (ജോഗ്ജാകാര്‍ത എന്ന് ജാവന്‍ ബഹാസ ഉച്ചാരണം) ഏഷ്യന്‍ കൂട്ടായ്മയിലെ ഒരു മീറ്റിങ്ങിന് പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ എസ് കെ പൊറ്റക്കാടും ബാലിദ്വീപും ചെമ്പകപ്പൂവും കടലും ഒക്കെ കൂടെ കൊണ്ടുപോയിരുന്നു. അഞ്ചുരാജ്യങ്ങളില്‍ നിന്ന്‍ വന്ന സ്ത്രീനേതൃത്വകൂട്ടായ്മയില്‍ ചര്‍ച്ചചെയ്തിരുന്നത് കാലാവസ്ഥാമാറ്റങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സ്ത്രീനേതൃത്വങ്ങള്‍ സ്വീകരിക്കേണ്ട സമീപനങ്ങളും ആഗോളതലത്തില്‍ പ്രസ്തുത പ്രശ്നങ്ങളെ നേരിടുന്നതില്‍ ഉണ്ടാകേണ്ട പങ്കുചേരലും ആയിരുന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഇറങ്ങുമ്പോള്‍ സമയം രാവിലെ പത്തുമണി. ജക്കാര്‍ത്ത എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍Continue Reading